- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ഔദ്യോഗികം; കൊറോണ വാക്സിൻ എടുത്താൽ കുറച്ചു നാളത്തേക്ക് മദ്യപിക്കരുത്; മദ്യവും വാക്സിനും ശരീരത്തിൽ കയറിയാൽ പ്രവർത്തിക്കുന്നത് മദ്യം; കൊറോണയും മദ്യവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഔദ്യോഗിക റിപ്പോർട്ട്
ലണ്ടൻ: കൊറോണ വാക്സിൻ എടുത്താൽ കുറച്ചുനാളത്തേക്ക് മദ്യപിക്കരുതെന്ന നിർദ്ദേശവുമായി വിദ്ഗ്ദർ തന്നെ രംഗത്തെത്തി. അങ്ങനെ ചെയ്താൽ അത് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ കുറയ്ക്കും എന്നാണ് അവർ പറയുന്നത്. ബാക്ടീരിയ, വൈറസ് തുടങ്ങിയ രോഗകാരികളെ ചെറുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന, അന്നനാളത്തിലെ സൂക്ഷ്മ ജീവികളുടെ പ്രവർത്തനത്തെ മദ്യം പ്രതികൂലമായി ബാധിക്കും. ഇത് ശ്വേത രക്ത കോശങ്ങളും ലിംഫോസൈറ്റുകളും ഉൾപ്പടെയുള്ള പ്രതിരോധ കേശങ്ങൾക്ക് കേടുപാടുകൾ വരുത്തും. വൈറസുകളെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡികളുടെ ഉദ്പാദനത്തെ ഇത് വിപരീതമായി ബാധിക്കും.
എമർജൻസി മെഡിസിൻ സ്പെഷ്യലിസ്റ്റായ ഡോ. റോംഗ്ക്സ് ഇക്കാറിയ ഇതുമായി ബന്ധപ്പെട്ട് ഒരു പഠനം നടത്തിയിരുന്നു. പ്രൊസെക്കൊ ഇനത്തിൽ പെട്ട മദ്യം മൂന്ന് ഗ്ലാസ് വീതം നൽകിയാണ് പഠനം നടത്തിയത്. മദ്യപിക്കുന്നതിനു മുൻപും അതിനു ശേഷവും ഉള്ള രക്തസാമ്പിളുകൾ എടുത്തിരുന്നു. ശരീരത്തിലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ലിംഫോസൈറ്റ് കോശങ്ങൾ പകുതിയോളമായി കുറയുവാൻ ആ മൂന്ന് ഗ്ലാസ് മദ്യം മതിയായിരുന്നു എന്നാണ് പരീക്ഷണത്തിൽ തെളിഞ്ഞത്. ലിംഫോസൈറ്റ്സിൽ വരുന്ന കുറവ് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയേയും കുറയ്ക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററിലെ ഇമ്മ്യുണോളൊജിസ്റ്റായ പ്രൊഫസർ ഷീന ക്ര്യൂക്ക്ഷാങ്കും പറയുന്നു.
അതുകൊണ്ട്, കോവിഡ് വാക്സിനേഷൻ സ്വീകരിച്ചാൽ കുറച്ചു ദിവസത്തേക്ക് മദ്യപിക്കരുതെന്ന് ഡോ ഷീനയും നിർദ്ദേശിക്കുന്നു. വാക്സിൻ ഫലവത്തായി പ്രവർത്തിക്കണമെങ്കിൽ ശരീരത്തിന്റെ സ്വയം പ്രതിരോധ സംവിധാനം നല്ല രീതിയിൽ പ്രവർത്തിക്കണം. വാക്സിൻ എടുക്കുന്നതിന്റെ തലേദിവസമോ അല്ലെങ്കിൽ അത് എടുത്തതിനു ശേഷം കുറച്ച് ദിവസങ്ങൾക്കുള്ളീലോ മദ്യപിച്ചാൽ വാക്സിൻ ഫലവത്താവുകയില്ല എന്നും ഡോ, ഷീന പറയുന്നു.
പ്രായപൂർത്തിയായവരിൽ ശേത രക്ത കോശങ്ങളുടെ 20 മുതൽ 40 ശതമാനം വരെ ലിംഫോസൈറ്റ് കോശങ്ങളായിരിക്കും. ഇവ സ്പ്ലീൻ, ടോൺസിൽസ്, ലിംഫ്നോഡ് തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ തന്നെയാണ് പ്രതിരോധത്തിന്റെ ആദ്യ പടി സംഭവിക്കുന്നതും. മനുഷ്യ ശരീരത്തിനെ ആക്രമിക്കാൻ എത്തുന്ന വൈറസുകൾ പോലെയുള്ള സൂക്ഷ്മ ജീവികളെ പ്രതിരോധിക്കുന്നതിൽ സുപ്രധാന പങ്കാണ് ലിംഫോസൈറ്റ്സ് വഹിക്കുന്നത്. ഇവയുടെ എണ്ണത്തിലാണ് മദ്യം കുറവു വരുത്തുന്നതായി കണ്ടെത്തിയത്. അതുകൊണ്ടുതന്നെയാണ് ഈ രംഗത്തെ വിദഗ്ദർ, കോവിഡ് വാക്സിൻ എടുത്താൽ കുറച്ചു നാളത്തേക്ക് മദ്യം ഒഴിവാക്കണം എന്ന് പറയുന്നത്.
മറുനാടന് ഡെസ്ക്