- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖത്തറിൽ കഴിയുന്ന ആറര ലക്ഷത്തോളം ഇന്ത്യക്കാരെ സംരക്ഷിക്കാൻ സുഷമ സ്വരാജ് രംഗത്തിറങ്ങി; ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര തർക്കമായി കണ്ട് നിലപാട് എടുക്കാതെ ഇന്ത്യ; വാർത്ത പുറത്തുവന്നതോടെ ഭക്ഷണ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ജനം കൂട്ടത്തോടെ കടകളിലേക്ക്; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്ന് റിപ്പോർട്ട്
ദോഹ: പ്രവാസികളുടെ ഏറ്റവും പ്രിയങ്കരിയായ മന്ത്രിയാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പ്രവാസികൾക്ക് പ്രതിസന്ധിയുണ്ടാകുന്ന ഘട്ടത്തിലെല്ലാം തന്നെ അവർ സഹായവുമായി എത്താറുണ്ട്. ഇപ്പോൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഏഴ് രാജ്യങ്ങൾ വിച്ഛേദിച്ചതോടെ കടുത്ത ആശങ്കയിലാണ് ഇവിടുത്തെ പ്രവാസികൾ. അതുകൊണ്ട് തന്നെ ഖത്തറിൽ നിന്നാൽ പ്രശ്‌നങ്ങളുണ്ടാകുമോ എന്ന് ആശങ്കപ്പെട്ട് നിരവധി പേരാണ് സുഷമയുമായി ബന്ധപ്പെട്ടത്. ആറര ലക്ഷത്തോളം ഇന്ത്യാക്കാരാണ് ഖത്തറിലുള്ളത്. ഇവരുടെ സംരക്ഷിക്കാനും ആശങ്കയ്ക്ക് അറുതി വരുത്താൻ വേണ്ടിയും സുഷമ തന്നെ രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ ഖത്തറിലുള്ള ഇന്ത്യക്കാരെ വിഷയം ബാധിക്കില്ലെന്നാണ് സുഷമ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. അവിടെയുള്ള ഇന്ത്യക്കാരെ കുറിച്ച് ആശങ്കയുണ്ടെന്ന് പറയുന്ന സുഷമ. സുരക്ഷിതമല്ലാത്ത അവസ്ഥയിൽ താമസിക്കുന്നവരെ രക്ഷപെടുത്താൻ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി. അവിടെ ആരെങ്കിലും കുടുങ്ങി കിടപ്പുണ്ടോ എന്ന കാര്യം പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഖത്തറുമായുള്ള വ്യോമ-ജല-കര ഗതാഗതം
ദോഹ: പ്രവാസികളുടെ ഏറ്റവും പ്രിയങ്കരിയായ മന്ത്രിയാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പ്രവാസികൾക്ക് പ്രതിസന്ധിയുണ്ടാകുന്ന ഘട്ടത്തിലെല്ലാം തന്നെ അവർ സഹായവുമായി എത്താറുണ്ട്. ഇപ്പോൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഏഴ് രാജ്യങ്ങൾ വിച്ഛേദിച്ചതോടെ കടുത്ത ആശങ്കയിലാണ് ഇവിടുത്തെ പ്രവാസികൾ. അതുകൊണ്ട് തന്നെ ഖത്തറിൽ നിന്നാൽ പ്രശ്‌നങ്ങളുണ്ടാകുമോ എന്ന് ആശങ്കപ്പെട്ട് നിരവധി പേരാണ് സുഷമയുമായി ബന്ധപ്പെട്ടത്. ആറര ലക്ഷത്തോളം ഇന്ത്യാക്കാരാണ് ഖത്തറിലുള്ളത്. ഇവരുടെ സംരക്ഷിക്കാനും ആശങ്കയ്ക്ക് അറുതി വരുത്താൻ വേണ്ടിയും സുഷമ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
നിലവിൽ ഖത്തറിലുള്ള ഇന്ത്യക്കാരെ വിഷയം ബാധിക്കില്ലെന്നാണ് സുഷമ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. അവിടെയുള്ള ഇന്ത്യക്കാരെ കുറിച്ച് ആശങ്കയുണ്ടെന്ന് പറയുന്ന സുഷമ. സുരക്ഷിതമല്ലാത്ത അവസ്ഥയിൽ താമസിക്കുന്നവരെ രക്ഷപെടുത്താൻ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി. അവിടെ ആരെങ്കിലും കുടുങ്ങി കിടപ്പുണ്ടോ എന്ന കാര്യം പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഖത്തറുമായുള്ള വ്യോമ-ജല-കര ഗതാഗതം അയൽ രാജ്യങ്ങൾ വിച്ഛേദിച്ച സാഹചര്യത്തിൽ സുഷമ പറഞ്ഞത്.
