- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജമ്മു കശ്മീരിൽ ഭീകരാക്രമണം; അപ്നി പാർട്ടി നേതാവ് വെടിയേറ്റു മരിച്ചു; പത്തു ദിവസത്തിനിടെ കൊല്ലപ്പെടുന്ന നാലാമത്തെ കശ്മീരി രാഷ്ട്രീയ നേതാവ്
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുടെ ആക്രമണത്തിൽ അപ്നി പാർട്ടി നേതാവ് കൊല്ലപ്പെട്ടു. അപ്നി പാർട്ടി നേതാവ് ഗുലാം ഹസൻ ലോൺ ആണ് വെടിയേറ്റ് മരിച്ചത്. പാർട്ടി അധ്യക്ഷൻ അൽത്താഫ് ബുഖാരി കൊലപാതകത്തെ അപലപിച്ചു. ദക്ഷിണ കശ്മീരിലെ കുൽഗാമിലാണ് സംഭവം
പത്തു ദിവസത്തിനിടെ കൊല്ലപ്പെടുന്ന നാലാമത്തെ കശ്മീരി രാഷ്ട്രീയ നേതാവാണ് ഗുലാം ഹസൻ ലോൺ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കി, ഏഴ് മാസങ്ങൾക്ക് ശേഷം 2020 മാർച്ചിലാണ് ജമ്മു കശ്മീർ അപ്നി പാർട്ടി രൂപീകരിച്ചത്. മെഹബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡി)യുടെ മുൻ നേതാവാണ് അൽത്താഫ് ബുഖാരി.
രജൗറിയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. രണ്ടു ജവാന്മാർക്ക് പരുക്കേറ്റു. ഒരു ഭീകരനെ വധിച്ചു.
ന്യൂസ് ഡെസ്ക്
Next Story