- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എൻഡിഎയ്ക്ക് വേണ്ടി പ്രചരണത്തിനിറങ്ങാനൊരുങ്ങി കോൺഗ്രസ് മുൻ ദേശീയ ജനറൽ സെക്രട്ടറി; അപ്സരാ റെഡ്ഢി എൻഡിഎയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുക അണ്ണാ ഡിഎംകെയുടെ ഭാഗമായി; ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാൻ കോൺഗ്രസ് പരാജയപ്പെട്ടെന്നും അപ്സര
ചെന്നൈ: കോൺഗ്രസിന്റെ മുൻ ദേശീയ ജനറൽ സെക്രട്ടറി ആയിരുന്ന അപ്സരാ റെഡ്ഢി ഇത്തവണ തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് വേണ്ടി പ്രചാരണ രംഗത്തിറങ്ങും.അണ്ണാ ഡിഎംകെ യുടെ ഭാഗമായാണ് അപ്സര എൻഡിഎയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നത്. കോൺഗ്രസ് ദേശീയ നേതൃത്വത്തെ തന്നെ ഞെട്ടിച്ചാണ് അപ്സര ആഴ്ചകൾക്ക് മുമ്പ് പാർട്ടി വിട്ടത്. അഖിലേ ന്ത്യാ മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായ ആദ്യ ട്രാൻസ്ജെൻഡറായിരുന്നു അപ്സര റെഡ്ഢി.
കോൺഗ്രസ് തമിഴ്നാട് നേതൃത്വം സ്ഥാനാർത്ഥി നിർണയത്തിൽ കൃത്യമായ പരിഗണന നൽകാ ത്തതിലെ അമർഷം കൂടിയായിരുന്നു രാജിക്ക് പിന്നിൽ. പാർട്ടിവിട്ടെത്തിയ അപസരയ്ക്ക് ചെന്നൈ ഒഎംആറിൽ തന്നെ സീറ്റ് നൽകാനുള്ള ആലോചനയിലാണ് അണ്ണാ ഡിഎംകെ. ഇന്ന് ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാൻ കോൺഗ്രസ് പരാജയപ്പെട്ടതാണ് പാർട്ടി വിടാൻ കാരണ മെന്ന് അപ്സര വ്യക്തമാക്കി. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം അടഞ്ഞ അധ്യായമാണെ ന്നും അവർ പറഞ്ഞു.
2020 ജനുവരിയിലാണ് രാഹുൽഗാന്ധി മുൻകൈ എടുത്താണ് അപ്സര റെഡ്ഡിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചത്. ചരിത്രത്തിൽ ആദ്യമായായിരുന്നു ട്രാൻസ്ഡെൻഡർ വിഭാ ഗത്തിൽനിന്നൊരാൾ എഐസിസി ജനറൽ സെക്രട്ടറിയായത്. എഐഎഡിഎംകെയിൽ നിന്നായിരുന്നു കോൺഗ്രസിൽ ചേർന്നത്. വികെ ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പാർട്ടി യോഗത്തിൽ പ്രതിഷേധിച്ചാണ് അപ്സര അന്ന് പാർട്ടി വിട്ടത്.