- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറന്മുളയിൽ മുഖംപോയ ബിജെപി സംസ്ഥാന ഘടകം രക്ഷ അഭ്യർത്ഥിച്ച് ആർഎസ്എസ് നേതൃത്വത്തിന് മുന്നിൽ; വിമാനത്താവളത്തിന് അനുകൂലമായ നിലപാടിൽ നിന്നും മോദിയെ പിന്തിരിപ്പിക്കാൻ 'സംഘ സഹായം' തേടി; അന്തിമതീർപ്പ് നാഗ്പൂരിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷ
തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന് അനുകൂല നിലപാടുമായി കേന്ദ്രംഭരിക്കുന്ന ബിജെപി നേതൃത്വം രംഗത്തെത്തിയതോടെ മുഖം നഷ്ടപ്പെട്ട ബിജെപി സംസ്ഥാന നേതൃത്വം ആർഎസ്എസ് നേതാക്കളോട് സഹായം അഭ്യർത്ഥിച്ചു. കേന്ദ്രത്തിൽ അതിശക്തനായ നരേന്ദ്ര മോദിയോട് സംസ്ഥാന ഘടകത്തിന് ആറന്മുള പദ്ധതിക്ക് അനുമതി നൽകരുതെന്ന് കർശനമായി പറയാൻ സാധിക്കില്ല. അ
തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന് അനുകൂല നിലപാടുമായി കേന്ദ്രംഭരിക്കുന്ന ബിജെപി നേതൃത്വം രംഗത്തെത്തിയതോടെ മുഖം നഷ്ടപ്പെട്ട ബിജെപി സംസ്ഥാന നേതൃത്വം ആർഎസ്എസ് നേതാക്കളോട് സഹായം അഭ്യർത്ഥിച്ചു. കേന്ദ്രത്തിൽ അതിശക്തനായ നരേന്ദ്ര മോദിയോട് സംസ്ഥാന ഘടകത്തിന് ആറന്മുള പദ്ധതിക്ക് അനുമതി നൽകരുതെന്ന് കർശനമായി പറയാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ആർഎസ്എസ് നേതൃത്വത്തെ ഇടപെടുവിപ്പിച്ച് അന്തിമ തീരുമാനം ആർഎസ്എസ് നേതൃകേന്ദ്രമായ നാഗ്പൂരിൽ നിന്നും ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. സംഘപരിവാർ നേതൃത്വത്തിൽ കേരളത്തിലെ മുതിർന്ന നേതാവും ആറന്മുള പൈതൃകഗ്രാമ കർമസമിതി രക്ഷാധികാരി കുമ്മനം രാജശേഖരൻ മുഖേനയാണ് ബിജെപി നേതൃത്വം ആർഎസ്എസ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നത്.
കോർപ്പറേറ്റ് സൗഹൃദ ഇമേജുള്ള മോദി വിമാനത്താവളം പോലുള്ള പദ്ധതികളോട് അനുകൂല നിലപാടാണ് സ്വീകരിച്ചു പോന്നത്. ആറന്മുള വിമാനത്താവളത്തിൽ റിലയൻസ് ഗ്രൂപ്പിനാണ് പ്രത്യേകം താൽപ്പര്യമുള്ളതെന്ന സൂചന പുറത്തുവന്നിരുന്നു. അതുകൊണ്ടാണ് യുഡിഎഫ് സർക്കാറിന് എതിർപ്പില്ലാത്ത ആറന്മുള പദ്ധതിക്ക് സംഘ്പരിവാറിൽ ഒരുവിഭാഗത്തെ അവഗണിച്ച് പരിസ്ഥിതി മന്ത്രാലയം മുന്നോട്ടുപോകുന്നത്. ഈ പദ്ധതിയിൽ റോബർട്ട് വധേരയ്ക്ക് താൽപ്പര്യമുണ്ടെന്ന വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെയാണ് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഒത്തുകളിക്ക് അരങ്ങൊരുങ്ങിയത്.
