- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് പഴയ ഐ ഫോണുകളുടെ കൂടി ഉത്പാദനം നിർത്തി ആപ്പിൾ; ഐഫോൺ ഏഴും എട്ടും തുടരും; ഹെഡ്‌ഫോൺ ജാക്ക് പൂർണമായും ഒഴിവാക്കി ഐഫോൺ മോഡലുകൾ; വർഷം ചെല്ലും തോറും മൊബൈൽ ഫോൺ മാർക്കറ്റിന്റെ ആധിപത്യം ആപ്പിൾ നിലനിർത്തുന്നത് ഇങ്ങനെ
ഓരോ വർഷവും പുതിയ പുതിയ മോഡലുകൾ രംഗത്തിറക്കിയും ഓരോ മോഡലിലും പലതരത്തിലുള്ള സവിശേഷതകൾ കൊണ്ടുവന്നുമാണ് മൊബൈൽ ഫോൺ ആരാധകരെ ആപ്പിൾ പിടിച്ചുനിർത്തുന്നത്. രൂപത്തിലും കാഴ്ചയിലുമുള്ള വ്യത്യാസത്തിൽ മറ്റു കമ്പനികൾ ശ്രദ്ധ ചെലുത്തുമ്പോൾ, ഓരോ ഐഫോൺ മോഡലുകളും സൗകര്യങ്ങളിലും സംവിധാനങ്ങളിലും വ്യത്യാസപ്പെട്ടിരിക്കും. ഹെഡ്‌ഫോൺ ജാക്ക് പൂർണമായി ഒഴിവാക്കിയ മോഡലുകളാണ് ഐഫോൺ പുതിയതായി രംഗത്തിറക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി മൂന്ന് പഴയ മോഡലുകളുടെ ഉദ്്പാദനവും ആപ്പിൾ പൂർണമായി നിർത്തിയിട്ടുണ്ട്. ഐഫോൺ എസ്ഇ, 6എസ്, 6എസ് പ്ലസ് എന്നീ മോഡലുകളാണ് നിർത്തിയത്. പത്താം വാർഷികത്തിന്റെ ഭാഗമായി ഇറക്കിയ ഐഫോൺ എക്‌സും ഉദ്പാദനം നിർത്തി. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ മോഡൽ പുറത്തിറക്കിയത്. ഹെഡ്‌ഫോൺ ജാക്ക് ഉള്ള മോഡലുകളെല്ലാം ഇതോടെ ഇല്ലാതാവുകയാണ് ചെയ്തത്. 2015-ലാണ് ആപ്പിൾ ഐഫോൺ 6എസ് പുറത്തിറക്കിയത്. വളരെപ്പെട്ടെന്ന് തന്നെ പ്രചാരം നേടിയ ഈ മോഡൽ നിർത്താനുള്ള തീരുമാനം അത്ഭുതപ്പെടുത്തുന്നതാണ്. ഏറ്റവും പുതിയ ജനറേഷൻ ഫോണുകളിലേക്ക് ഉദ്പാദനം ചുരുക്കി ഉ
ഓരോ വർഷവും പുതിയ പുതിയ മോഡലുകൾ രംഗത്തിറക്കിയും ഓരോ മോഡലിലും പലതരത്തിലുള്ള സവിശേഷതകൾ കൊണ്ടുവന്നുമാണ് മൊബൈൽ ഫോൺ ആരാധകരെ ആപ്പിൾ പിടിച്ചുനിർത്തുന്നത്. രൂപത്തിലും കാഴ്ചയിലുമുള്ള വ്യത്യാസത്തിൽ മറ്റു കമ്പനികൾ ശ്രദ്ധ ചെലുത്തുമ്പോൾ, ഓരോ ഐഫോൺ മോഡലുകളും സൗകര്യങ്ങളിലും സംവിധാനങ്ങളിലും വ്യത്യാസപ്പെട്ടിരിക്കും. ഹെഡ്‌ഫോൺ ജാക്ക് പൂർണമായി ഒഴിവാക്കിയ മോഡലുകളാണ് ഐഫോൺ പുതിയതായി രംഗത്തിറക്കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി മൂന്ന് പഴയ മോഡലുകളുടെ ഉദ്്പാദനവും ആപ്പിൾ പൂർണമായി നിർത്തിയിട്ടുണ്ട്. ഐഫോൺ എസ്ഇ, 6എസ്, 6എസ് പ്ലസ് എന്നീ മോഡലുകളാണ് നിർത്തിയത്. പത്താം വാർഷികത്തിന്റെ ഭാഗമായി ഇറക്കിയ ഐഫോൺ എക്‌സും ഉദ്പാദനം നിർത്തി. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ മോഡൽ പുറത്തിറക്കിയത്. ഹെഡ്‌ഫോൺ ജാക്ക് ഉള്ള മോഡലുകളെല്ലാം ഇതോടെ ഇല്ലാതാവുകയാണ് ചെയ്തത്.
