ചെന്നൈ: രാമേശ്വരത്തെ ചെറ്റക്കുടിലിൽ ജനിച്ച് രാഷ്ട്രത്തിന്റെ പ്രഥമ പൗരന്റെ സ്ഥാനത്തെത്തിയ സാധാരണക്കാരൻ. അതായിരുന്നു എപിജെ എന്ന മൂന്നക്ഷരത്തിൽ അറിയപ്പെട്ടിരുന്ന അബ്ദുൾകലാം. ലോകത്തിന് ഇന്ത്യ സമ്മാനിച്ച ഏറ്റവും മികച്ച ശാസ്ത്രജ്ഞൻ, യുവാക്കളുടെ സ്വപ്‌നങ്ങൾക്ക് അഗ്നിച്ചിറകുകൾ സമ്മാനിച്ച ആവേശം, സർവോപരിയായി ഏല്ലാം തികഞ്ഞ ഭാരതീയൻ. അതാണ് അബ്ദുൾകാലം. അദ്ദേഹം വിടപറയുമ്പോൾ ഒരിക്കലും നികത്താൻ സാധിക്കാത്ത വിടവാണ് ഉണ്ടായിരിക്കുന്നത്. നാളെയുടെ ഇന്ത്യ എങ്ങനെയാകണം എന്ന് ഏറ്റവും അധികം സ്വപ്‌നം കണ്ടിരുന്ന വ്യക്തിയാണ് എപിജെ അബ്ദുൾകലാം.

പലപ്പോഴും ഉന്നത പദവിയിൽ എത്താൻ മതം തടസമാണെന്ന് വാദിക്കുന്നവർക്കിടയിൽ അങ്ങനെയല്ല ഇന്ത്യയിലെ അവസ്ഥയെന്ന് തെളിയിച്ച വ്യക്തിയായിരുന്ന എ പി ജെ അബ്ദുൾകലാം. കേരളത്തിന്റെ ഇങ്ങേയറ്റമായ രാമേശ്വരത്തിൽ സാധാരണക്കാരിൽ സാധാരണക്കാരനായി ജനിച്ച് ഇന്ദ്രപ്രസ്ഥത്തിന്റെ ഉന്നതപദവി യിലെത്തി കലാം.

1931 ൽ രാമേശ്വരത്തെ നിർധനനായ ഒരു വള്ളക്കാരന്റെ മകനാണ് അബ്ദുൾ പക്കീർ ജൈനു ലബ്ദീൻ അബ്ദുൾ കലാം ജനിച്ചത്. കലാമിനെ സംബന്ധിച്ചിട ത്തോളം ബാല്യം പൂവിരിച്ചതായിരുന്നില്ല. കക്കപെറുക്കി വിറ്റും പത്രം വിറ്റുമൊക്കെയാണ് പഠനച്ചെലവ് കണ്ടെത്തിയത്. ദരിദ്ര ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റേത്. അന്ന് രാമേശ്വരത്തുകാരുടെ പ്രിയങ്കരനായിരുന്നു ആസാദ് എന്ന കുട്ടി. പിൽക്കാലത്ത് ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു അദ്ദേഹം സഞ്ചരിച്ച മോസ്‌കോ സ്ട്രീറ്റും പരിസരവും.

ഉറച്ച വിശ്വാസിയായ പിതാവ് ജൈനുലബ്ദീന്റ പ്രേരണ കൊച്ചുകലാമിനെയും കടുത്ത ഈശ്വര വിശ്വാസിയാക്കി. ദാരിദ്ര്യത്തിനിടയിലും കലാമിനെ പഠിപ്പിച്ച് കലക്ടറാക്കണമെന്നായിരുന്നു പിതാവിന്റെ മോഹം. എന്നാൽ കലാമിനാകട്ടെ പൈലറ്റ് ആഖാനുമായിരുന്നു മോഹം പൈലറ്റാവണമെന്ന് കലാമിന്റെയും ഒരിക്കൽ ഉറ്റസു ഹൃത്തായ ജലാലുദ്ദീനൊപ്പം തകർന്നു കിടന്ന പാമ്പൻപാലം കാണാൻ പോയ കലാം സമുദ്രത്തിന്റെയും പ്രപഞ്ചത്തിന്റെയും ശക്തി മനസ്സിലാക്കി.അതു സൃഷ്ടിച്ച ഈശ്വരന്റെയും ചെറുപ്പം മുതലേ ആകാശത്തെ വിസ്മയകാഴ്ചകൾ കണ്ണിമക്കാതെ നോക്കിയിരിക്കാൻ തല്പരനായി രുന്ന കലാം ഉപരിപഠനത്തിന് ചേർന്നത് ചെന്നെ ഐ. ഐ. ടി.യിലാണ്. എയറോനോട്ടിക്ക് എഞ്ചിനീയറായി പുറത്തുവന്ന കലാമിന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സിൽ ജോലി കിട്ടി.