ഇങ്ങനെ വിമാനത്താവള പദ്ധതിക്ക് അനുകൂല നിലപാടുമായി മോദി മുന്നോട്ടുപോകുമ്പോൾ കനത്ത തിരിച്ചടി നേരിടേണ്ടി വരിക ഈ വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അടക്കം സജീവമാക്കി വോട്ട് നേടിയ ബിജെപിക്കാണ്. ഈ വിഷയം പത്തനംതിട്ടയിൽ ബിജെപിയുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ഉപകരിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ അടക്കം ബിജെപിക്ക് തിരിച്ചടി ഉണ്ടാകുമെന്ന വിധത്തിലാണ് ആറന്മുള വിഷയം നീങ്ങിയിരിക്കുന്നത്. അതേസമയം കേന്ദ്രതീരുമാനം എന്തുതന്നെയായായും ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ആറന്മുള പൈതൃക ഗ്രാമ കർമ്മ സമിതി. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരായ സമരം ഡൽഹിയിലേക്കു വ്യാപിപ്പിക്കാനാണ് ഇവരുടെ ീേക്കം.
തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനായി ആറന്മുള പൈതൃക ഗ്രാമ കർമസമിതിയുടെ നേതൃത്വത്തിൽ 28ന് തിരുവനന്തപുരത്ത് യോഗം ചേരും. വിമാനത്താവള നിർമ്മാണത്തിന്റെ സാധ്യതാ പഠനത്തിനായി കേന്ദ്ര വനംഹ്നപരിസ്ഥിതി മന്ത്രാലയം കെജിഎസിന് അനുമതി നൽകിയതു സമരസമിതി ഗൗരവമായാണ് കാണുന്നത്. ഇനിയുള്ള പ്രതിഷേധം ആറന്മുളയിൽ മാത്രം ഒതുങ്ങരുതെന്നാണു നേതാക്കളുടെ നിലപാട്. ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിക്കുമെന്ന ധാരണ തെറ്റി. സമരത്തിന്റെ മുന്നിലുണ്ടായിരുന്ന ബിജെപി നേതാക്കൾക്കും തീരുമാനം തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ സമരം ഡൽഹിയിലേക്കു വ്യാപിപ്പിക്കുന്നതിനാണു തീരുമാനം.
തിരുവനന്തപുരത്തെ യോഗത്തിൽ തുടർസമരങ്ങളെക്കുറിച്ചു ധാരണയുണ്ടാകും. പ്രധാനമന്ത്രിക്ക് ഒരുതവണ കൂടി നിവേദനം നൽകാനും ആലോചനയുണ്ട്. സമരപരിപാടിക്കൊപ്പം സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. അതേസമയം കേന്ദ്രസർക്കാർ നടപടി സ്വാഭാവികമാണെന്നായിരുന്നു ഇന്നലെ കുമ്മനം രാജേേശഖരൻ പ്രതികരിച്ചത്. ആറന്മുള വിമാനത്താവളത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയെന്ന തരത്തിൽ മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്ത നുണയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രാലയത്തിൽ ലഭിക്കുന്ന അപേക്ഷകളിൽ വിദഗ്ദ്ധ സമിതി കൈക്കൊള്ളുന്ന സ്വാഭാവിക നടപടിക്രമം മാത്രമാണ് കെജിഎസിന്റെ അപേക്ഷയിൽ കൈക്കൊണ്ടിട്ടുള്ളതെന്നും കുമ്മനം പറഞ്ഞു.
ലജ്ജയില്ലാത്ത നുണപ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചില മാദ്ധ്യമങ്ങൾ. പാരിസ്ഥിതിക ആഘാത പഠനവുമായി മുന്നോട്ടുപോകാൻ അനുമതി നൽകിയത് എക്‌സ്‌പേർട്ട് അെ്രെപസൽ കമ്മറ്റി (വിദഗ്ദ്ധ സമിതി)യാണ്. അല്ലാതെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമല്ലെന്നും കുമ്മനം വ്യക്തമാക്കി. ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് കുമ്മനം രാജശേഖരൻ പ്രതികരിച്ചത്. ദേശീയ ഹരിത ട്രിബ്യൂണലിന്റെയും സുപ്രീംകോടതിയുടെയും ഇടപെടൽ ചൂണ്ടിക്കാട്ടി ഇനിയും കെജിഎസിന്റെ അപേക്ഷ നിരസിക്കാവുന്നതേ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.