- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെ പരിപാടികളിൽ സ്ഥിരം അംഗരക്ഷകനായിരുന്ന അൻവർ നടനെതിരായ സി.പി.എം പ്രകടനത്തിലും മുൻനിരയിൽ; കോതമംഗലത്തെ പരിപാടിയിലും കാറിൽനിന്നിറങ്ങുന്നതു മുതൽ താരത്തിന്റെ തോളോടുതോൾ ചേർന്ന് ചേർന്നുനിന്ന സിപിഎമ്മുകാരന്റെ നിലപാടുമാറ്റത്തിൽ ഞെട്ടി നാട്ടുകാർ; നടനുമായി ബന്ധപ്പെട്ട വില്ലൻ കഥകളിൽ അൻവറിന്റെ റോൾ എന്തെന്ന സംശയം ശക്തമാകുന്നു
കൊച്ചി: ദിലീപും സഹോദരൻ അനൂപും പങ്കെടുത്ത ചടങ്ങുകളിൽ ആലുവയിലെ സി.പി.എം പരിപാടികളിലെ സജീവ സാന്നിധ്യമായ അൻവർ എത്തിയത് സജീവ ചർയാകുന്നു. ദിലീപുമായി ബന്ധപ്പെട്ട പരിപാടികളിൽ അംഗരക്ഷകനെപ്പോലെ കാണപ്പെട്ട അൻവർ, പിന്നീട് ദിലീപ് അറസ്റ്റിലായ ശേഷം ദിലീപിനെതിരായ പ്രകടനത്തിലും മുൻനിരയിലുണ്ടായിരുന്നുവെന്നതാണ് ശ്രദ്ധേയമായത്. 'കോതമംഗലം എന്റെ നാട്' പദ്ധതിയുടെ ഭവനനിർമ്മാണ പദ്ധതി ഉദ്ഘാടനത്തിന് ദീലീപ് എത്തിയപ്പോഴും പിന്നീട് മാസങ്ങൾക്ക് ശേഷം ഇതേ പദ്ധതിയുടെ താക്കോൽദാന ചടങ്ങിൽ ദിലീപിന്റെ അസാന്നിദ്ധ്യത്തിൽ സഹോദരൻ അനൂപ് വിശിഷ്ടാതിഥിയായി എത്തിയപ്പോഴും അൻവർ നിറസാന്നിധ്യമായിരുന്നു. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ, മുൻ എംഎൽഎ ടിയു കുരുവിള, എന്റെ നാട് പദ്ധതിയുടെ മുഖ്യ ചുമതലക്കാരനും കെ എൽ എം ഗ്രൂപ്പിന്റെ ചെയർമാനുമായ ഷിബു തെക്കുംപുറം തുടങ്ങിയവരെല്ലാം പങ്കെടുത്ത ആദ്യപരിപാടിയിൽ അൻവർ വിശിഷ്ട വ്യക്തികൾക്കൊപ്പം വേദി പങ്കിടുകയും ചെയ്തു. ദീലിപിന് ഇയാളുമായി നല്ല അടുപ്പമുണ്ടായിരുന്നതായി ഇടപെടലുകളിൽ നിന്നും വ്യക്തമായത
കൊച്ചി: ദിലീപും സഹോദരൻ അനൂപും പങ്കെടുത്ത ചടങ്ങുകളിൽ ആലുവയിലെ സി.പി.എം പരിപാടികളിലെ സജീവ സാന്നിധ്യമായ അൻവർ എത്തിയത് സജീവ ചർയാകുന്നു. ദിലീപുമായി ബന്ധപ്പെട്ട പരിപാടികളിൽ അംഗരക്ഷകനെപ്പോലെ കാണപ്പെട്ട അൻവർ, പിന്നീട് ദിലീപ് അറസ്റ്റിലായ ശേഷം ദിലീപിനെതിരായ പ്രകടനത്തിലും മുൻനിരയിലുണ്ടായിരുന്നുവെന്നതാണ് ശ്രദ്ധേയമായത്.