 

ആയിടയ്ക്കാണ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ ഡയറക്ടർ പ്രൊഫ. എം.ജി. കെ. മേനോൻ കലാമിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞത്. ഒരു റോക്കറ്റ് എഞ്ചിനീയറാകാൻ മേനോൻ കലാമിനെ പ്രേരിപ്പിക്കുകയും സമ്മർദം ചെലുത്തുകയും ചെയ്തു. അടങ്ങാത്ത അന്വേഷണ ത്വരയുമായി റോക്കറ്റുകളുടെ ലോകത്ത് അലഞ്ഞ കലാം അവിവാഹിതനായി തുടരാൻ തീരുമാനിച്ചത് ഒരൊറ്റ ലക്ഷ്യവുമായായിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തിയി ട്ടുണ്ട്. ജീവിതത്തിന്റെ ഓരോ നിമിഷവും രാജ്യത്തിന്റെ മിസൈൽ വിപ്ലവത്തിനുവേണ്ടി മാറ്റിവെക്കുകയെന്നതായിരുന്നു ലക്ഷ്യം.

ആരായിരുന്നു കലാം എന്ന ചോദ്യത്തിന് ഉത്തരങ്ങളേറെയാണ് . ധിഷണാശാലിയായ ഗവേഷകൻ, എഴുത്തുകാരൻ, കവി, തത്ത്വശാസ്ത്രജ്ഞൻ, വായനക്കാരൻ , സംഗീതാസ്വാദകൻ. .പട്ടിക നീളുകയാണ്. മിസൈലുകളെ പ്രണയിച്ചതു പോലെ തന്നെ അദ്ദേഹം അക്ഷര ങ്ങളെയും വാക്കുകളെയും അഗാധമായി സ്‌നേഹിച്ചു. തീർത്തും മി തഭാഷിയായ കലാം ഒഴിവുസമയം കിട്ടുമ്പോഴൊക്കെ പുസ്തകങ്ങളിൽ മുങ്ങിത്താണു. കർണാടക സംഗീതത്തിന്റെ സാന്ദ്രത ജീവി തത്തി വെന്റ ഭാഗമായി കൊണ്ടുനടന്നു. യാന്ത്രികതയുടെ മടുപ്പിൽ നിന്നും മോചനത്തിനായി കലാം കവിതയെഴുത്തും വീണവായ നയുമാണ് ആശ്രയിച്ചിരുന്നത്. കവിതയും സംഗീതവും ത ബിന്റ സാങ്കേതികസ്വപ്നങ്ങൾക്ക് ചിറകേകുന്നതായി കലാം ഒരിക്കൽ പറഞ്ഞിട്ടുമുണ്ട്.

തമിഴിൽ രചിച്ച 17 കവിതകൾ മൈ ജേർണി എന്ന ശീർഷകത്തിൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഉന്നതിയിലേക്കുള്ള പടവുകൾ ചവിട്ടിക്കയറുമ്പോഴും ഏറ്റവും ലളിതമായ ജീവിതം നയിക്കാൻ കലാം എന്നും ശ്രദ്ധിച്ചിരുന്നു. ഗാന്ധിയൻ മിസൈൽമാൻ' എന്നാണ് അദ്ദേഹത്തിനു ലഭിച്ച വിശേ ഷണങ്ങളിലൊന്ന്. സവാരിക്കിറങ്ങുമ്പോൾ ആയുധധാരികളായ അംഗരക്ഷകർ തന്നെ അനുഗമിക്കുന്നതിനോട് കലാമിന് പൊരുത്തപ്പെടാൻ എന്നും ബുദ്ധിമുട്ടായിരുന്നു. ഒരിക്കലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത കലാം 100 ശതമാനം സസ്യഭുക്കാണ്. അതുകൊണ്ടുതന്നെ സുഹൃത്തുക്കളിൽ ചിലർക്ക് അദ്ദേഹം എന്നും പ്രിയപ്പെട്ട കലാം അയ്യരാ'ണ്.

പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിൽ നിന്ന് എന്നും വിട്ടുനിൽക്കാനാണ് കലാം ആഗ്രഹിച്ചത്. പ്രതിരോധ ഗവേഷണകേന്ദ്രത്തിലെ ഡയറക്ടറുടെ കൂറ്റൻ ബംഗ്ലാവിലെ താമസമുപേക്ഷിച്ച് ബാച്ചിലർ ക്വാർട്ടേഴ്‌സിൽ താമസിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഈ കേന്ദ്രം സന്ദർശിക്കുന്ന വിശിഷ്ട വ്യക്തികൾ, കാക്കിയൂണിഫോമും വള്ളിച്ചെരിപ്പുമിട്ട് ജോ ലി ചെയ്യുന്ന കലാമിനെക്കണ്ട് പലകുറി അമ്പരന്നിട്ടുണ്ട്. നാലു ദശകം നീണ്ട സജീവമായ ഔദ്യോഗിക ജീവിതത്തിനുശേഷം പടിയിറങ്ങുമ്പോഴും ലാളിത്യം തന്നെയായിരുന്നു കലാമി ന്റെ കൈമുതൽ.

ഇന്ത്യയിൽ എൻഡിഎ സർക്കാരിന്റെയും കോൺഗ്രസ്സിന്റെയും പിന്തുണയോടെ പ്രസിഡന്റായ വ്യക്തിയാണ് കലാം. ഒരു രൂപ മാത്ര പ്രതിമാസ ശമ്പളം കൈപ്പറ്റിയ രാഷ്ട്രപതി കൂടിയായിരുന്നു അദ്ദേഹം. രാഷ്ട്രത്തിന് വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരന്നു അദ്ദേഹത്തിന്റേത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി, അന്തർവാഹിനി, യുദ്ധവിമാനം എന്നിവയിൽ സഞ്ചരിച്ച ആദ്യ പ്രസിഡന്റ് തുടങ്ങിയയൊക്കെ പ്രസിഡന്റ് എന്ന നിലയിൽ കലാമിന്റെ പ്രത്യേകതകളായിരുന്നു.

1998 ൽ ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണമായ ഓപ്പറേഷൻ ശക്തിക്ക് നേതൃത്വം നൽകിയ ബുദ്ധി കേന്ദ്രമായിരുന്നു അബ്ദുൾ കലാമിന്റേത്. 1997 ൽ ഭാരത രത്‌നം നൽകി ലോകം അദ്ദേഹംത്തെ ആദരിച്ചു. ശാസ്ത്രമേഖലയിലെ സംഭാവനകൾ പരിഗണിച്ച് ബ്രിട്ടണിലെ ചാൾസ് രണ്ട് രാജാവ് ആദരിച്ച ഏക ഭാരതീയ ശാസത്രജ്ഞൻ കൂടിയായിരുന്നു അദ്ദേഹം. ഹൂവർ പുരസ്‌കാരം നേടിയ ആദ്യ ഏഷ്യക്കാരനും അവിവാഹിതനായി ഏക ഇന്ത്യൻ രാഷ്ട്രപതിയുമായിരുന്നനു അദ്ദേഹം.

ഇന്ത്യൻ പ്രസിഡന്റ് പദവിയിലെത്തിയ ആദ്യ ശാസ്ത്രജ്ഞൻ കൂടിയായിരുന്നു എപിജെ. പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായ ശേഷം ഇന്ത്യൻ പ്രസിഡന്റായ വ്യക്തി.