- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ഹൈക്കോടതി ഉത്തരവ് പാലിക്കാൻ കെഎസ്ആർടിസിയുടെ ദ്രുതഗതിയിലുള്ള നടപടി; പിഎസ് സി വഴി അഡൈ്വസ് മെമോ കിട്ടിയവർക്ക് നിയമന ഉത്തരവിനുള്ള അടിയന്തര അറിയിപ്പ്; കാലതാമസം ഒഴിവാക്കാൻ വ്യാഴാഴ്ച രാവിലെ 4051 ഉദ്യോഗാർഥികളും തലസ്ഥാനത്ത് ട്രാൻസ്‌പോർട്ട് ഭവനിൽ എത്തിച്ചേരണം; നിയമന നടപടിക്രമം നാലുബാച്ചുകളിലായെന്നും സിഎംഡി ടോമിൻ തച്ചങ്കരിയുടെ അറിയിപ്പ്
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 3861 താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടതിന് പിന്നാലെ പിഎസ്‌സി വഴിയുള്ള നിയമന നടപടികൾ കോർപറേഷൻ തുടങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. കണ്ടക്ടർ തസ്തികയിൽ പിഎസ്‌സി അഡൈ്വസ് മെമോ ലഭിച്ചവർക്ക് കോർപറേഷൻ നിയമന അറിയിപ്പ് നൽകി. അഡൈ്വസ് മെമോ കിട്ടിയവർ തിരുവനന്തപുരത്തുള്ള ട്രാൻസ്‌പോർട്ട് ഭവനിൽ വ്യാഴാഴ്ച എത്തിച്ചേരണമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടോമിൻ തച്ചങ്കരി അറിയിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം ഉടൻ നിയമനം നൽകുന്നതിനുള്ള വിവരങ്ങൾ അറിയിക്കുന്നതിനാണിത്. 4051 ഉദ്യോഗാർഥികളെ ഒന്നിച്ചുകാണാനുളേള അസൗകര്യം കണക്കിലെടുത്ത് നാലു ബാച്ചുകളിലായാണ് എത്തേണ്ടത്. സമയക്രമം ഇങ്ങനെ:സീരിയൽ നമ്പർ ഒന്നുമുതൽ ആയിരം വരെ-രാവിലെ 10 മുതൽ 10.45 വരെയും, 1001 മുതൽ 2000 വരെ - 1001 മുതൽ 2000 വരെ-10.45 മുതൽ 11.30 വരെ 2001 മുതൽ 3000 വരെ-11.30 -12.15 വരെ3001 മുതൽ 4051 വരെ-12.15-1 മണി വരെ ഉദ്യോഗാർഥികൾ അഡൈ്വസ് മെമോ, തിരിച്ചറിയൽ രേഖ എന്നിവ കൊണ്ടുവരേണ്ടതാണ്. നിയമന ഉത്തരവുകൾ രജിസ്‌റ്റേഡ് തപാൽ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 3861 താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടതിന് പിന്നാലെ പിഎസ്‌സി വഴിയുള്ള നിയമന നടപടികൾ കോർപറേഷൻ തുടങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. കണ്ടക്ടർ തസ്തികയിൽ പിഎസ്‌സി അഡൈ്വസ് മെമോ ലഭിച്ചവർക്ക് കോർപറേഷൻ നിയമന അറിയിപ്പ് നൽകി. അഡൈ്വസ് മെമോ കിട്ടിയവർ തിരുവനന്തപുരത്തുള്ള ട്രാൻസ്‌പോർട്ട് ഭവനിൽ വ്യാഴാഴ്ച എത്തിച്ചേരണമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടോമിൻ തച്ചങ്കരി അറിയിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം ഉടൻ നിയമനം നൽകുന്നതിനുള്ള വിവരങ്ങൾ അറിയിക്കുന്നതിനാണിത്.
