- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൻവർ ഇബ്രാഹിമിന് മാപ്പ് നൽകാൻ പുതിയ പ്രധാനമന്ത്രി മഹാതിർ ; ജയിൽ മോചിതനായൽ പ്രധാനമന്ത്രിപദവും കൈമാറിയേക്കും; മലേഷ്യയിൽ വൻ രാഷ്ട്രീയ മാറ്റങ്ങൾ
ക്വാലലംപുർ; ജയിലിൽ കഴിയുന്ന പ്രതിപക്ഷനേതാവ് അൻവർ ഇബ്രാഹിമിനു പൂർണ മാപ്പു നൽകാൻ മലേഷ്യയുടെ രാജാവ് സുൽത്താൻ മുഹമ്മദ് അഞ്ചാമൻ സമ്മതിച്ചതായി പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് പറഞ്ഞു. മഹാതിർ ശക്തമായ ഇടപെടലുകളാണ് ഇബ്രാഹിമിന്റെ മോചനത്തിന് വഴി വച്ചിരിക്കുന്നത്. പ്രതിപക്ഷസഖ്യത്തിലെ മുഖ്യകക്ഷിയായ പീപ്പിൾസ് ജസ്റ്റിസ് പാർട്ടിയുടെ നേതാവായ അൻവർ ഇബ്രാഹിം മോചിതനാകുന്നതോടെ മഹാതിർ അദ്ദേഹത്തിനു പ്രധാനമന്ത്രി പദം കൈമാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇൗ പുതിയ നീക്കങ്ങൾ മലേഷ്യയിൽ വൻ രാഷ്ട്രീയ മാറ്റങ്ങളാണ് വരുത്താൻ പോകുന്നത്.അൻവറിന്റെ ഭാര്യ വാൻ അസീസ വാൻ ഇസ്മയിലാണ് ഉപപ്രധാനമന്ത്രി. പത്തംഗ മന്ത്രിസഭയെ ഇന്നു മഹാതിർ പ്രഖ്യാപിക്കും. അടുത്തമാസമാണ് അൻവറിന്റെ ശിക്ഷ കഴിയുന്നതെങ്കിലും മാപ്പുനൽകി അടിയന്തരമായി മോചിപ്പിക്കാമെന്നു രാജാവ് പ്രതിപക്ഷത്തിന് ഉറപ്പുനൽകിയിട്ടുണ്ട്. പൂർണ മാപ്പു ലഭിക്കുന്നതോടെ അൻവറിനു നേരിട്ടു രാഷ്ട്രീയത്തിൽ പ്രവേശിക്കാനാകും. അല്ലെങ്കിൽ അഞ്ചു വർഷത്തേക്കു രാഷ്ട്രീയപ്രവർത്തനത്തിനു വിലക്കുണ്ട്. മഹാതിർ പ്രധാ
ക്വാലലംപുർ; ജയിലിൽ കഴിയുന്ന പ്രതിപക്ഷനേതാവ് അൻവർ ഇബ്രാഹിമിനു പൂർണ മാപ്പു നൽകാൻ മലേഷ്യയുടെ രാജാവ് സുൽത്താൻ മുഹമ്മദ് അഞ്ചാമൻ സമ്മതിച്ചതായി പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് പറഞ്ഞു. മഹാതിർ ശക്തമായ ഇടപെടലുകളാണ് ഇബ്രാഹിമിന്റെ മോചനത്തിന് വഴി വച്ചിരിക്കുന്നത്. പ്രതിപക്ഷസഖ്യത്തിലെ മുഖ്യകക്ഷിയായ പീപ്പിൾസ് ജസ്റ്റിസ് പാർട്ടിയുടെ നേതാവായ അൻവർ ഇബ്രാഹിം മോചിതനാകുന്നതോടെ മഹാതിർ അദ്ദേഹത്തിനു പ്രധാനമന്ത്രി പദം കൈമാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇൗ പുതിയ നീക്കങ്ങൾ മലേഷ്യയിൽ വൻ രാഷ്ട്രീയ മാറ്റങ്ങളാണ് വരുത്താൻ പോകുന്നത്.അൻവറിന്റെ ഭാര്യ വാൻ അസീസ വാൻ ഇസ്മയിലാണ് ഉപപ്രധാനമന്ത്രി. പത്തംഗ മന്ത്രിസഭയെ ഇന്നു മഹാതിർ പ്രഖ്യാപിക്കും.
