- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറന്മുള വ്യവസായ മേഖലാ പ്രഖ്യാപനത്തിൽ പൊല്ലാപ്പ് ഒഴിയാതെ സിപിഐ(എം); അന്വേഷിച്ചാൽ കുടുങ്ങുന്നത് എളമരം കരീമും ടി ബാലകൃഷ്ണനും; 500 ഏക്കർ വയൽ മേഖലയുടെ സർവേ നമ്പരുകൾ നൽകുന്നതിനു പകരം മൂന്നു ഗ്രാമങ്ങളുടെ സർവേ നമ്പരുകൾ നൽകാൻ കെജിഎസിനെ പ്രേരിപ്പിച്ചത് എളമരം
പത്തനംതിട്ട: ആറന്മുള വിമാനത്താവള പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ച തീരുമാനം പിൻവലിച്ചെങ്കിലും പൊല്ലാപ്പ് സിപിഐഎമ്മിനു തന്നെ. സിപിഐ(എം) അധികാരത്തിലിരിക്കുമ്പോൾ നടത്തിയ വ്യവസായ മേഖലാ പ്രഖ്യാപനമാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. ഇതേപ്പറ്റി അന്വേഷണം വന്നാൽ ആദ്യം കുടുങ്ങുക മുൻവ്യവസായ മന്ത്രി എളമരം കരിമും വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്ന ടി. ബാലകൃഷ്ണനുമാണ്. കഴിഞ്ഞ ഇടതുഭരണകാലത്താണ് വിമാനത്താവള നിർമ്മാണത്തിനായി നിയമം മറികടന്ന് ആറന്മുളയെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചത്. സർക്കാർ നിയമങ്ങൾ മറികടക്കുന്നതിന് കെ.ജി.എസിനെ സഹായിച്ചവരിൽ അന്നത്തെ വ്യവസായ മന്ത്രി ഇളമരം കരീമിനെ കൂടാതെ സിപിഐഎമ്മിന്റെ ഉന്നതരും പ്രാദേശിക നേതാക്കന്മാരും ഉൾപ്പെട്ടിരുന്നുവെന്ന ആരോപണം ശക്തമാണ്. അനധികൃതമായി ആറന്മുളയെ വ്യവസായമേഖലയായി പ്രഖ്യാപിച്ചതിനു പിന്നിലെ സാഹചര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. നിലവിലുള്ള നിയമങ്ങൾ പാലിച്ചുകൊണ്ട് പദ്ധതിയുമായി മുന്നോട്ടുപോകാനാണ് കഴിഞ്ഞ ഇടത് സർക്കാർ കെജിഎസിന് തത്വത്തിൽ അ
പത്തനംതിട്ട: ആറന്മുള വിമാനത്താവള പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ച തീരുമാനം പിൻവലിച്ചെങ്കിലും പൊല്ലാപ്പ് സിപിഐഎമ്മിനു തന്നെ. സിപിഐ(എം) അധികാരത്തിലിരിക്കുമ്പോൾ നടത്തിയ വ്യവസായ മേഖലാ പ്രഖ്യാപനമാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. ഇതേപ്പറ്റി അന്വേഷണം വന്നാൽ ആദ്യം കുടുങ്ങുക മുൻവ്യവസായ മന്ത്രി എളമരം കരിമും വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്ന ടി. ബാലകൃഷ്ണനുമാണ്.
കഴിഞ്ഞ ഇടതുഭരണകാലത്താണ് വിമാനത്താവള നിർമ്മാണത്തിനായി നിയമം മറികടന്ന് ആറന്മുളയെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചത്. സർക്കാർ നിയമങ്ങൾ മറികടക്കുന്നതിന് കെ.ജി.എസിനെ സഹായിച്ചവരിൽ അന്നത്തെ വ്യവസായ മന്ത്രി ഇളമരം കരീമിനെ കൂടാതെ സിപിഐഎമ്മിന്റെ ഉന്നതരും പ്രാദേശിക നേതാക്കന്മാരും ഉൾപ്പെട്ടിരുന്നുവെന്ന ആരോപണം ശക്തമാണ്. അനധികൃതമായി ആറന്മുളയെ വ്യവസായമേഖലയായി പ്രഖ്യാപിച്ചതിനു പിന്നിലെ സാഹചര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.
നിലവിലുള്ള നിയമങ്ങൾ പാലിച്ചുകൊണ്ട് പദ്ധതിയുമായി മുന്നോട്ടുപോകാനാണ് കഴിഞ്ഞ ഇടത് സർക്കാർ കെജിഎസിന് തത്വത്തിൽ അനുമതി നൽകിയത്. ഭൂസംരക്ഷണ നിയമം, ഭൂപരിധി നിയമം, നെൽവയൽ നീർതട സംരക്ഷണ നിയമം എന്നിവ പാലിച്ച് പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്ന് വ്യക്തമായതിനാലാണ് ആറന്മുളയെ വ്യവസായമേഖലയായി പ്രഖ്യാപിക്കാൻ അന്നത്തെ ചില എൽഡിഎഫ് നേതാക്കളും വകുപ്പുമന്ത്രിയും ശ്രമിച്ചത്. ഇതിനായി വ്യവസായ വകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിയും ആർ ബാലകൃഷ്ണപിള്ളയുടെ മരുമകനുമായ ടി ബാലകൃഷ്ണന്റെ സഹായം കെജിഎസ് തേടുകയായിരുന്നു. ഇതിനുപിന്നിൽ വ്യവസായമന്ത്രിയായ ഇളമരം കരീമിന്റെ പിന്തുണയുമുണ്ടായിരുന്നുവെന്നാണ് ആരോപണം.
