- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴഞ്ചേരിയിൽ വാഹനം ഓടിച്ചത് അതിവേഗം; തിരിച്ചു വരുമ്പോൾ സാവധാനവും; ഒറ്റയ്ക്കിരുന്ന പെൺകുട്ടിയോട് പറഞ്ഞതെല്ലാം അശ്ലീലം; ആറന്മുള പദ്ധതി പ്രദേശത്ത് ഒതുക്കി പിന്നിലെ ഡോറിലൂടെ ഉള്ളിൽ കടന്ന പ്രതി അകത്ത് നിന്ന് വാതിൽ കുറ്റിയിട്ടു; ഉപദ്രവിക്കുന്നതിനിടയിൽ നടന്ന പിടിവലിയിൽ മുട്ടിടിച്ചു നിലത്തു വീണു; പെൺകുട്ടിയുടെ പരിക്കുകൾ ഗുരുതരമാണെന്നും സ്വകാര്യ ഭാഗങ്ങളിൽ ക്ഷതമുണ്ടെന്നും പൊലീസ്; മൊഴി എടുക്കൽ വൈകുന്നു; ആംബുലൻസിലെ നൗഫലിന്റെ പീഡനം സമാനതകളില്ലാത്തത്
പത്തനംതിട്ട: കോവിഡ് പോസിറ്റീവായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ആംബുലൻസ് ഡ്രൈവർ നൗഫൽ ആസൂത്രിത നീക്കം നടത്തിയതായി പൊലീസ്. പീഡനത്തിനിരയായ പെൺകുട്ടിയുടെ പരിക്കുകൾ ഗുരുതരമാണെന്നും സ്വകാര്യ ഭാഗങ്ങളിൽ ക്ഷതമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പിടിവലിയിൽ പെൺകുട്ടി മുട്ടിടിച്ചു വീണു. ശാരീരികമായും മാനസികമായും അവശയായ പെൺകുട്ടി മൊഴി നൽകാവുന്ന സ്ഥിതിയിലല്ലെന്നും പൊലീസ് അറിയിച്ചു. ആംബുലൻസിന്റെ ഗ്ലോബൽ പൊസിഷൻ സംവിധാനം (ജിപിഎസ്) പ്രവർത്തിച്ചിരുന്നില്ലെന്ന മോട്ടർ വാഹന വകുപ്പിന്റെ വാദം ശരിയല്ലെന്നും പൊലീസ് പറയുന്നു. ആംബുലൻസ് ഡ്രൈവർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്.
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനും നൗഫലിനെതിരെ കേസെടുത്തിട്ടുണ്ട്. അടൂരിൽ നിന്ന് ആംബുലൻസിൽ കയറ്റിയ പെൺകുട്ടിയെ അടുത്തുള്ള പരിശോധനാ കേന്ദ്രത്തിൽ ഇറക്കാതെ കോഴഞ്ചേരിക്ക് കൊണ്ടു പോയതാണ് തട്ടിക്കൊണ്ടു പോകലിന്റെ പരിധിയിൽ വരുന്നത്. കോഴഞ്ചേരിയിലേക്ക് വേഗത്തിൽ ഓടിച്ചെത്തിയ ആംബുലൻസ് അവിടെ നിന്നും മടങ്ങുമ്പോൾ വേഗം കുറച്ചാണ് സഞ്ചരിച്ചത്. യാത്രയിലുടനീളം പെൺകുട്ടിയുമായി ലൈംഗിക ചുവയോടെ സംസാരിച്ചു.
വിമാനത്താവളത്തിനായി നേരത്തെ എടുത്ത സ്ഥലത്തേക്ക് ആംബുലൻസ് ഓടിച്ചു കയറ്റിയ ശേഷം പ്രതി പുറത്തിറങ്ങി, പിൻവശത്തെ വാതിൽ തുറന്ന് പെൺകുട്ടിയുടെ അടുത്തേക്ക് എത്തി. പിന്നിലെ ഡോറിലൂടെ ഉള്ളിൽ കടന്ന പ്രതി അകത്ത് നിന്ന് വാതിൽ കുറ്റിയിട്ടു. ഇത് കണ്ടതോടെ പെൺകുട്ടി ഭയപ്പെട്ട് നിലവിളിച്ചു. ഉപദ്രവിക്കുന്നതിനിടയിൽ നടന്ന പിടിവലിയിലാണ് പെൺകുട്ടി മുട്ടിടിച്ചു നിലത്തു വീണത്. ആംബുലിൻസിലെ ജിപിഎസിലെ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചതായി ജില്ലാ പൊലീസ് മേധാവി കെജി സൈമൺ പറഞ്ഞു.
