- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴ തുടങ്ങിയതോടെ ദുരന്ത വാർത്തകളും എത്തി തുടങ്ങി; തൊടുപുഴയിൽ മൂന്നു വയസ്സുകാരൻ മഴയത്ത് ടിവി ഓൺ ചെയ്യുന്നതിനിടയിൽ ഷോക്കേറ്റ് മരിച്ചു
തൊടുപുഴ : കാലവർഷം സജീവമായി തുടങ്ങിയിട്ടില്ല. എന്നാലും മഴക്കാലം തുടങ്ങി കഴിഞ്ഞു. ഇതോടെ ദുരന്ത വാർത്തകളും എത്തുകയാണ്. തൊടുപുഴയിൽ ടിവി ഓൺ ചെയ്യുന്നതിനിടെ മൂന്നു വയസ്സുകാരൻ ഷോക്കേറ്റു മരിച്ചു. ഇന്നലെ രാവിലെ വീട്ടിൽ നല്ല മഴയും ഇടിയുമുള്ള സമയത്തു ടിവി ഓൺ ചെയ്യുന്നതിനിടെ പ്ലഗ്ഗിൽനിന്നു ഷോക്കടിക്കുകയായിരുന്നു. ഉടുമ്പന്നൂർ ചീനിക്കുഴി ഇടത്തിപ്പറമ്പിൽ നവാസിന്റെ മകൻ അൻവർ സാദത്ത് ആണു മരിച്ചത്. ഷോക്കേറ്റു ദൂരേക്കു തെറിച്ചുവീണ അൻവറിനെ ബന്ധുക്കളും നാട്ടുകാരും ചേർന്നു മുതലക്കോടത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം നടത്തി. ഷാമിലയാണ് മാതാവ്. സഹോദരി അമീന.
തൊടുപുഴ : കാലവർഷം സജീവമായി തുടങ്ങിയിട്ടില്ല. എന്നാലും മഴക്കാലം തുടങ്ങി കഴിഞ്ഞു. ഇതോടെ ദുരന്ത വാർത്തകളും എത്തുകയാണ്. തൊടുപുഴയിൽ ടിവി ഓൺ ചെയ്യുന്നതിനിടെ മൂന്നു വയസ്സുകാരൻ ഷോക്കേറ്റു മരിച്ചു. ഇന്നലെ രാവിലെ വീട്ടിൽ നല്ല മഴയും ഇടിയുമുള്ള സമയത്തു ടിവി ഓൺ ചെയ്യുന്നതിനിടെ പ്ലഗ്ഗിൽനിന്നു ഷോക്കടിക്കുകയായിരുന്നു.
ഉടുമ്പന്നൂർ ചീനിക്കുഴി ഇടത്തിപ്പറമ്പിൽ നവാസിന്റെ മകൻ അൻവർ സാദത്ത് ആണു മരിച്ചത്. ഷോക്കേറ്റു ദൂരേക്കു തെറിച്ചുവീണ അൻവറിനെ ബന്ധുക്കളും നാട്ടുകാരും ചേർന്നു മുതലക്കോടത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം നടത്തി. ഷാമിലയാണ് മാതാവ്. സഹോദരി അമീന.
Next Story