- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശാൽ ചിത്രത്തിലൂടെ തമിഴിലും കൈവയ്ക്കാൻ അപ്പാനി രവി; ശരത്കുമാർ തമിഴിലെത്തുന്നത് സണ്ടക്കോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ
അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പല്ലിശ്ശേരി ചിത്രത്തിലൂടെ ഹിറ്റായ താരമാണ് അപ്പാനി രവിയെന്ന ശരത് കുമാർ. വില്ലൻ വേഷങ്ങളുടെ പ്രതിച്ഛായ മാറ്റിയ കഥാപാത്ത്രെയാണ് അങ്കമാലി ഡയറീസിൽ ശരത് കുമാർ അവതരിപ്പിച്ചത്. ഇപ്പോഴിതാ തമിഴിലും ചുവടുവയ്ക്കാനൊരുങ്ങുകയാണ് ശരത്. വിശാലിന്റെ പുതിയ ചിത്രത്തിലൂടെയാണ് ശരത് തമിഴിൽ ഹരിശ്രീ കുറിക്കുന്നത്. വിശാൽ നായകനായി 2005ൽ പുറത്തിറങ്ങിയ സണ്ടക്കോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് ശരത് എത്തുന്നത്. ലിംഗു സ്വാമിയാണ് ചിത്രത്തിന്റെ സംവിധായകൻ. വിശാൽ നായകനാകുന്ന ചിത്രത്തിൽ വരലക്ഷ്മി ശരത് കുമാറാണ് വില്ലത്തിയാകുന്നത്. കീർത്തി സുരേഷാണ് നായിക. വിശാലിന്റെ സുഹൃത്തും സഹായിയുമായ കഥാപാത്രത്തെയാണ് ശരത് അവതരിപ്പിക്കുന്നതെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ ഭാഗത്തിൽ മലയാളി താരം ലാലായിരുന്നു വില്ലൻ. വിശാലിന്റെ സ്വന്തം നിർമ്മാണ കമ്പനിയായ വിശാൽ ഫിലിം ഫാക്ടറിയാണ് ചിത്രം നിർമ്മിക്കുന്നത്. ആദ്യ ഭാഗത്ത് നായികയായിരുന്ന മീരാ ജാസ്മിനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുവെന്ന്
അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പല്ലിശ്ശേരി ചിത്രത്തിലൂടെ ഹിറ്റായ താരമാണ് അപ്പാനി രവിയെന്ന ശരത് കുമാർ. വില്ലൻ വേഷങ്ങളുടെ പ്രതിച്ഛായ മാറ്റിയ കഥാപാത്ത്രെയാണ് അങ്കമാലി ഡയറീസിൽ ശരത് കുമാർ അവതരിപ്പിച്ചത്. ഇപ്പോഴിതാ തമിഴിലും ചുവടുവയ്ക്കാനൊരുങ്ങുകയാണ് ശരത്.
വിശാലിന്റെ പുതിയ ചിത്രത്തിലൂടെയാണ് ശരത് തമിഴിൽ ഹരിശ്രീ കുറിക്കുന്നത്. വിശാൽ നായകനായി 2005ൽ പുറത്തിറങ്ങിയ സണ്ടക്കോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് ശരത് എത്തുന്നത്.
ലിംഗു സ്വാമിയാണ് ചിത്രത്തിന്റെ സംവിധായകൻ. വിശാൽ നായകനാകുന്ന ചിത്രത്തിൽ വരലക്ഷ്മി ശരത് കുമാറാണ് വില്ലത്തിയാകുന്നത്. കീർത്തി സുരേഷാണ് നായിക. വിശാലിന്റെ സുഹൃത്തും സഹായിയുമായ കഥാപാത്രത്തെയാണ് ശരത് അവതരിപ്പിക്കുന്നതെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആദ്യ ഭാഗത്തിൽ മലയാളി താരം ലാലായിരുന്നു വില്ലൻ. വിശാലിന്റെ സ്വന്തം നിർമ്മാണ കമ്പനിയായ വിശാൽ ഫിലിം ഫാക്ടറിയാണ് ചിത്രം നിർമ്മിക്കുന്നത്. ആദ്യ ഭാഗത്ത് നായികയായിരുന്ന മീരാ ജാസ്മിനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
സണ്ണി വെയ്‌നിനൊപ്പം ശരത് പ്രധാന കഥാപാത്രമായി എത്തിയ പോക്കിരി സൈമൺ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നീരജ് മാധവിനൊപ്പം പൈപ്പിൻ ചുവട്ടിലെ പ്രണയം, സഫീർ തൈലന്റെ അമല എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയാണ് ശരത്.