വിമാനത്താവള നിർമ്മാണത്തിന് ആവശ്യമായ 500 ഏക്കർ വയൽമേഖലയുടെ സർവേ നമ്പരുകൾ ആവശ്യപ്പെട്ട് ടി ബാലകൃഷ്ണൻ 2010 ഡിസംബർ 31നും 2011 ജനുവരി 19നും രണ്ടുകത്തുകൾ കെജിഎസ് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്ന നന്ദകുമാറിന് രണ്ടുകത്തുകൾ അയച്ചിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. ഇതേ തുടർന്ന് ആറന്മുള, കിടങ്ങന്നൂർ, മല്ലപ്പുഴശേരി വില്ലേജുകളിലെ 1963 സർവേ നമ്പരുകൾ കെ.ജി.എസ് വ്യവസായ വകുപ്പിന് കൈമാറി. ഈ പ്രദേശങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് വയൽമേഖല പ്രഖ്യാപനം നടത്തിയത്. ഇതിൽ ആറന്മുള വില്ലേജിലെ ബ്ലോക്ക് നമ്പർ 2-ൽ ഉൾപ്പെടുന്ന 227 സർവേ നമ്പരുകളും കിടങ്ങന്നൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 3-ൽ ഉൾപ്പെടുന്ന 137 നമ്പരുകളും മല്ലപ്പുഴശേരി വില്ലേജിൽ ബ്ലോക്ക് നമ്പർ 12-ൽ ഉൾപ്പെടുന്ന 1599 സർവേ മ്പരുകളും ഉൾപ്പെടുന്നു.
വയൽമേഖലകൂടാതെ 1500 ഏക്കർ വരുന്ന മൂന്ന് ഗ്രാമങ്ങളെ സ്വകാര്യ കമ്പനിക്ക് ഭാവിയിൽ ഏറ്റെടുക്കാൻ പറ്റുന്ന വിധമായിരുന്നു ഇത്. തുടർന്ന് 1999-ലെ കേരളാ വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരവികസനവും ആക്ടിലെ രണ്ടാം വകുപ്പ് (എഫ്) ഖണ്ഡവും അഞ്ചാം വകുപ്പും പ്രകാരം ഏകജാലക ക്ലിയറൻസ് ബോർഡ് രൂപീകരിച്ചു. വൈകാതെ 2011 ജനുവരി 28 ന് പ്രത്യേക ഗസറ്റ് വിജ്ഞാപനം വഴി ആറന്മുളയേയും പരിസര പ്രദേശങ്ങളേയും വ്യവസായ മേഖലയായി പ്രഖ്യാപിച്ചു.
നടപടിക്കുമുമ്പ് അവശ്യം പാലിച്ചിരിക്കേണ്ട പൊതുജനാഭിപ്രായം ആരായാൻ വ്യവസായ വകുപ്പ് കൂട്ടാക്കിയില്ല. ജനങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശമാണോ ഇതെന്ന് പരിശോധിച്ചിട്ടില്ല. കെ.ജി.എസ് നൽകിയ 1963 സർവേ നമ്പരുകളെപ്പറ്റി യാതൊരു അന്വേഷണം നടത്താതെയായിരുന്നു വ്യവസായവകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നടപടി. 500 ഏക്കർ വയൽ മേഖലയുടെ സർവേ നമ്പരുകൾ നൽകുന്നതിനുപകരം മൂന്നു ഗ്രാമങ്ങളുടെ സർവേ നമ്പരുകൾ നൽകാൻ കെ.ജി.എസിനെ പ്രേരിപ്പിച്ചത് വ്യവസായ മന്ത്രിയായിരുന്നുവെന്നാണ് ആരോപണം.
തെരഞ്ഞെടുപ്പിനുമുന്നോടിയായി ഇടതുസർക്കാർ നൽകിയ തത്വത്തിലുള്ള അംഗീകാരവും വ്യവസായ മേഖലാ പ്രഖ്യാപനവുമായിരുന്നു ആറന്മുളയിലെ വിമാനത്താവള സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിച്ചത്. ഇപ്പോൾ അത് പിൻവലിച്ചെങ്കിലും കേന്ദ്രം പാരിസ്ഥിതിക പഠനത്തിന് നൽകിയ അനുമതി നിലനിൽക്കുകയാണ്. ഇതു കൂടി പിൻവലിക്കണമെന്നാണ് ആവശ്യം.