എന്നാൽ ആംബുലൻസുകൾക്ക് ജിപിഎസ് നിർബന്ധമില്ലെന്നും പെർമിറ്റ് വാഹനത്തിനു മാത്രം മതിയെന്നാണ് നിയമമെന്നും പത്തനംതിട്ട ആർടിഒ ജിജി ജോർജ് പറഞ്ഞു. സംഭവം നടന്ന ആംബുലൻസ് മോട്ടർ വാഹന വകുപ്പ് പരിശോധിച്ചിട്ടില്ലെന്നും പൊലീസ് ആവശ്യപ്പെട്ടാൽ വിശദ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 108 ആംബുലൻസിന്റെ നടത്തിപ്പ് കമ്പനി പ്രതിനിധികൾ നൗഫലിന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ പൊലീസിനു കൈമാറി. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പലവട്ടം ആവശ്യപ്പെട്ടിട്ടും നൗഫൽ ഹാജരാക്കിയില്ലെന്നാണ് കമ്പനിയുടെ വിശദീകരണം
പത്തൊമ്പതുകാരി വീട്ടിൽ എല്ലാവർക്കും കോവിഡ് സ്ഥിരീകരിച്ചപ്പോഴാണ് ബന്ധുവീട്ടിലേക്ക് മാറിയത്. അവിടെ വച്ച് ശനിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചതായി വിവരം ലഭിച്ചത്. ഇതോടെ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റുന്നതിന് 108 ആംബുലൻസ് അധികൃതർ ഏർപ്പെടുത്തി. 108 ആംബുലൻസിൽ കരാർ ജീവനക്കാരെയാണ് നിയോഗിക്കുന്നത്. ഒരു ആംബുലൻസിൽ ഡ്രൈവറും ഒരു ആരോഗ്യ പ്രവർത്തകനോ വോളന്റിയറോ ഉണ്ടാകും. പീഡനത്തിന് ഇരയായ പെൺകുട്ടിയെ കോവിഡ് ട്രീറ്റ് മെന്റ് സെന്ററിലേക്കും 42 വയസുള്ള മറ്റൊരു സ്ത്രീയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്കും മാറ്റാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിച്ചു. ഇതിൻ പ്രകാരം ഇരുവരെയും നേരത്തേ വന്ന ആംബുലൻസിൽ തന്നെ അയയ്ക്കാൻ തീരുമാനിച്ചു.
ഇതിൻ പ്രകാരം യാത്ര പുറപ്പെടാൻ തുടങ്ങുമ്പോഴാണ് ആംബുലൻസിൽ ഇന്ധനമില്ലെന്ന് ഡ്രൈവർക്ക് മനസിലായത്. അയാൾ തന്നെയാണ് നൗഫൽ ഓടിക്കുന്ന ആംബുലൻസ് വിളിച്ചു വരുത്തി രോഗികളെ അതിൽ കയറ്റി വിട്ടത്. ഇതിൽ ഒരു വോളന്റിയർ കൂടി ഉണ്ടാകുമെന്നാണ് ആദ്യത്തെ ആംബുലൻസിന്റെ ഡ്രൈവർ കരുതിയിരുന്നത്. അങ്ങനെയായിരുന്നില്ലെന്ന വിവരം അയാൾ അറിഞ്ഞിരുന്നുമില്ല. ആംബുലൻസ് മാറിയാണ് രോഗികൾ പോയതെന്ന വിവരം ആശുപത്രിയിലെ ആരോഗ്യ വകുപ്പ് അധികൃതരും അറിഞ്ഞില്ല.
രോഗികളുമായി പോയ വാഹനം തിരികെ വരാൻ വൈകിയതിനെ തുടർന്ന് ആദ്യത്തെ ആംബുലൻസ് ഡ്രൈവറെ ബന്ധപ്പെട്ടപ്പോഴാണ് വാഹനം മാറിയാണ് പോയതെന്ന് മനസിലായത്. പോകുന്ന വഴി നൗഫൽ പെൺകുട്ടിയെ പരിചയപ്പെടുകയും ഫോൺ നമ്പർ വാങ്ങുകയും ചെയ്തു. ആസൂത്രിതമായി പീഡിപ്പിച്ച ശേഷം നൗഫൽ പെൺകുട്ടിയെ വിളിച്ച് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. പീഡനം നടന്ന വിവരം അന്വേഷിച്ച പൊലീസ് മറ്റൊരു ഓട്ടത്തിന് പോകാനെന്ന് പറഞ്ഞ് നൗഫലിനെ ഫോണിൽ വിളിച്ചു വരുത്തുകയായിരുന്നു.
അതിന് മുൻപായി ഇയാൾ പോയ സ്ഥലം ജിപിഎസ് ട്രാക്കിങ് നടത്തുകയും ചെയ്തിരുന്നു. കസ്റ്റഡിയിൽ എടുത്തപ്പോൾ നൗഫൽ പറഞ്ഞത് പെൺകുട്ടി പറയുന്നത് മുഴുവൻ കളവാണെന്നും കുട്ടിക്ക് മാനസിക നില ശരിയല്ലെന്നുമായിരുന്നു. ഫോണിൽ വിളിച്ചാണ് പൊലീസ് പെൺകുട്ടിയുടെ മൊഴി എടുത്തത്. അപ്പോഴാണ് നൗഫൽ മാപ്പപേക്ഷിക്കുന്നതിന്റെ ശബ്ദരേഖ തന്റെ കൈവശം ഉണ്ടെന്ന് പെൺകുട്ടി പറഞ്ഞത്. കഴിഞ്ഞ വർഷം കായംകുളം പൊലീസ് ചാർജ് ചെയ്ത 2185/19 കേസിലെ പ്രതിയാണ് നൗഫൽ. 308-ാം വകുപ്പാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.