'കോതമംഗലം എന്റെ നാട്' പദ്ധതിയുടെ ഭവനനിർമ്മാണ പദ്ധതി ഉദ്ഘാടനത്തിന് ദീലീപ് എത്തിയപ്പോഴും പിന്നീട് മാസങ്ങൾക്ക് ശേഷം ഇതേ പദ്ധതിയുടെ താക്കോൽദാന ചടങ്ങിൽ ദിലീപിന്റെ അസാന്നിദ്ധ്യത്തിൽ സഹോദരൻ അനൂപ് വിശിഷ്ടാതിഥിയായി എത്തിയപ്പോഴും അൻവർ നിറസാന്നിധ്യമായിരുന്നു.
ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ, മുൻ എംഎൽഎ ടിയു കുരുവിള, എന്റെ നാട് പദ്ധതിയുടെ മുഖ്യ ചുമതലക്കാരനും കെ എൽ എം ഗ്രൂപ്പിന്റെ ചെയർമാനുമായ ഷിബു തെക്കുംപുറം തുടങ്ങിയവരെല്ലാം പങ്കെടുത്ത ആദ്യപരിപാടിയിൽ അൻവർ വിശിഷ്ട വ്യക്തികൾക്കൊപ്പം വേദി പങ്കിടുകയും ചെയ്തു.
ദീലിപിന് ഇയാളുമായി നല്ല അടുപ്പമുണ്ടായിരുന്നതായി ഇടപെടലുകളിൽ നിന്നും വ്യക്തമായതായും ദിലീപ് കാറിൽ നിന്നിറങ്ങിയത് മുതൽ പോകുന്നത് വരെ ഇയാൾ അംഗരക്ഷകനെപ്പോലെ ഒപ്പമുണ്ടായിരുന്നെന്നും പരിപാടിയിൽ പങ്കെടുത്തവർ മറുനാടനോട് വ്യക്തമാക്കി.
ടീ ഷർട്ടും ജീൻസും ധരിച്ചെത്തിയ അൻവറിന് സിനിമയിൽ സ്റ്റണ്ട് സീനുകളിൽ പ്രത്യക്ഷപ്പെടുന്നവരുടെ രൂപഭാവവും ശരീര ഭാഷയുമാണ് ഉണ്ടായിരുന്നതെന്നും ഇക്കൂട്ടർ വെളിപ്പെടുത്തുന്നു. ദീലിപ് നേതൃത്വം നൽകുന്ന ജി.പി ചാരിറ്റബിൾ ട്രസ്റ്റും എന്റെ നാട് പദ്ധതിയുടെ നടത്തിപ്പുകാരും സംയുക്തമായിട്ടാണ് ഭവനനിർമ്മാണ പദ്ധതി നടപ്പിലാക്കിയത്. താക്കോൽ ദാനത്തിന് ദിലീപ് എത്തുമെന്ന് പ്രാചാരണം ഉണ്ടായിരുന്നെങ്കിലും സഹോദരൻ അനൂപാണെത്തിയത്. ഒപ്പം കലാഭവൻ ഷാജോണും വിഷ്ണു ഉണ്ണികൃഷ്ണനുമുണ്ടായിരുന്ന.
കടുത്ത പനിയാണ്, അല്ലെങ്കിൽ തീർച്ചയായും ദിലീപ് എത്തിയേനെയെന്ന് കലാഭവൻ ഷാജോൺ വേദിയിൽ വിശദീകരിക്കുകയും ചെയ്തു. ഈ ചടങ്ങിലും അൻവർ നിറഞ്ഞു നിന്നിരുന്നു. വിശിഷ്ടവ്യക്തികളെ സ്വീകരിച്ചാനയിക്കുമ്പോൾ മുതൽ സംഘാടകർ നൽകിയ ബാഡ്ജും ധരിച്ച് അൻവർ ഒപ്പമുണ്ടായിരുന്നു.
ദിലീപിനെക്കുറിച്ച് പ്രചരിക്കുന്ന വില്ലൻകഥകളിൽ അൻവറിന്റെ റോൾ എന്താണെന്നാണ് ഇപ്പോൾ പരിപാടിയിൽ സംബന്ധിച്ച ഒട്ടുമിക്കവരുടെയും സംശയം. ദിലീപ് അറസ്റ്റിലായതിനു ശേഷം സംഭവത്തിൽ അൻവർ സാദത്ത് എംഎൽഎ യുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ആലുവ പൊലീസ് ക്ലബ്ബിലേക്ക് നടത്തിയ മാർച്ചിലും അൻവർ പങ്കെടുത്തെന്നതാണ് കൂടുതൽ കൗതുകം പകരുന്ന മറ്റൊരു വസ്തുത.