ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ സെലബ്രിറ്റികൾ മരിക്കും മുമ്പ് കൊല്ലുന്ന പ്രവണത പലതവണ ഉണ്ടായിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യയെ അത്യധികം പ്രോത്സാഹിപ്പിച്ച വ്യക്തിത്വം ആയിരുന്നിട്ടും കലാമിനോടും ഒടുവിൽ സോഷ്യൽ മീഡിയ തനിനിറം കാട്ടിയിരുന്നു. അദ്ദേഹം പൂർണ്ണ ആരോഗ്യവാനായിരുന്ന കാലത്ത് അദ്ദേഹത്തെ കൊല്ലാക്കൊല ചെയ്യുകയായിരുന്നു സോഷ്യൽ മീഡിയ.

ലോകമെമ്പാടും ആരാധകരുള്ള എ പി ജെ അബ്ദുൾകലാമിനെ രോഗബാധിതനായി ഗുരുതരാവസ്ഥയിലെന്ന് സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണ ഒരിടയ്ക്ക് സോഷ്യൽ മീഡിയയിൽ ശക്താമയിരുന്നു. ഒടുവിൽ ഇത്തരം വ്യാജപ്രചരണങ്ങൾ ശക്തമായ വേളയിൽ അദ്ദേഹം നേരിത്തെട്ടി തന്റെ ആരോഗ്യവാർത്തകളെ കുറിച്ചുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയിരുന്നു. കുപ്രചരണങ്ങൾ ശക്തമായ വേളയിൽ ട്വിറ്ററിലൂടെ തന്റെ ആരോഗ്യത്തെ കുറിച്ച് അദ്ദേഹത്തിന് പ്രതികരിക്കേണ്ടി വന്നു.

കലാം ന്യൂഡൽഹിയിലെ ഒരു ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണെന്ന വിധത്തിലായിരുന്നു വാർത്ത പ്രചരിച്ചത്. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും മുൻകൂട്ടി തീരുമാനിച്ച പരിപാടികളിൽ പങ്കെടുക്കുമെന്നും കലാം അറിയിച്ചു. ഡൽഹി പത്താം നമ്പർ രാജാജി മാർഗിലെ വസതിയിൽ കുറച്ചു ദിവസമായി ഇല്ലാതിരുന്നതിനാലായിരുന്നു ഇത്തരം അഭ്യൂഹങ്ങൾ അന്ന് പ്രചരിച്ത്.

എന്നാൽ ഇത്തരം സംഭവങ്ങൾ ഉണ്ടായപ്പോഴും ആരോടും പരിഭവിക്കാൻ അദ്ദേഹം തയ്യാറായില്ല. ഇതിനിടെ കഴിഞ്ഞ ആഴ്‌ച്ചയും അവിചാരിതമായി കലാമിനെ അവഹേളിക്കുന്ന വിധത്തിലുള്ള ശ്രമം ഉണ്ടായിരുന്നു. ഇന്ത്യയുടെ മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ ചിത്രത്തിൽ മാല ചാർത്തി ആദരാഞ്ജലി അർപ്പിച്ചത് ഝാർഖണ്ഡിലെ വിദ്യാഭ്യാസ മന്ത്രി നീര യാദവായിരുന്നു. ഇത് സംബന്ധിച്ച വാർത്തകളും മാദ്ധ്യമങ്ങളിൽ നിറഞ്ഞു.

കൊടർമയിലെ സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു അബ്ദുൽ കലാമിന്റെ ചിത്രത്തിൽ ആദരാഞ്ജലി അർപ്പിച്ചത്. പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു വിദ്യാഭ്യാസ മന്ത്രി. ഇതിനു മുന്നോടിയായാണ് അബ്ദുൽ കലാമിന്റെ ചിത്രത്തിൽ ഹാരം ചാർത്തി ആദരവ് അർപ്പിച്ചത്. സാധാരണ മരിച്ച വ്യക്തിക്കാണ് ഇത്തരത്തിൽ ആദരവ് നൽകുന്നത്. അവിചാരിതമായി അബദ്ധത്തിൽ സംഭവിച്ച കാര്യമാണങ്കിൽ കൂടി ബിജെപി മന്ത്രിയുടെ ആദരാജ്ഞലി അറംപറ്റിയെന്ന് വിശ്വസിക്കുകയാണ് പലരും കലാമിന്റെ അവിചാരിത മരണത്തോടെ..