- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്പനി നിൽകിയ സെയിൽസ് ടാർജറ്റ് നേടിയില്ല; സിഇഒ ടിം കുക്കിന്റെ ശമ്പളത്തിൽ നിന്ന് ഒന്നര ദശലക്ഷം ഡോളർ വെട്ടിക്കുറച്ച് ആപ്പിൾ!
ലോകത്തെ തന്നെ മുൻനിര കമ്പനികളിലൊന്നായ ആപ്പിൾ സിഇഒയുടെ ശമ്പളം വെട്ടിക്കുറച്ച നടപടി ചർച്ചയാകുന്നു. മൾട്ടി നാഷണൽ കമ്പനികൾ ജീവനക്കാർക്ക് ഉയർന്ന ശമ്പളം നൽകുമ്പോഴും അതിനനുസരിച്ച് സെയിൽസ് ടാർജറ്റ് നിശ്ചയിച്ച് പരമാവധി ജോലിചെയ്യിപ്പിക്കുന്നത് കാലങ്ങളായുള്ള ശീലമാണ്. പിന്നിട്ട വർഷം മോശമായ ബിസിനസാണ് ആപ്പിൾ കമ്പനിക്ക് ഉണ്ടായത്. 215.6 ബില്യൺ ഡോളറിന്റെ സെയിൽസേ ഉണ്ടായുള്ളൂ. 2016ൽ ലക്ഷ്യമിട്ട വരുമാനവും ലാഭവും നേടാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടിം കുക്കിന്റെ ശമ്പളത്തിൽ നിന്ന് 1.53 ദശലക്ഷം ഡോളർ കമ്പനി പിടിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചാണ് ഈ കുറവ് രേഖപ്പെടുത്തിയതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിഇഒയുടെ മാത്രമല്ല, മറ്റ് ഉന്നത എക്‌സിക്യുട്ടീവുകളുടെ വരുമാനത്തിലും കുറവു വരുത്തിയിട്ടുണ്ട്. പിന്നിട്ട 15 വർഷക്കാലത്തിനിടെ കമ്പനിയുടെ ലാഭത്തിൽ ഇക്കുറിയാണ് കുറവുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. 10.3 ദശലക്ഷം ഡോളറായിരുന്നു ടിംകുക്കിന് നൽകിവന്നിരുന്നത്. ഇക്കുറി 8.75 ദശലക്ഷം ഡോ
ലോകത്തെ തന്നെ മുൻനിര കമ്പനികളിലൊന്നായ ആപ്പിൾ സിഇഒയുടെ ശമ്പളം വെട്ടിക്കുറച്ച നടപടി ചർച്ചയാകുന്നു. മൾട്ടി നാഷണൽ കമ്പനികൾ ജീവനക്കാർക്ക് ഉയർന്ന ശമ്പളം നൽകുമ്പോഴും അതിനനുസരിച്ച് സെയിൽസ് ടാർജറ്റ് നിശ്ചയിച്ച് പരമാവധി ജോലിചെയ്യിപ്പിക്കുന്നത് കാലങ്ങളായുള്ള ശീലമാണ്. പിന്നിട്ട വർഷം മോശമായ ബിസിനസാണ് ആപ്പിൾ കമ്പനിക്ക് ഉണ്ടായത്. 215.6 ബില്യൺ ഡോളറിന്റെ സെയിൽസേ ഉണ്ടായുള്ളൂ.
2016ൽ ലക്ഷ്യമിട്ട വരുമാനവും ലാഭവും നേടാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടിം കുക്കിന്റെ ശമ്പളത്തിൽ നിന്ന് 1.53 ദശലക്ഷം ഡോളർ കമ്പനി പിടിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചാണ് ഈ കുറവ് രേഖപ്പെടുത്തിയതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിഇഒയുടെ മാത്രമല്ല, മറ്റ് ഉന്നത എക്‌സിക്യുട്ടീവുകളുടെ വരുമാനത്തിലും കുറവു വരുത്തിയിട്ടുണ്ട്.
പിന്നിട്ട 15 വർഷക്കാലത്തിനിടെ കമ്പനിയുടെ ലാഭത്തിൽ ഇക്കുറിയാണ് കുറവുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. 10.3 ദശലക്ഷം ഡോളറായിരുന്നു ടിംകുക്കിന് നൽകിവന്നിരുന്നത്. ഇക്കുറി 8.75 ദശലക്ഷം ഡോളറായി ശമ്പളം കുറഞ്ഞു.
പക്ഷേ, കുക്കിന്റെ അടിസ്ഥാന ശമ്പളം രണ്ട് ദശലക്ഷം ഡോളറായിരുന്നത് കഴിഞ്ഞ വർഷം മൂന്ന് ദശലക്ഷം ഡോളറായി ഉയർത്തിയിട്ടുണ്ട്. പക്ഷേ, ഇൻസെന്റീവിലാണ് കുറവ് വരുത്തിയത്. അത് എട്ടു ദശലക്ഷത്തിൽ നിന്ന് 5.37 ദശലക്ഷം ഡോളറായി കുറഞ്ഞു. മറ്റ് എക്‌സിക്യുട്ടീവുകളുടെ കാര്യത്തിൽ 2.21 ദശലക്ഷത്തിന്റെ കുറവാണ് വരുത്തിയത്.
ആപ്പിൾ ലക്ഷ്യമിട്ട 223.6 ബില്യൺ ഡോളറിന്റെ വിൽപനയിൽ 3.7 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. പ്രവർത്തന വരുമാനത്തിൽ 0.5 ശതമാനത്തിന്റെ കുറവുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സിഇഒയുടേതുൾപ്പെടെ എക്‌സിക്യുട്ടീവുകളുടെ ശമ്പളത്തിൽ 89.5 ശതമാനം മാത്രം ഇൻസെന്റീവ് നൽകിയാൽ മതിയെന്ന തീരുമാനം ഉണ്ടായത്.
ഐഫോണും ഐപാഡുമുൾപ്പെടെ ലോകത്തെ മുൻനിര ബ്രാൻഡായ കമ്പനിയിൽ തന്നെ ഇത്തരത്തിൽ ഇൻസെന്റീവിൽ കുറവുവരുത്തിയതിന്റെ ചുവടുപിടിച്ച് മറ്റു ബഹുരാഷ്ട്ര കമ്പനികളും ഇത്തരം നടപടിയെടുക്കുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.