2015-ലാണ് ആപ്പിൾ ഐഫോൺ 6എസ് പുറത്തിറക്കിയത്. വളരെപ്പെട്ടെന്ന് തന്നെ പ്രചാരം നേടിയ ഈ മോഡൽ നിർത്താനുള്ള തീരുമാനം അത്ഭുതപ്പെടുത്തുന്നതാണ്. ഏറ്റവും പുതിയ ജനറേഷൻ ഫോണുകളിലേക്ക് ഉദ്പാദനം ചുരുക്കി ഉപഭോക്താക്കളെ പുതിയ മോഡൽ വാങ്ങാൻ നിർബന്ധിതരാക്കുകയാണ് കമ്പനിയെന്ന വിമർശനവും ഇതോടൊപ്പം ഉയർന്നുവന്നിട്ടുണ്ട്. ബജറ്റ് ഫോൺ ഗണത്തിൽപ്പെട്ട ഐഫോൺ എസ്ഇ പിൻവലിക്കുന്നതും അതിന്റെ സൂചനയാണ്.
ഐഫോൺ എസ്ഇ2 മോഡൽ പുറത്തിറക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ഈ മോഡലിന്റെ ഉദ്പാദനം തന്നെ ആപ്പിൾ നിർത്തിവെച്ചത്. ഐഫോണുകളിൽ ഏറ്റവും വിലകുറഞ്ഞ മോഡലെന്ന നിലയിൽ സാധാരണക്കാർ ആശ്രയിച്ചിരുന്ന ഫോണാണിത്. ഐഫോൺ എക്‌സ് എസ്, എക്‌സ് എസ് മാക്‌സ്, എക്‌സ് ആർ, ഐഫോൺ 8, 8 പ്ലസ് ഐഫോൺ 7, 7പ്ലസ് തുടങ്ങിയ മോഡലുകൾ മാത്രമാകും ഇനി വിപണിയിലുണ്ടാവുക.
ഹെഡ്‌ഫോൺ ജാക്കുകൾ ഇല്ലാത്ത മോഡലുകൾ വരുന്നതോടെ ആപ്പിളിന്റെ തന്നെ എയർപോഡുകൾക്കും വയർലെസ് ഹെഡ്‌ഫോണുകൾക്കും വലിയ മാർക്കറ്റ് തുറക്കപ്പെടുകയും ചെയ്യും. പഴയ മോഡലുകൾ ഉപയോഗിക്കുന്നവർക്ക് തുടർന്നും ആപ്പിളിന്റെ ഏറ്റവും പുതിയ വേർഷനായ ഐഒഎസ് 12 ഇൻസ്റ്റാൾ ചെയ്യാനാവുമെന്ന് ആപ്പിൾ അറിയിച്ചു. ഐഫോൺ 6, 6എസ്, 5എസ്, എസ്ഇ തുടങ്ങിയ മോഡലുകളിൽ ഈ ഐഒഎസ് ഡൗൺലോഡ് ചെയ്യാനാകും. എന്നാൽ, ഈ മോഡലുകളും ഐഫോൺ എക്‌സും ഓൺലൈനിലൂടെ വാങ്ങാൻ കിട്ടില്ല.