- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം ദിനം മനോഹരമാക്കി കേരളം; പൊന്നണിഞ്ഞ് അപർണ്ണാ റോയിയും നിവ്യാ ആന്റണിയും: ഹർഡിൽസിലൂടെ കേരളത്തിന്റെ ആദ്യ സ്വർണം നേടിയത് അപർണ്ണ: ദേശിയ റെക്കോർഡോടെ പോൾവാട്ടിൽ നിവ്യാ ആന്റണി
റോത്തക്ക്: നിരാശാജനകമായ തുടക്കത്തിനൊടുവിൽ മൂന്നാം ദിനം മനോഹരമാക്കി കേരളം. ദേശീയ സീനിയർ സ്‌കൂൾ അത്ലറ്റിക് മീറ്റിൽ മെഡലില്ലാതിരുന്ന രണ്ടാം ദിവസത്തിന് ശേഷം ഗംഭീര തിരിച്ചു വരവാണ് കേരളം നടത്തിയിരിക്കുന്നത്. രണ്ട് സ്വർണം നേടിയാണ് മൂന്നാം ദിനം കേരളം മനോഹരമാക്കിയത്. പോൾവാൾ്ട്ടിലൂടെയും ഹർഡിൽസിലൂടെയുമാണ് കേരളം ഇന്ന് ഗംഭീര തിരിച്ചു വരവ് നടത്തിയത്. പോൾവോൾട്ടിൽ കല്ലടിയുടെ നിവ്യാ ആന്റണി ദേശീയ റെക്കോഡോടെ സ്വർണം നേടി. കേരളത്തിന്റെ തന്നെ മരിയ ജെയ്സൺ സ്ഥാപിച്ച റെക്കോഡാണ് നിവ്യ മറികടന്നത്. ഇതേ ഇനത്തിൽ കല്ലടി സ്‌ക്കൂളിലെ അർഷാ ബാബു വെങ്കലം നേടി. 100 മീറ്റർ ഹർഡിൽസിൽ അപർണ റോയിയിലൂടെയാണ് മൂന്നാം ദിനം കേരളത്തിന്റെ ആദ്യ സ്വർണമെത്തിയത്. നേരത്തെ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ ആദർശ് ഗോപി വെള്ളി നേടിയിരുന്നു. ഇതോടെ കേരളത്തിന്റെ അക്കൗണ്ടിൽ ഇതുവരെ രണ്ടു സ്വർണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവുമായി. അതേസമയം പെൺകുട്ടികളുടെ അഞ്ചു കിലോമീറ്റർ നടത്തത്തിൽ പാലക്കാട് മുണ്ടൂർ സ്‌കൂളിലെ സി.കെ ശ്രീജ നേടിയ വെങ്കലം അധികൃതർ റദ്ദ
റോത്തക്ക്: നിരാശാജനകമായ തുടക്കത്തിനൊടുവിൽ മൂന്നാം ദിനം മനോഹരമാക്കി കേരളം. ദേശീയ സീനിയർ സ്‌കൂൾ അത്ലറ്റിക് മീറ്റിൽ മെഡലില്ലാതിരുന്ന രണ്ടാം ദിവസത്തിന് ശേഷം ഗംഭീര തിരിച്ചു വരവാണ് കേരളം നടത്തിയിരിക്കുന്നത്. രണ്ട് സ്വർണം നേടിയാണ് മൂന്നാം ദിനം കേരളം മനോഹരമാക്കിയത്.
പോൾവാൾ്ട്ടിലൂടെയും ഹർഡിൽസിലൂടെയുമാണ് കേരളം ഇന്ന് ഗംഭീര തിരിച്ചു വരവ് നടത്തിയത്. പോൾവോൾട്ടിൽ കല്ലടിയുടെ നിവ്യാ ആന്റണി ദേശീയ റെക്കോഡോടെ സ്വർണം നേടി. കേരളത്തിന്റെ തന്നെ മരിയ ജെയ്സൺ സ്ഥാപിച്ച റെക്കോഡാണ് നിവ്യ മറികടന്നത്. ഇതേ ഇനത്തിൽ കല്ലടി സ്‌ക്കൂളിലെ അർഷാ ബാബു വെങ്കലം നേടി.
100 മീറ്റർ ഹർഡിൽസിൽ അപർണ റോയിയിലൂടെയാണ് മൂന്നാം ദിനം കേരളത്തിന്റെ ആദ്യ സ്വർണമെത്തിയത്. നേരത്തെ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ ആദർശ് ഗോപി വെള്ളി നേടിയിരുന്നു. ഇതോടെ കേരളത്തിന്റെ അക്കൗണ്ടിൽ ഇതുവരെ രണ്ടു സ്വർണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവുമായി.
അതേസമയം പെൺകുട്ടികളുടെ അഞ്ചു കിലോമീറ്റർ നടത്തത്തിൽ പാലക്കാട് മുണ്ടൂർ സ്‌കൂളിലെ സി.കെ ശ്രീജ നേടിയ വെങ്കലം അധികൃതർ റദ്ദാക്കി. നാലാം സ്ഥാനത്തെത്തിയ മഹാരാഷ്ട്രാ താരത്തിന്റെ പരാതിയെ തുടർന്നാണ് മെഡൽ റദ്ദാക്കിയത്. അവസാന ലാപ്പ് പൂർത്തിയാക്കാതെ ശ്രീജ മത്സരം അവസാനിപ്പിച്ചുവെന്ന മഹാരാഷ്ട്ര ടീമിന്റെ പരാതി അധികൃതർ അംഗീകരിക്കുകയായിരുന്നു.