- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യയിലെ മതവർഗ്ഗീയവാദികളുടെ അക്രമണം ഭയന്ന ഹർബൻസ് സിങ്ങിനെ തിരിച്ചയക്കുന്ന നടപടി കോടതി തടഞ്ഞു
കാലിഫോർണിയ: ഇന്ത്യയിലെ മതവർഗീയ വാദികളുടെ അക്രമണത്തിൽ നിന്നുംരക്ഷപ്പെട്ടു അമേരിക്കയിൽ രാഷ്ട്രീയ അഭയം തേടിയ ഹർബൻസ് സിംഗിനെതിരിച്ചയക്കണമെന്ന് കീഴ് കോടതി വിധി സാൻഫ്രാൻസിക്കൊ 9വേ സർക്യൂട്ട്‌കോർട്ട് ഓഫ് അപ്പീൽസ് കോടതി തടഞ്ഞു. ഡി.എസ്.എസ്. സംഘടനാ നേതാവ് ഗുർമീറ്റ് റാംറഹിംസിങ്ങിന്റെ അനുയായികളാണ് ഹർസൻസിങ്ങിന് നേരെ ക്രൂരമായ ആക്രമണംനടത്തിയത്. ഇതിനെ തുടർന്ന് 2011 ൽ അമേരിക്കയിൽ രാഷ്ട്രീയ അഭയംതേടിയതായിരുന്നു ഹർബൻസ് സിങ്ങ്. ഗുർമീറ്റിന്റെ സംഘത്തിൽചേരുന്നതിന് വിസമ്മതിച്ചതിനാണ് ഹർബൻസിങ്ങിന് മർദ്ദനംഏൽക്കേണ്ടിവന്നത്. ഹർസൻസിങ്ങിന്റെ വസ്തുവകകളോ മറ്റു യാതൊന്നും കണ്ടുകെട്ടാത്തതിനാലും,ഭീഷിണി നിലനിൽക്കാത്തതാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് കീഴ്കോടതിസിങ്ങിന് രാഷ്ട്രീയ അഭയം നൽകുന്നതിനുള്ള അപേക്ഷ തള്ളി ഇന്ത്യയിലേക്ക്തിരിച്ചയക്കാൻ ഉത്തരവിട്ടത്. ഇതിനെതിരെ നൽകിയ അപ്പീലിലാണ് സിംഗിനെ തിരിച്ചയയ്ക്കേണ്ടതില്ലെന്ന്നവം.13ന് മൂന്നംഗ അപ്പീൽ കോർട്ട് വിധിച്ചത്. ഡി.എസ്.എസ്സിൽ ചേരാൻവിസമ്മതിച്ചത് മതസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാ
കാലിഫോർണിയ: ഇന്ത്യയിലെ മതവർഗീയ വാദികളുടെ അക്രമണത്തിൽ നിന്നുംരക്ഷപ്പെട്ടു അമേരിക്കയിൽ രാഷ്ട്രീയ അഭയം തേടിയ ഹർബൻസ് സിംഗിനെതിരിച്ചയക്കണമെന്ന് കീഴ് കോടതി വിധി സാൻഫ്രാൻസിക്കൊ 9വേ സർക്യൂട്ട്‌കോർട്ട് ഓഫ് അപ്പീൽസ് കോടതി തടഞ്ഞു.
ഡി.എസ്.എസ്. സംഘടനാ നേതാവ് ഗുർമീറ്റ് റാംറഹിംസിങ്ങിന്റെ അനുയായികളാണ് ഹർസൻസിങ്ങിന് നേരെ ക്രൂരമായ ആക്രമണംനടത്തിയത്. ഇതിനെ തുടർന്ന് 2011 ൽ അമേരിക്കയിൽ രാഷ്ട്രീയ അഭയംതേടിയതായിരുന്നു ഹർബൻസ് സിങ്ങ്. ഗുർമീറ്റിന്റെ സംഘത്തിൽചേരുന്നതിന് വിസമ്മതിച്ചതിനാണ് ഹർബൻസിങ്ങിന് മർദ്ദനം
ഏൽക്കേണ്ടിവന്നത്.
ഹർസൻസിങ്ങിന്റെ വസ്തുവകകളോ മറ്റു യാതൊന്നും കണ്ടുകെട്ടാത്തതിനാലും,ഭീഷിണി നിലനിൽക്കാത്തതാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് കീഴ്കോടതിസിങ്ങിന് രാഷ്ട്രീയ അഭയം നൽകുന്നതിനുള്ള അപേക്ഷ തള്ളി ഇന്ത്യയിലേക്ക്തിരിച്ചയക്കാൻ ഉത്തരവിട്ടത്.
ഇതിനെതിരെ നൽകിയ അപ്പീലിലാണ് സിംഗിനെ തിരിച്ചയയ്ക്കേണ്ടതില്ലെന്ന്നവം.13ന് മൂന്നംഗ അപ്പീൽ കോർട്ട് വിധിച്ചത്. ഡി.എസ്.എസ്സിൽ ചേരാൻവിസമ്മതിച്ചത് മതസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണെന്നുംനിർബന്ധിപ്പിച്ചു അംഗത്വം നൽകുന്നത് അംഗീകരിക്കാനാ വില്ലെന്നും കോടതികണ്ടെത്തി. ഇന്ത്യയുടെ മറ്റേതെങ്കിലും സംസ്ഥാനത്ത് സുരക്ഷാ താവളം
കണ്ടെത്തുന്നതുവരെ യു.എസ്സിൽ തുടരാൻ കോടതി അനുവദിച്ചിട്ടുണ്ട്.
ഹർബൻസ് സിങ്ങിനെ അപായപ്പെടുത്താൻ ശ്രമിച്ച ഗുർമീറ്റ് സിങ്ങ്രണ്ടു സ്ത്രീകളെ മാനഭംഗപ്പെടുത്തിയ കേസ്സിൽ 20 വർഷത്തെ ജയിൽ ശിക്ഷഅനുഭവിച്ചു വരികയാണ്.