- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ വോൾക്കാനോയിൽ കണ്ടെത്തിയ കൂറ്റൻ ഗേറ്റുകൾ തുറന്നിടുന്നത് അറബ് ചരിത്രത്തിന്റെ വാതിലുകൾ; നൂറ്റാണ്ടുകൾ പഴക്കമുള്ള കല്ലുകൊണ്ടുള്ള ഗേറ്റുകളെ കുറിച്ച് പഠിക്കാൻ ആർക്കിയോളജിസ്റ്റുകൾ
സൗദി അറേബ്യയിലെ വിദൂരപ്രദേശത്തുള്ള അഗ്നിപർവത്തിന്റെ അരികുകളിൽ കണ്ടെത്തിയ നാന്നൂറോളം ശിലാനിർമ്മിതികൾ പുരാവസ്തു ഗവേഷകരെ കുഴക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള അറബ് ചരിത്രത്തിലേക്കുള്ള വാതിലുകളാണ് ഇവയെന്ന് ഒരുവിഭാഗം ആർക്കിയോളജിസ്റ്റുകൾ കരുതുന്നത്. കൂറ്റൻ ഗേറ്റുകളുടെ ആകൃതിയിലുള്ളവയാണ് ഈ നിർമ്മിതികൾ. ഗൂഗിൾ എർത്തുപയോഗിച്ചാണ് ഈ നിർമ്മിതികൾ കണ്ടെത്തിയത്. ഒരു ഫുട്‌ബോൾ മൈതാനത്തെക്കാൾ നാലിരട്ടി വലിപ്പമുള്ള ഗേറ്റുകൾപോലും ഇക്കൂട്ടത്തിലുണ്ട്. ഏഴായിരം വർഷമെങ്കിലും പഴക്കമുള്ളവയാണ് ഇവയെന്നാണ് ഗവേഷകരുടെ അഭിപ്രായം. മുകളിൽനിന്ന് നോക്കുമ്പോൾ ഗേറ്റുകളുടെ ആകൃതിയിലുള്ളവയായതുകൊണ്ടാണ് ഇവയെ ഗേറ്റുകളെന്ന് വിളിക്കുന്നത്. ഇവയെന്തിനാണ് നിർമ്മിച്ചതെന്ന് ഇന്നും അജ്ഞാതമായ കാര്യമാണ്. സൗദി അറേബ്യയിലെ ഖൈബർ റീജിയണിലെ അഗ്നിപർവതത്തിന്റെ മുകൾഭാഗത്തായാണ് ഈ ഗേറ്റുകൾ കണ്ടെത്തിയത്. കൃത്യമായി ഇവയുടെ പഴക്കവും ഉദ്ദേശ്യവും തിട്ടപ്പെടുത്തുക പ്രയാസമാണെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയിലെ ഗവേഷകനായ ഡേവിഡ് കെന്നഡി പറഞ്ഞു. ആവാസയോഗ്യമല്ലാത്
സൗദി അറേബ്യയിലെ വിദൂരപ്രദേശത്തുള്ള അഗ്നിപർവത്തിന്റെ അരികുകളിൽ കണ്ടെത്തിയ നാന്നൂറോളം ശിലാനിർമ്മിതികൾ പുരാവസ്തു ഗവേഷകരെ കുഴക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള അറബ് ചരിത്രത്തിലേക്കുള്ള വാതിലുകളാണ് ഇവയെന്ന് ഒരുവിഭാഗം ആർക്കിയോളജിസ്റ്റുകൾ കരുതുന്നത്. കൂറ്റൻ ഗേറ്റുകളുടെ ആകൃതിയിലുള്ളവയാണ് ഈ നിർമ്മിതികൾ.
ഗൂഗിൾ എർത്തുപയോഗിച്ചാണ് ഈ നിർമ്മിതികൾ കണ്ടെത്തിയത്. ഒരു ഫുട്‌ബോൾ മൈതാനത്തെക്കാൾ നാലിരട്ടി വലിപ്പമുള്ള ഗേറ്റുകൾപോലും ഇക്കൂട്ടത്തിലുണ്ട്. ഏഴായിരം വർഷമെങ്കിലും പഴക്കമുള്ളവയാണ് ഇവയെന്നാണ് ഗവേഷകരുടെ അഭിപ്രായം. മുകളിൽനിന്ന് നോക്കുമ്പോൾ ഗേറ്റുകളുടെ ആകൃതിയിലുള്ളവയായതുകൊണ്ടാണ് ഇവയെ ഗേറ്റുകളെന്ന് വിളിക്കുന്നത്. ഇവയെന്തിനാണ് നിർമ്മിച്ചതെന്ന് ഇന്നും അജ്ഞാതമായ കാര്യമാണ്.
സൗദി അറേബ്യയിലെ ഖൈബർ റീജിയണിലെ അഗ്നിപർവതത്തിന്റെ മുകൾഭാഗത്തായാണ് ഈ ഗേറ്റുകൾ കണ്ടെത്തിയത്. കൃത്യമായി ഇവയുടെ പഴക്കവും ഉദ്ദേശ്യവും തിട്ടപ്പെടുത്തുക പ്രയാസമാണെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയിലെ ഗവേഷകനായ ഡേവിഡ് കെന്നഡി പറഞ്ഞു. ആവാസയോഗ്യമല്ലാത്ത ലാവയൊഴുകുന്ന മേഖലകളിലാണ് ഇവ നിർമ്മിച്ചിട്ടുള്ളതെന്ന് അറേബ്യൻ ആർക്കിയോളജി ആൻഡ് എപ്പിഗ്രാഫി ജേണലിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നു.
ഈ മേഖലയിൽ ഏറ്റവും പഴക്കം ചെന്ന നിർമ്മാണങ്ങളാണിവയെന്ന് ഡേവിഡ് കെന്നഡി പറയുന്നു. 13 മീറ്റർ നീളമുള്ളവ തൊട്ട് 518 മീറ്റർ നീളമുള്ളവ വരെ ഇക്കൂട്ടത്തിലുണ്ട്. അഗ്നിപർവതം ആദ്യമായി പൊട്ടിത്തെറിച്ചതിന് മുന്നെ നിർമ്മിച്ചതാകാം ഇവയെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ഇവയുടെ ഉദ്ദേശമെന്തെന്ന് നിർണയിക്കുക എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു.