- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിണ്ടാനും കേൾക്കാനും വയ്യാത്തവർക്ക് ഒരു സന്തോഷ വാർത്ത; വർത്തമാനം വാക്കുകളാക്കുകയും വാക്കുകൾ ശബ്ദങ്ങളാക്കുകയും ചെയ്യുന്ന മൊബൈൽ ആപ്ലിക്കേഷൻ
ലോകജനസംഖ്യയിൽ അഞ്ച് ശതമാനം പേരും കേൾവിക്കും സംസാരത്തിനും പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണ്. അത്തരത്തിലുള്ളവരെ സഹായിക്കാൻ ഇപ്പോളിതാ ഒരു മൊബൈൽ ഫോൺ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിരിക്കുന്നു. പറയുന്ന വാക്കുകളെ എഴുതിയ വാക്കുകളാക്കി മാറ്റി ഒരു സ്മാർട്ട്‌ഫോൺ സ്‌ക്രീനിൽ പ്രദർശിപ്പിക്കാൻ കഴിയുന്ന ആപ്ലിക്കേഷനാണിത്. സംസാരത്തെ തൽസമയം
ലോകജനസംഖ്യയിൽ അഞ്ച് ശതമാനം പേരും കേൾവിക്കും സംസാരത്തിനും പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണ്. അത്തരത്തിലുള്ളവരെ സഹായിക്കാൻ ഇപ്പോളിതാ ഒരു മൊബൈൽ ഫോൺ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിരിക്കുന്നു. പറയുന്ന വാക്കുകളെ എഴുതിയ വാക്കുകളാക്കി മാറ്റി ഒരു സ്മാർട്ട്‌ഫോൺ സ്‌ക്രീനിൽ പ്രദർശിപ്പിക്കാൻ കഴിയുന്ന ആപ്ലിക്കേഷനാണിത്. സംസാരത്തെ തൽസമയം ടെക്സ്റ്റുകളാക്കി പരിവർത്തനം ചെയ്യാൻ ഇതിന് കഴിവുണ്ട്. നാല് ഗാഗ്ജറ്റ് വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത് ഈ അത്ഭുത ആപ്ലിക്കേഷന്റെ പേര് ട്രാൻസെൻസ് എന്നാണ്. അവർ നാലു പേരും പലകാരണങ്ങളാൽ കേൾവി ശക്തി നഷ്ടപ്പെട്ടവരുമാണ്. കേൾവിശക്തിയില്ലാത്തതിനാൽ തങ്ങളനുഭവിക്കുന്ന ബുദ്ധുമുട്ടുകളായിരിക്കാം അവരെ പുതിയ ആപ്ലിക്കേഷന്റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്.
കേൾവിശക്തിയില്ലാത്തത് മൂലം തൊഴിൽരംഗത്തും സാമൂഹ്യരംഗത്തും ഒറ്റപ്പെടുന്നവർക്ക് വേണ്ടിയാണ് തങ്ങൾ പുതിയ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തതെന്നാണവർ പറയുന്നത്. ട്രാൻസെൻസിലൂടെ കേൾവിശക്തിയില്ലാത്തവർക്ക് സമൂഹത്തിൽ ക്രിയാത്മകമായി ഇടപെടാൻ സാധിക്കുമെന്ന് അവർ അവകാശപ്പെടുന്നു.
ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കണമെങ്കിൽ അതിനെ നിരവധി ഫോണുകളുമായി കണ്ക്ട് ചെയ്യുകയും അവയുടെ മൈക്രോഫോണുകൾ ആക്ടിവേറ്റ് ചെയ്യുകയും വേണം. സമീപത്തുള്ള ആളുകൾ പറയുന്നത് പിടിച്ചെടുക്കാൻ വേണ്ടിയാണിത് ചെയ്യുന്നത്. ഓരോ ആളുകളും പറയുന്നത് ഡിറ്റെക്ട് ചെയ്യാനും അവയോരോന്നിനെയും ഒരു പ്രത്യേക നിറവുമായി ലിങ്ക് ചെയ്യാനുമായി ഒരു വോയ്‌സ് റെക്കഗ്‌നിഷൻ അൽഗൊരിതം ഇതിൽ ഉപയോഗിക്കുന്നുണ്ട്. ആരാണ് തങ്ങളുടെ സ്മാർട്ട്‌ഫോൺ സ്‌ക്രീനിലൂടെ സംസാരിക്കുന്നതെന്ന് യൂസർ തിരിച്ചറിയുന്നത് ഈ നിറങ്ങളിലൂടെയാണ്.
ചെവിട് കേൾക്കാത്ത ഒരാൾക്ക് ഈ ആപ്ലിക്കേഷനിലൂടെ ഒരു ഡിജിറ്റൽ വോയ്‌സ് ഉപയോഗിച്ച് സംസാരിക്കാനും സാധിക്കും.
യൂണിവേഴ്‌സിറ്റി ഓഫ് സാൻഫ്രാൻസിസ്‌കോയിലെയും ബെർക്ക്‌ലിയിലെയും വിദ്യാർത്ഥികളാണ് ഈ നൂതന ആപ്ലിക്കേഷന്റെ പുറകിൽ പ്രവർത്തിച്ചത്. ക്രൗഡ് ഫണ്ടിങ് സൈറ്റായ ഇൻഡിഗൊഗൊയിലൂടെ ഈ വിദ്യാർത്ഥികൾ തങ്ങളുടെ ആപ്ലിക്കേഷൻ മാർക്കറ്റിലെത്തിക്കുന്നതിനുള്ള ഫണ്ടിന്റെ ഒരു ഭാഗം കണ്ടെത്തിയിട്ടുണ്ട്. 15,707 പൗണ്ടാണ് ഇവർ ഇതിനായി കണ്ടെത്തിയത്. തങ്ങളുടെ ആപ്ലിക്കേഷന്റെ ഫൈനൽ ആൻഡ്രോയ്ഡ് വേർഷൻ, ഐഒഎസ് വേർഷൻ, വെബ് വേർഷൻ എന്നിവ വികസിപ്പിക്കാനാണീ തുക അവർ ഉപയോഗിക്കുക. പ്രീ ഓർഡറിലൂടെ ഈ ആപ്ലിക്കേഷന്റെ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്ഷൻ സൗകര്യവുമേർപ്പെടുത്തിയിരിക്കുന്നു. ഇതിന് 94 പൗണ്ട് നൽകേണ്ടി വരും. മുഴുവൻ ഫണ്ടിനായുള്ള വിദ്യാർത്ഥികളുടെ ശ്രമം വിജയിച്ചാൽ മാത്രമെ ഇവ നടപ്പിലാകൂ.
കേൾവി ശക്തിയില്ലാത്തവർക്കും കേൾക്കാൻ ബുദ്ധിമുട്ടുള്ളവർക്കുമിടയിൽ ഗ്രൂപ്പ് കോൺവർസേഷൻ എളുപ്പമാക്കുന്ന ആദ്യത്തെ മൊബൈൽ ആപ്ലിക്കേഷനാണ് ട്രാൻസെൻസ്. ബിസിനസ്സ് മീറ്റിങ്, ഫാമിലി ഡിന്നർ, സൗഹൃദഭാഷണങ്ങൾ തുടങ്ങിയ അവസരങ്ങളിലെല്ലാം ഇതിലൂടെ ആശയവിനിമയം ചെയ്യാൻ സാധിക്കുന്നു.