അഗർത്തല: ഇന്ത്യയിൽ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളെന്ന് പറഞ്ഞ് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് ചേർക്കുക എന്നതാണ് ഹിന്ദുത്വ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഹിന്ദു മതത്തിൽനിന്ന് വ്യത്യസ്തമാണ് ഹിന്ദുത്വം. അഗർത്തലയിലെ സ്വാമി വിവേകാനന്ദ മൈതാനത്തിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.

ഇന്ത്യയിലെ മുസ്ലിംങ്ങളും ഹിന്ദുക്കളാണ്. തങ്ങൾക്ക് ആരുമായും ശത്രുതയില്ല. എല്ലാവരുടെയും ക്ഷേമമാണ് ആവശ്യം. ഹിന്ദുത്വ എന്നാൽ ഐക്യമാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. സത്യത്തിലാണ് ഹിന്ദുക്കൾ വിശ്വസിക്കുന്നത്. എന്നാൽ ലോകം വിശ്വസിക്കുന്നത് കരുത്തിലാണ്. സംഘടിക്കുന്നതിലൂടെയാണ് ശക്തരാകുക എന്നും അത് പ്രകതി നിയമമാണെന്നും ഭാഗവത് പറഞ്ഞു.