അടുത്തമാസമാണ് അൻവറിന്റെ ശിക്ഷ കഴിയുന്നതെങ്കിലും മാപ്പുനൽകി അടിയന്തരമായി മോചിപ്പിക്കാമെന്നു രാജാവ് പ്രതിപക്ഷത്തിന് ഉറപ്പുനൽകിയിട്ടുണ്ട്. പൂർണ മാപ്പു ലഭിക്കുന്നതോടെ അൻവറിനു നേരിട്ടു രാഷ്ട്രീയത്തിൽ പ്രവേശിക്കാനാകും. അല്ലെങ്കിൽ അഞ്ചു വർഷത്തേക്കു രാഷ്ട്രീയപ്രവർത്തനത്തിനു വിലക്കുണ്ട്.
മഹാതിർ പ്രധാനമന്ത്രിയായിരിക്കെ ആഭ്യന്തരസുരക്ഷാനിയമം അനുസരിച്ച് ജയിലിലടച്ച നേതാവായിരുന്നു അൻവർ ഇബ്രാഹിം. എന്നാൽ, ജയിലിലടയ്ക്കപ്പെട്ടതോടെ മലേഷ്യയിലെ പ്രധാന പ്രതിപക്ഷനേതാവായി അൻവർ ഇബ്രാഹിം ഉയർന്നു. പാർട്ടി കെ ആദിലാൻ എന്ന കക്ഷിക്ക് രൂപംനൽകിയ ഇബ്രാഹിം മലേഷ്യൻ രാഷ്ട്രീയത്തിലെ പ്രധാന ശക്തിയായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടാനും ഈ പാർട്ടിക്ക് കഴിഞ്ഞു. തനിക്ക് വഴങ്ങാത്ത നജീബ് റസാക്കിനെ വീഴ്‌ത്താൻ മഹാതിർ പഴയ ശിഷ്യന്റെ സഹായം തേടാനും മടിച്ചില്ല.മലേഷ്യയിൽ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിലൊരാളായ അൻവർ ഇബ്രാഹിം, മഹാതിർ മുഹമ്മദിന്റെ പിൻഗാമിയായാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ, 1998ൽ മഹാതിറുമായി അൻവർ പിണങ്ങിപ്പിരിഞ്ഞു. എന്നാൽ നജീബിനെതിരായ രാഷ്ട്രീയയുദ്ധത്തിൽ മഹാതിറും അൻവറും യോജിച്ചതാണു മലേഷ്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവായത്.
