- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്പുണ്ണിയെ പിടിക്കാനായില്ലെന്ന് പൊലീസ്; മാനേജർ അഴിക്കുള്ളിലാകുന്നതിന് മുമ്പ് ജാമ്യം എടുക്കാൻ ദിലീപും; 'ഇന്ത്യയിലെ ആദ്യ ക്വട്ടേഷൻ മാനഭംഗം' ചർച്ചയാക്കി ദേശീയ മാധ്യമങ്ങളും; നടനെതിരെ കുറ്റപത്രം 90 ദിവസത്തിനുള്ളിൽ തന്നെ നൽകും
കൊച്ചി: നടിയെ ഉപദ്രവിച്ച കേസിൽ പൊലീസ് തിരയുന്ന സുനിൽരാജ് (അപ്പുണ്ണി) അറസ്റ്റിലാവും മുൻപു ജാമ്യം നേടാൻ ദിലീപ് ശ്രമം തുടങ്ങി. മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതിയിലേക്കും സുപ്രീംകോടതിയിലേക്കും നീങ്ങാൻ ഒരുങ്ങുകയാണു ദിലീപിന്റെ അഭിഭാഷകനായ അഡ്വക്കേറ്റ് രാംകുമാർ. 'ഇന്ത്യയിലെ ആദ്യ ക്വട്ടേഷൻ മാനഭംഗം' എന്നാണു സംഭവത്തെ ദേശീയമാധ്യമങ്ങൾ അടക്കം വിശേഷിപ്പിക്കുന്നത്. അതിനിടെ കേസിൽ അറസ്റ്റിലായ ദിലീപിന് പുറകെ മാനേജർ അപ്പുണ്ണി.ും പ്രതിയാകുമെന്ന് സൂചന. ഇതോടെ ഒളിവിൽ പോയിരിക്കുന്ന അപ്പുണ്ണിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. അപ്പുണ്ണിയുടെ അഞ്ച് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആണ്. ദിലീപിനെയും അപ്പുണ്ണിയെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യൽ ഒഴിവാക്കാനാണ് അപ്പുണ്ണി ഒളിവിൽ പോയതെന്നാണ് പൊലീസ് നിഗമനം. നടിയെ ആക്രമിച്ച സംഭവത്തിലെ നിർണായക വിവരങ്ങൾ അപ്പുണ്ണിക്ക് അറിയാമെന്നാണ് പൊലീസ് കരുതുന്നത്. അപ്പുണ്ണി പിടിയിലായാൽ പിന്നെ ജാമ്യം കിട്ടില്ലെന്ന് ദിലീപിന്റെ വിലയിരുത്തൽ. അപ്പുണ്ണിയുടെ വെളിപ്പെടുത
കൊച്ചി: നടിയെ ഉപദ്രവിച്ച കേസിൽ പൊലീസ് തിരയുന്ന സുനിൽരാജ് (അപ്പുണ്ണി) അറസ്റ്റിലാവും മുൻപു ജാമ്യം നേടാൻ ദിലീപ് ശ്രമം തുടങ്ങി. മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതിയിലേക്കും സുപ്രീംകോടതിയിലേക്കും നീങ്ങാൻ ഒരുങ്ങുകയാണു ദിലീപിന്റെ അഭിഭാഷകനായ അഡ്വക്കേറ്റ് രാംകുമാർ. 'ഇന്ത്യയിലെ ആദ്യ ക്വട്ടേഷൻ മാനഭംഗം' എന്നാണു സംഭവത്തെ ദേശീയമാധ്യമങ്ങൾ അടക്കം വിശേഷിപ്പിക്കുന്നത്.
അതിനിടെ കേസിൽ അറസ്റ്റിലായ ദിലീപിന് പുറകെ മാനേജർ അപ്പുണ്ണി.ും പ്രതിയാകുമെന്ന് സൂചന. ഇതോടെ ഒളിവിൽ പോയിരിക്കുന്ന അപ്പുണ്ണിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. അപ്പുണ്ണിയുടെ അഞ്ച് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആണ്. ദിലീപിനെയും അപ്പുണ്ണിയെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യൽ ഒഴിവാക്കാനാണ് അപ്പുണ്ണി ഒളിവിൽ പോയതെന്നാണ് പൊലീസ് നിഗമനം. നടിയെ ആക്രമിച്ച സംഭവത്തിലെ നിർണായക വിവരങ്ങൾ അപ്പുണ്ണിക്ക് അറിയാമെന്നാണ് പൊലീസ് കരുതുന്നത്. അപ്പുണ്ണി പിടിയിലായാൽ പിന്നെ ജാമ്യം കിട്ടില്ലെന്ന് ദിലീപിന്റെ വിലയിരുത്തൽ. അപ്പുണ്ണിയുടെ വെളിപ്പെടുത്തൽ തെളിവുകളായി മാറും. അതുകൊണ്ടാണ് അതിന് മുമ്പ് ജാമ്യത്തിന് ദിലീപ് ശ്രമിക്കുന്നത്.
