ഡാറ്റാബേസിൽ തിരിമറി നടത്തി വ്യാജപാസ്‌പോർട്ട് തയ്യാറാക്കിയ കേസിൽ മൂന്ന് പേർ പിടിയിൽ. വ്യാജപാസ്‌പോർട്ട് തയ്യാറാക്കി ബിദൂനി വിഭാഗക്കാർക്ക് നൂറോളം വ്യാജ പാസ്‌പോർട്ടുകൾ അനുവദിച്ചതായാണ് കണ്ടത്തിയിരിക്കുന്നത്. കുവൈത്ത് പാസ്‌പോർട്ട് പൗരത്വ വിഭാഗത്തിൽ ജോലിചെയ്യുന്ന രണ്ട് ഈജിപ്തുകാരും ഒരു ബിദൂനിയുമാണ് കമ്പ്യൂട്ടർ സിസ്റ്റത്തിലെ ഡാറ്റാബേസിൽ തിരിമറി നടത്തി വ്യാജപാസ്‌പോർട്ടുകൾ തയ്യാറാക്കി നൽകിയത്.

4000 മുതൽ 5000 വരെ ദീനാർ വരെ ഇതിനു വില ഈടാക്കിയിരുന്നതായി പ്രതികൾ സമ്മതിച്ചു. സ്വദശികളുടെ പേരുകൾ ഉപയോഗപ്പെടുത്തി ബിദൂനികളുടെ ഫോട്ടോകൾ പതിച്ചാണ് പാസ്‌പോർട്ടുകൾ നിർമ്മിച്ചത്. പാസ്‌പോർട്ട് ലഭിച്ചവരിൽ ഭൂരിഭാഗവും രാജ്യം വിട്ടതായും ഇതുകാരണം കണക്കെടുപ്പ് പൂർത്തിയാക്കാനായിട്ടില്ലെന്നും അധികൃതർ പറഞ്ഞു.