മഹാതിർ രൂപീകരിച്ച സഖ്യത്തിൽ അൻവർ ഇബ്രാഹിമിന്റെ പാർട്ടിയും അംഗമായത് ഈ സാഹചര്യത്തിലാണ്. ഈ രണ്ടു പാർട്ടികൾക്കുപുറമെ ചൈനീസ് വംശജർക്ക് ഭൂരിപക്ഷമുള്ള പുരോഗമന മതനിരപേക്ഷ കക്ഷിയായ ഡെമോക്രാറ്റിക് ആക്ഷൻ പാർട്ടിയും മുസ്ലിം തീവ്രവാദസംഘടനയായ പാസിൽനിന്ന് വിഘടിച്ച് രൂപംകൊണ്ട അമാന പാർട്ടി എന്നിവയുമായി ചേർന്നതാണ് മഹാതിറിന്റെ മുന്നണി. ഈ പ്രതിപക്ഷസഖ്യത്തിൽ ഏറ്റവും കൂടുതൽ സീറ്റ് അൻവർ ഇബ്രാഹിമിന്റെ പാർട്ടിക്കാണെങ്കിലും മുൻ ധാരണയനുസരിച്ചാണ് മഹാതർ പ്രധാനമന്ത്രിയായി. ഇബ്രാഹിം പുറത്തിറങ്ങുന്നതോടെ പ്രധാമന്ത്രി പദം ഇദ്ദേഹത്തിന് െൈകമാറും
2015 മാർച്ചിലാണ് അൻവർ ഇബ്രാഹിമിന് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം നടത്തിയെന്ന കേസിൽ അഞ്ചു വർഷത്തെ തടവു ശിക്ഷ വിധിച്ചത്.അഞ്ചു വർഷത്തെ തടവു ശിക്ഷ വിധിച്ചത്. താനുമായി അൻവർ ഇബ്രാഹിം നിരവധി തവണ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം നടത്തിയതായി അദ്ദേഹത്തിന്റെ സഹായിയായ 23കാരൻ പറഞ്ഞു.
എന്നാൽ ഇത് തന്നെ രാഷ്ട്രീയത്തിൽ നിന്ന് പുറത്താക്കാനുള്ള ഗൂഢാലോചനയാണെന്ന് അൻവർ ഇബ്രാഹിം ആരോപിച്ചിരുന്നു. ഇനി ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന ദിവസം മുതൽ അഞ്ചു വർഷത്തേക്ക് അൻവർ ഇബ്രാഹിമിന് മത്സരിക്കാനാകില്ലായിരുന്നു.നേരത്തെ പ്രതിപക്ഷം അൻവർ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ നിലവിലെ ഭരണകൂടത്തിന് കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു.അതേസമയം അൻവർ ഇബ്രാഹിന് പിന്തുണയുമായി ആംനസ്റ്റി ഇന്റർനാഷണൽ രംഗത്തെത്തി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആംനസ്റ്റി പത്രക്കുറിപ്പിൽ ആരോപിച്ചു. അൻവർ ഇബ്രാഹിമിനെ നിശ്ബ്ദനാക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും സംഘടന ആരോപിച്ചു.
അഴിമതിക്കുപുറമെ ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രധാന വിഷയമായ തെരഞ്ഞെടുപ്പാണ് മലേഷ്യയിലേത്. പുതിയ നികുതിസമ്പ്രദായം നടപ്പാക്കിയതിനുശേഷം സാധനവില വർധിക്കുന്നുവെന്നാണ് ജനങ്ങളുടെ പരാതി. വർധിച്ചുവരുന്ന ജീവിതച്ചെലവും തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമായി. ഇത് നജീബ് റസാക്കിന് തിരിച്ചടിയായി. ജനവിധി മാനിച്ച് അധികാരമൊഴിയുകയാണെന്ന് ആദ്യം പറഞ്ഞ നജീബ് റസാക്ക്, പിന്നീട് എംപിമാരെ വിലയ്‌ക്കെടുത്ത് അധികാരത്തിൽ തുടരാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
മലേഷ്യയുടെ രാജാവ്
മലേഷ്യയിലെ ഒൻപതു മലയപ്രവിശ്യകളുടെയും തലവന്മാർ പരമ്പരാഗത മലയ മുസ്ലിം രാജാക്കന്മാരാണ്. ഇവരിലൊരാളെയാണ് അഞ്ചുവർഷം കൂടുമ്പോൾ മലേഷ്യയുടെ രാജാവായി തിരഞ്ഞെടുക്കുന്നത്. മലയരാജാക്കന്മാരുടെ യോഗം ചേർന്നാണ് ഇതു തീരുമാനിക്കുക. ബ്രിട്ടിഷ് മാതൃകയിലുള്ള പാർലമെന്ററി ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഭരണഘടനാ രാജവാഴ്ചയാണു മലേഷ്യയിലുള്ളത്.