ദിലീപിന്റെ മാനേജർ അപ്പുണ്ണി പൾസർ സുനിയുമായി നേരിട്ട് കൂടിക്കാഴ്‌ച്ചകൾ നടത്തിയതിനും ഫോൺ സംഭാഷണം നടത്തിയതിനും പൊലീസിനു കൈവശം തെളിവുകളുണ്ട്. ദിലീപ് കുറ്റ സമ്മതം ഇതുവരെയും നടത്താത്ത സാഹചര്യം കൂടി കണക്കിലെടുത്താണ് അപ്പുണ്ണിയെയും ദിലീപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ പൊലീസ് പദ്ധതിയിടുന്നത്. അപ്പുണ്ണി കഴിഞ്ഞ രണ്ട് ദിവസമായി ഒളിവിൽ പോയതോടെ ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. അപ്പുണ്ണിയെ കണ്ടെത്തിയാൽ കുടുങ്ങുമെന്ന് ദിലീപിന് അറായം. ഈ സാഹചര്യത്തിലാണ് ദിലീപ് ജാമ്യത്തിന് ശ്രമിക്കുന്നത്.
ദിലീപിന്റെ ഡ്രൈവറായി ഇയാൾ എത്തുന്നത് ആറുവർഷംമുമ്പാണ്. ഉദ്യോഗമണ്ഡൽ സ്വദേശിയായ അപ്പുണ്ണിയുടെ യഥാർഥപേര് എ.എസ്. സുനിൽരാജ് എന്നാണ്. നാദിർഷയാണ് അപ്പുണ്ണിയെ ദിലീപിന് പരിചയപ്പെടുത്തിയതെന്ന് സിനിമാരംഗത്തുള്ളവർ പറയുന്നു. പേഴ്‌സണൽ ഡ്രൈവറിൽനിന്ന് ദിലീപിന്റെ മനഃസാക്ഷിസൂക്ഷിപ്പുകാരനായി അപ്പുണ്ണി മാറിയത് വളരെ പെട്ടെന്നാണ്. സിനിമയിലെ പ്രമുഖസംവിധായകർ പോലും ദിലീപിനെ കിട്ടാനായി അപ്പുണ്ണിയുടെ ഫോണിലാണ് വിളിച്ചിരുന്നത്.ഇതുവരെ അപ്പുണ്ണി കേസുകളിലൊന്നും ഉൾപ്പെട്ടിട്ടില്ല. സെറ്റുകളിൽ ഡ്രൈവറായി ജോലിനോക്കുന്നില്ലെങ്കിലും ഫെഫ്ക ഡ്രൈവേഴ്‌സ് യൂണിയനിൽ അംഗമാണ് അപ്പുണ്ണി.
അതിനിടെ അപൂർവങ്ങളിൽ അപൂർവമായ പീഡനക്കേസാണിതെന്നു നിയമവൃത്തങ്ങൾ വിലയിരുത്തുന്നു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിച്ച് അന്വേഷണം പൂർത്തിയാക്കേണ്ടത് ഇത്തരം കേസുകളുടെ സുഗമമായ വിചാരണയ്ക്കു നിർണായകമാണ്. ഇതിനായി അറസ്റ്റ് ചെയ്തു 90 ദിവസത്തെ സാവകാശമാണു പൊലീസിനു ലഭിക്കുക. ഇതിനിടെ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്കു സോപാധികജാമ്യം ലഭിക്കും. ദിലീപ് അറസ്റ്റിലായി ഏഴു ദിവസമായി. കുറ്റപത്രം സമർപ്പിക്കാൻ 83 ദിവസമാണുള്ളത്.
പീഡനക്കേസുകളിൽ പൊലീസിനു സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാനാകാതെ പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയപ്പോഴെല്ലാം സാക്ഷികൾ കൂറുമാറി പ്രോസിക്യൂഷൻ പരാജയപ്പെട്ടിട്ടുണ്ട്. പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട പറവൂർ, വരാപ്പുഴ കേസുകളിൽ ഒന്നാംഘട്ട വിചാരണയ്ക്കു ശേഷം മുഴുവൻ പ്രതികളെയും കോടതിക്കു വിട്ടയയ്‌ക്കേണ്ടിവന്നു.
പറവൂർ കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടർ മരിക്കുകയും സഹായിയായ അഭിഭാഷകനെ മാറ്റിനിർത്തുകയും ചെയ്ത ശേഷം നടന്ന വിസ്താരങ്ങളിൽ സാക്ഷികൾ കൂട്ടമായി കൂറുമാറി. ഇതെല്ലാം നടിയെ ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷൻ നൽകുന്നത് വ്യക്തമായ സന്ദേശങ്ങളാണ്. അതുകൊണ്ട് തന്നെ പമാവധി പിഴവുകൾ കുറയ്ക്കാനും ശ്രമം പൊലീസ് നടത്തുന്നുണ്ട്.