അതേസമയം ജിസിസി രാജ്യങ്ങൾക്കിടയിലെ ഒരു ആഭ്യന്തര തർക്കത്തിന്റെ വിഷയമായി മാത്രമേ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇപ്പോഴത്തെ സംഭവ വികാസങ്ങളെ കാണുന്നുള്ളൂ. താമസിയാതെ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയുമാണ് ഇന്ത്യക്കുള്ളത്. ഇത് ജിസിസിക്കുള്ളിലെ (ഗൾഫ് കോർഡിനേഷൻ കൗൺസിൽ) അഭ്യന്തരപ്രശ്നങ്ങളാണ്. അതിൽ നമ്മളെ ബാധിക്കുന്ന ഒന്നുമില്ല. ഖത്തറിലെ ഇന്ത്യക്കാരുടെ കാര്യം മാത്രമാണ് നമ്മുടെ പരിഗണനയിലുള്ളത്- സുഷമ പറഞ്ഞു.
ഖത്തർ പ്രതിസന്ധി ഇന്ത്യയിലേക്കുള്ള പ്രകൃതി വാതക കയറ്റുമതിയെ ബാധിക്കില്ലെന്ന് പെട്രോനെറ്റ് സാമ്പത്തികവിഭാഗം തലവൻ ആർ.കെ.ഗാർഗും പറഞ്ഞു. ഇക്കാര്യത്തിൽ ആശങ്ക വേണ്ട.നമ്മൾ ഖത്തറിൽ നിന്ന് നേരിട്ടാണ് വാതകം വാങ്ങുന്നത്. കടൽ വഴിയാണ് അത് ഇന്ത്യയിലെത്തുന്നത് - ഗാർഗ് ചൂണ്ടിക്കാട്ടി. എട്ടരക്കോടി ടൺ പ്രകൃതിവാതകമാണ് ഒരു വർഷം ഇന്ത്യ ഖത്തറിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. പ്രകൃതിവാതക വ്യാപരത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയാണ് ഖത്തർ.
അതേസമയം സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം നഷ്ടമായതോടെ ഖത്തറിൽ ഭക്ഷ്യക്ഷാമത്തിന് സാധ്യതയെന്ന് വിലയിരുത്തലുമുണ്ട്. ഭക്ഷ്യവസ്തുക്കളുടെ വൻ വിലക്കയറ്റവും ഖത്തറിൽ ഉടൻ ഉണ്ടാകുമെന്നും വിലയിരുത്തലുണ്ട്. അതേസമയം നയതന്ത്രബന്ധം വിച്ഛേദിച്ച നടപടിയിൽ ആശങ്കപ്പെടാനില്ലെന്ന് ഖത്തർ മന്ത്രിസഭ അറിയിച്ചു. സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. സൗദി അതിർത്തി അടച്ചെങ്കിലും ഭക്ഷ്യക്ഷാമം ഉണ്ടാകില്ല. അതേസമയം ഭക്ഷ്യവസ്തുക്കളുടെ അപര്യാപ്ത ഉണ്ടാകുമെന്ന ആശങ്കയെ തുടർന്ന് ഖത്തറിലെ സൂപ്പർമാർക്കറ്റുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
പാൽ, മുട്ട, പഞ്ചസാര, അരി തുടങ്ങിയവ ശേഖരിച്ചു വയ്ക്കുകയാണ് ജനങ്ങൾ. നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനു പിന്നാലെ ഖത്തറിലേക്കുള്ള പഞ്ചസാര കയറ്റുമതി സൗദിയും യുഎഇയും നിർത്തിവച്ചു. ഖത്തറുമായുള്ള അതിർത്തി സൗദി ദീർഘകാലത്തേക്ക് അടച്ചിട്ടാൽ ലോകകപ്പ് ഒരുക്കങ്ങളെയും ബാധിക്കും. ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് സംഘാടകസമിതിയുമായി നിരന്തര ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഫിഫ അറിയിച്ചു. അതേസമയം പ്രതിസന്ധി അനന്തമായി നീണ്ടാൽ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളെയും ബാധിക്കും. യുഎഇയ്ക്ക് അവശ്യമായ ദ്രവീകൃത പ്രകൃതി വാതകത്തിന്റെ ഏറിയ പങ്കും ഖത്തറിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
മുസ്ലിം ബ്രദർഹുഡ് പോലുള്ള തീവ്രവാദി സംഘടനകൾക്ക് ഖത്തർ സാമ്പത്തികസഹായം നൽകുന്നുവെന്നാരോപിച്ചാണ് അറബ് രാജ്യങ്ങൾ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. എൺപത് ലക്ഷത്തോളം ഇന്ത്യക്കാരുടെ കർമ്മഭൂമിയാണ് അറേബ്യ. ഖത്തറിലും ഖത്തറുമായി ഇടഞ്ഞു നിൽക്കുന്ന ബഹറിൻ, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലും ഇന്ത്യക്കാരുടെ വിശേഷിച്ച് മലയാളികളുടെ ശക്തമായ സാന്നിധ്യമുണ്ട്. ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള അറബ് രാജ്യങ്ങളുടെ തീരുമാനത്തോടെ ഇവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഖത്തറിലേക്ക് പോവാൻ സാധിക്കാതെ വരും. ഖത്തറിലുള്ളവർ ഒറ്റപ്പെടുകയും ചെയ്യും.
ഖത്തറിലേക്ക് ഏറ്റവും കൂടുതൽ ഇറക്കുമതി നടത്തുന്ന പത്താമത്തെ രാഷ്ട്രമാണ് ഇന്ത്യ. ഖത്തറിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്നത് ജപ്പാൻ, ദക്ഷിണകൊറിയ, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളിലേക്കാണ്. ഊർജ്ജരംഗത്തും പ്രതിരോധരംഗത്തും ഇന്ത്യയും ഖത്തറും തന്ത്രപ്രധാനമായ സഹകരണമാണ് നിലനിൽക്കുന്നത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ സിഎൻജി വാതകം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഖത്തർ. പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് 25 വർഷത്തേക്കുള്ള കരാറിൽ കഴിഞ്ഞ ഡിസംബറിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്.
ഇതോടൊപ്പം അമോണിയ,യൂറിയ തുടങ്ങിയവയും ഖത്തറിൽ നിന്ന് ഇന്ത്യ വൻതോതിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഖത്തറുമായുള്ള ഇന്ത്യയുടെ വ്യാപാരത്തിൽ വലിയ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ഇതിനെയെല്ലാം അറേബ്യൻ പ്രതിസന്ധി ബാധിച്ചേക്കുമെന്ന ആശങ്ക സാമ്പത്തിക വിദഗ്ദ്ധർ പ്രകടിപ്പിക്കുന്നുണ്ട്. സമ്പന്നരാഷ്ട്രം എന്നനിലയിൽ താൽകാലികമായി ഈ പ്രതിസന്ധി നേരിടുവാൻ ഖത്തറിന് സാധിക്കുമെങ്കിലും ഭാവിയിൽ കാര്യങ്ങൾ മാറിമറിയാം. ഖത്തറിന്റെ സ്വന്തം വിമാനക്കമ്പനിയായ ഖത്തർ എയർവേഴ്സിന് അറേബ്യൻ രാജ്യങ്ങളിലേക്ക് വിലക്ക് വരുന്നത് ടൂറിസം രംഗത്ത് കനത്ത തിരിച്ചടിയാവും സൃഷ്ടിക്കുക.
ഖത്തറിലേക്ക് കര-ജല-വ്യോമഗതാഗതം അറബ് രാജ്യങ്ങൾ അവസാനിപ്പിച്ചതോടെ ഖത്തറിന് കോടിക്കൾ വരുമാനം നേടിക്കൊടുക്കുന്ന പ്രകൃതിവാതക കയറ്റുമതിയും അവതാളത്തിലാവും. എണ്ണ വില ഇടിഞ്ഞതിനെ തുടർന്ന് സൗദി അറേബ്യയും കുവൈത്തും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രതിസന്ധി നേരിട്ടെങ്കിലും ഖത്തറും യുഎഇയേയും അത് കാര്യമായി ബാധിച്ചിരുന്നില്ല. എണ്ണ ഉദ്പാദനത്തിനേക്കാളേറെ ടൂറിസത്തിലും മറ്റു വ്യാപരരംഗത്തും നിന്നുള്ള വരുമാനമാണ് എണ്ണവില ഇടിഞ്ഞപ്പോൾ ഇരുരാജ്യങ്ങൾക്കും തുണയായത്.
ഗൾഫ് രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുന്ന തുർക്കിയാണ് മധ്യസ്ഥശ്രമങ്ങളുമായി ആദ്യം രംഗത്തെത്തിയത്. ചർച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് എല്ലാ കക്ഷികളും തയാറാകണമെന്ന് തുർക്കി അഭ്യർത്ഥിച്ചു. പ്രശ്‌നപരിഹാരത്തിനായി ഇടപെടണമെന്ന് കുവൈത്തിലെ പാർലമെന്റ് അംഗങ്ങൾ ഭരണനേതൃത്വത്തോട് ആവശ്യപ്പെട്ടു. അമേരിക്കയും റഷ്യയും പ്രശ്‌നപരിഹാരത്തിനായി ആഹ്വാനം ചെയ്തിട്ടുണ്ട്.