4051 ഉദ്യോഗാർഥികളെ ഒന്നിച്ചുകാണാനുളേള അസൗകര്യം കണക്കിലെടുത്ത് നാലു ബാച്ചുകളിലായാണ് എത്തേണ്ടത്. സമയക്രമം ഇങ്ങനെ:
സീരിയൽ നമ്പർ ഒന്നുമുതൽ ആയിരം വരെ-രാവിലെ 10 മുതൽ 10.45 വരെയും, 1001 മുതൽ 2000 വരെ -
1001 മുതൽ 2000 വരെ-10.45 മുതൽ 11.30 വരെ
2001 മുതൽ 3000 വരെ-11.30 -12.15 വരെ
3001 മുതൽ 4051 വരെ-12.15-1 മണി വരെ
ഉദ്യോഗാർഥികൾ അഡൈ്വസ് മെമോ, തിരിച്ചറിയൽ രേഖ എന്നിവ കൊണ്ടുവരേണ്ടതാണ്. നിയമന ഉത്തരവുകൾ രജിസ്‌റ്റേഡ് തപാൽ വഴി കിട്ടുന്നതിന് കാലതാമസം നേരിടുന്നതുകൊണ്ടാണ് ഇത്തരത്തിൽ മറ്റൊരു നടപടി സ്വീകരിക്കുന്നതെന്നും തച്ചങ്കരിയുടെ അറിയിപ്പിൽ പറയുന്നു.
പത്തുവർഷം പൂർത്തിയാകാത്ത എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട്, പി.എസ്.സി. വഴി സ്ഥിരനിയമനം നടത്താൻ കഴിഞ്ഞ ആറിനാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. 4300 പേർക്ക് ഇതോടെ തൊഴിൽ നഷ്ടമുണ്ടായത്. ഇതൊഴിവാക്കാൻ സർക്കാരിന്റെ ഇടപെടൽ തേടുകയാണ് ജീവനക്കാർ. കൂടുതൽ ബസ് സർവീസുകൾ തുടങ്ങിയാൽ കൂടുതൽ പേർക്ക് സ്ഥിരംനിയമനം ലഭിക്കും. ആവശ്യമെങ്കിൽ സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്താനും ജോലി സംരക്ഷണത്തിന് സമരത്തിനിറങ്ങാനും എംപാനൽ കൂട്ടായ്മയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. തങ്ങളുടെ വാദം കേൾക്കാതെയാണ് കോടതി ഉത്തരവിട്ടതെന്നാണ് എംപാനൽ ജീവനക്കാരുടെ പരാതി.
കെഎസ്ആർടിസിയിലെ ഒഴിവുകളിലേക്കുള്ള പിഎസ്‌സി പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയെ തുടർന്നാണ് കോടതി ഉത്തരവ്. 4,051 പേരുടെ പിഎസ്‌സി ലിസ്റ്റ് നിലനിൽക്കേ കരാർ ജീവനക്കാരുമായി കെഎസ്ആർടിസി സർവ്വീസ് തുടരുകയായിരുന്നു. ഇത് മൂലം പിഎസ്‌സി പരീക്ഷ പാസായിട്ടും തങ്ങൾക്ക് ജോലി കിട്ടുന്നില്ലെന്ന് ഉദ്യോഗാർത്ഥികൾ കോടതിയെ അറിയിച്ചു. ഈ ഹർജിയിലാണ് കോടതി ഉത്തരവ് വന്നത്.
പത്ത് വർഷത്തിൽ താഴെ സർവ്വീസുള്ള, വർഷത്തിൽ 120 ദിവസത്തിൽ കുറഞ്ഞ് കരാർ ജോലി ചെയ്ത മുഴുവൻ എം പാനൽ ജീവനക്കാരെയും പിരിച്ച് വിടാനാണ് കോടതി ഉത്തരവിട്ടത്. 4051 പേരുടെ പിഎസ്‌സി ലിസ്റ്റിൽ നിന്ന് നിയമനം നടത്താനാണ് കോടതി ഉത്തരവിൽ പറഞ്ഞത്. അഡൈ്വസ് മെമോയിലെ സീനിയോറിറ്റി അനുസരിച്ച് നിയമന ഉത്തരവ് നൽകി കോടതിയെ അറിയിക്കണം. ഇല്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് വി ചിദംബരേഷ്,ജ,ആർ നാരായണ പിഷാരടി എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്.4051 പേർ പിഎസ്‌സി ലിസ്റ്റിൽ ഉണ്ടായിരിക്കെ അയ്യായിരം പേർ താൽക്കാലികക്കാരായി തുടരുന്നുണ്ടെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. എം പാനൽ ജീവനക്കാർക്ക് പകരം പിഎസ്‌സി വഴി പുതിയ ജീവനക്കാരെ നിയമിക്കുന്നത് കെഎസ്ആർടിസിക്ക് കനത്ത ബാധ്യത വരുത്തുമെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു.