- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹർത്താൽ ദിനത്തിലെത്തിയ പുതിയ അതിഥിയുമൊത്തുള്ള സെൽഫി പങ്ക് വച്ച് അപ്പാനി ശരത്ത്; പ്രളയം ജലം താണ്ടി തന്റെ ജീവനെത്തിയ സന്തോഷത്തിൽ നടൻ; കുഞ്ഞ് മാലാഖയുടെ ചിത്രങ്ങൾ പങ്ക് വച്ച് താരം
അങ്കമാലി ഡയറീസിലുടെ ശ്രദ്ധേയനായ താരമാണ് ശരത് കുമാർ. സിനിമയിലെ പേര് ചേർത്ത് അപ്പാനി ശരത് എന്ന പേരിലാണ് താരമിപ്പോൾ അറിയപ്പെടുന്നത്. മലയാളത്തിന് പുറത്ത് തമിഴിലും തിരക്കേറിയ താരമായി മാറിയ അപ്പാനി ശരത്ത് കേരളം പ്രളയത്തിന്റെ ദുരിതങ്ങളിലൂടെ കടന്നുപോയ ദിനങ്ങളിൽ സഹായം അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിൽ എത്തിയ അനേകരിൽ ഒരാളായിരുന്നു. പ്രളയം ഏറ്റവുമധികം നാശം വിതച്ച ചെങ്ങന്നൂരിന് സമീപമുള്ള മാന്നാറിലെ വീട്ടിൽ അകപ്പെട്ട ഗർഭിണിയായ ഭാര്യയെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ലെന്ന ശരത്തിന്റെ ഫേസ്‌ബുക്ക് ലൈവ് ആരാധകരിൽ ഏറെ നൊമ്പരമു ണർത്തുന്നതായിരുന്നു. ഷൂട്ടിംഗിനായി ചെന്നൈയിലെത്തിയ ശരത് പ്രളയസമയത്ത് നാട്ടിലെത്താൻ ആവാത്ത സ്ഥിതിയിലായിരുന്നു. പിന്നീട് ഭാര്യ സുരക്ഷിതയായ വിവരവും നടൻ ഫേസ്‌ബുക്കിലൂടെ ത്തന്നെ അറിയിച്ചിരുന്നു. ഇപ്പോഴിതാ പ്രളയസമയത്ത് ഭയപ്പെട്ടെങ്കിലും സ്വന്തം കുഞ്ഞ് എന്ന സ്വപ്നം യാഥാർഥ്യമായ സന്തോഷം പങ്കുവെക്കുകയാണ് ശരത്. കുഞ്ഞിനോടൊപ്പമുള്ള ചിത്രമടക്കം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് ശരത്. ഒപ്പം രണ്ട് വാക്കും-
അങ്കമാലി ഡയറീസിലുടെ ശ്രദ്ധേയനായ താരമാണ് ശരത് കുമാർ. സിനിമയിലെ പേര് ചേർത്ത് അപ്പാനി ശരത് എന്ന പേരിലാണ് താരമിപ്പോൾ അറിയപ്പെടുന്നത്. മലയാളത്തിന് പുറത്ത് തമിഴിലും തിരക്കേറിയ താരമായി മാറിയ അപ്പാനി ശരത്ത് കേരളം പ്രളയത്തിന്റെ ദുരിതങ്ങളിലൂടെ കടന്നുപോയ ദിനങ്ങളിൽ സഹായം അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിൽ എത്തിയ അനേകരിൽ ഒരാളായിരുന്നു. പ്രളയം ഏറ്റവുമധികം നാശം വിതച്ച ചെങ്ങന്നൂരിന് സമീപമുള്ള മാന്നാറിലെ വീട്ടിൽ അകപ്പെട്ട ഗർഭിണിയായ ഭാര്യയെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ലെന്ന ശരത്തിന്റെ ഫേസ്‌ബുക്ക് ലൈവ് ആരാധകരിൽ ഏറെ നൊമ്പരമു ണർത്തുന്നതായിരുന്നു.
ഷൂട്ടിംഗിനായി ചെന്നൈയിലെത്തിയ ശരത് പ്രളയസമയത്ത് നാട്ടിലെത്താൻ ആവാത്ത സ്ഥിതിയിലായിരുന്നു. പിന്നീട് ഭാര്യ സുരക്ഷിതയായ വിവരവും നടൻ ഫേസ്‌ബുക്കിലൂടെ ത്തന്നെ അറിയിച്ചിരുന്നു. ഇപ്പോഴിതാ പ്രളയസമയത്ത് ഭയപ്പെട്ടെങ്കിലും സ്വന്തം കുഞ്ഞ് എന്ന സ്വപ്നം യാഥാർഥ്യമായ സന്തോഷം പങ്കുവെക്കുകയാണ് ശരത്.
കുഞ്ഞിനോടൊപ്പമുള്ള ചിത്രമടക്കം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് ശരത്. ഒപ്പം രണ്ട് വാക്കും- 'എന്റെ ജീവൻ'. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ രാവിലെ പത്തരയോടെയായിരുന്നു പെൺകുട്ടിയുടെ ജനനം. അവന്തിക എന്നാണ് മകൾക്കിടാൻ ശരത് കണ്ടുവച്ചിരിക്കുന്ന പേര്.
2017 ഏപ്രിലിലായിരുന്നു ആറ്റുകാൽ ക്ഷേത്രത്തിൽ നിന്നും പ്രണയിനിയെ ശരത് കുമാർ വിവാഹം കഴിച്ചത്. ശരത്തിന്റെ രണ്ടാമത്തെ സിനിമയുടെ ഇടവേളയിലായിരുന്നു താരം വിവാഹ വേദിയിലെത്തിയത്.