കണ്ണൂർ: കിടപ്പ് രോഗികൾക്ക് ആശ്വാസമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വകുപ്പിന് നൽകിയ മൊബൈൽ വാക്‌സിനേഷൻ വാഹനങ്ങൾ പ്രയാണമാരംഭിച്ചു.

കോവിഡ് വാക്‌സിനേഷൻ നൽകുന്നതിനായി ജില്ലാ പഞ്ചായത്ത് ആരോഗ്യ വകുപ്പിന് വിട്ടുകൊടുത്ത രണ്ട് മൊബൈൽ വാക്‌സിനേഷൻ വാഹനങ്ങളാണ് പ്രയാണമാരംഭിച്ചത്. .ജില്ലയിലെ മലയോര പ്രദേശമായ ആറളം ഭാഗത്തെ ദളിത് - പിന്നോക്ക മേഖലയിലുള്ളവർക്കാണ് ആദ്യം മൊബൈൽ വാക്‌സിന്റെ സേവനം ലഭ്യമാക്കുക.

മുഖ്യമന്ത്രിയുടെ കോവിഡ് വാക്‌സിൻ ചാലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നൽകിയ ബീഡി തൊഴിലാളിയായ ജനാർദ്ദനൻ ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ മൊബൈൽ വാക്‌സിൻ വാഹനങ്ങൾക്ക് ഫ്‌ളാഗ് ഓഫ് ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, അധ്യക്ഷയായി.

വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.നാരായൺ നായ്ക്ക്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.പി ചന്ദ്രൻ ,അംഗങ്ങളായ ടി. സരള, വി.കെ.സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ സ്വാഗതം പറഞ്ഞു.