- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്സവത്തിന്റെ വരവ്-ചെലവ് കണക്കിൽ എണ്ണയ്ക്കും തിരിക്കുമൊപ്പം പൊലീസിന് കൈക്കൂലി കൊടുത്തത് 3000 രൂപയെന്ന് നോട്ടീസ് അടിച്ച് ക്ഷേത്രക്കമ്മറ്റിക്കാർ: ആറന്മുള പൊലീസ് സ്റ്റേഷനിലേക്ക് അഞ്ചു പ്രാവശ്യം പോയി വന്നാലും ഇത്രയും പണം ചെലവാകില്ലെന്ന് പറഞ്ഞ് നാട്ടുകാരും: പുലിവാൽ പിടിച്ച് ആറന്മുള പൊലീസ്
പത്തനംതിട്ട: പൊലീസിന് കൈക്കൂലി കൊടുത്തതിന് ശേഷം അതെല്ലാം കൃത്യമായി ഡയറിൽ എഴുതി വച്ചിരുന്ന ആദ്യത്തെയാൾ യമഹാ സുരേന്ദ്രൻ എന്ന സ്പിരിറ്റ് രാജാവായിരുന്നു. മണിച്ചനും കല്ലുവാതുക്കൽ താത്തയുമൊക്കെ അണ്ടർഗ്രൗണ്ട് സ്പിരിറ്റ് സംഭരണ കേന്ദ്രം ഉണ്ടാക്കുന്നതിന് മുൻപ് ആ ആശയം വിജയകരമായി നടപ്പാക്കിയ ആളാണ് യമഹാ സുരേന്ദ്രൻ. ഇലവും തിട്ടയ്ക്ക് സമീപം രാമൻചിറയിൽ സുരേന്ദ്രന്റെ ഗോഡൗൺ റെയ്ഡ് ചെയ്ത അന്നത്തെ പത്തനംതിട്ട എസ്‌പി ആർ ശ്രീലേഖ കണ്ടെുത്ത യമഹാ സുരേന്ദ്രന്റെ ഡയറിയാണ് കേരളത്തിൽ പ്രകാശനം ചെയ്യപ്പെട്ട ആദ്യത്തെ മാസപ്പടി കണക്കു പുസ്തകം. അന്ന് ആ കണക്കു പുസ്തകത്തിൽ പറ്റുപടി വച്ച പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥരെല്ലാം പിന്നീട് സസ്പെൻഷനിലുമായി. ഇതേ പോലെ ഒരു കൈമടക്കിന്റെ പേരിൽ പുലിവാൽ പിടിച്ചിരിക്കുകയാണ് ആറന്മുള പൊലീസ്. സംഗതി മറ്റൊന്നുമല്ല, ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ വരവ്-ചെലവ് കണക്ക് പ്രസിദ്ധീകരിച്ചതിൽ പൊലീസ് പട്രോളിങ്ങിന് രൂപ 3000 എന്നെഴുതി വച്ചിരിക്കുകയാണ്. പൊലീസ് പണം കൈപ്പറ്റിയിട്ടുണ്ടോ ഇല്ലയോ എന്നതല്ല ഇവിടുത്തെ വി
പത്തനംതിട്ട: പൊലീസിന് കൈക്കൂലി കൊടുത്തതിന് ശേഷം അതെല്ലാം കൃത്യമായി ഡയറിൽ എഴുതി വച്ചിരുന്ന ആദ്യത്തെയാൾ യമഹാ സുരേന്ദ്രൻ എന്ന സ്പിരിറ്റ് രാജാവായിരുന്നു. മണിച്ചനും കല്ലുവാതുക്കൽ താത്തയുമൊക്കെ അണ്ടർഗ്രൗണ്ട് സ്പിരിറ്റ് സംഭരണ കേന്ദ്രം ഉണ്ടാക്കുന്നതിന് മുൻപ് ആ ആശയം വിജയകരമായി നടപ്പാക്കിയ ആളാണ് യമഹാ സുരേന്ദ്രൻ.
ഇലവും തിട്ടയ്ക്ക് സമീപം രാമൻചിറയിൽ സുരേന്ദ്രന്റെ ഗോഡൗൺ റെയ്ഡ് ചെയ്ത അന്നത്തെ പത്തനംതിട്ട എസ്‌പി ആർ ശ്രീലേഖ കണ്ടെുത്ത യമഹാ സുരേന്ദ്രന്റെ ഡയറിയാണ് കേരളത്തിൽ പ്രകാശനം ചെയ്യപ്പെട്ട ആദ്യത്തെ മാസപ്പടി കണക്കു പുസ്തകം. അന്ന് ആ കണക്കു പുസ്തകത്തിൽ പറ്റുപടി വച്ച പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥരെല്ലാം പിന്നീട് സസ്പെൻഷനിലുമായി.
ഇതേ പോലെ ഒരു കൈമടക്കിന്റെ പേരിൽ പുലിവാൽ പിടിച്ചിരിക്കുകയാണ് ആറന്മുള പൊലീസ്. സംഗതി മറ്റൊന്നുമല്ല, ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ വരവ്-ചെലവ് കണക്ക് പ്രസിദ്ധീകരിച്ചതിൽ പൊലീസ് പട്രോളിങ്ങിന് രൂപ 3000 എന്നെഴുതി വച്ചിരിക്കുകയാണ്. പൊലീസ് പണം കൈപ്പറ്റിയിട്ടുണ്ടോ ഇല്ലയോ എന്നതല്ല ഇവിടുത്തെ വിഷയം. അത് കൈപ്പറ്റി എന്ന് നോട്ടീസ് അടിച്ച് വിളിച്ചു പറഞ്ഞിരിക്കുകയാണ് ക്ഷേത്രകമ്മറ്റിക്കാർ.
പ്രസിഡന്റും സെക്രട്ടറിയും തങ്ങളുടെ കൈകൾ ശുദ്ധമാണെന്ന് കാണിക്കാൻ വേണ്ടി നടത്തിയ പൊടിക്കൈയാണ് പൊലീസിന് കടുംകൈയായത്. ആറന്മുള കനക്കുന്നുമല ശിവക്ഷേത്രത്തിന്റെ 2017 ലെ വരവ്-ചെലവ് കണക്ക് പ്രസിദ്ധീകരിച്ചപ്പോഴാണ് വിചിത്രമായ ഒരിനം ശ്രദ്ധയിൽപ്പെട്ടത്. കഴിഞ്ഞ ഭരണ സമിതിയാണ് 2017 ഡിസംബർ വരെയുള്ള കണക്ക് പ്രസിദ്ധപ്പെടുത്തിയത്.
ഇടശ്ശേരിമല എൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം. കണക്കിനത്തിൽ മൂന്നാമതായി മൈക്ക് അനുമതിക്ക് 300 രൂപയും അനൗൺസ്മെന്റ് അനുമതിക്ക് 500 രൂപയും ഡിവൈഎസ്‌പി ഓഫീസിൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിക്ക് സംഭാവനയായി 200 രൂപയും പൊലീസ് പട്രോളിങിന് 3000 രൂപയുമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
പട്രോളിങിനു പൊലീസിനെ കൊണ്ടു വന്ന വണ്ടിയുടെ കൂലിയാണിതെന്നാണ് സെക്രട്ടറി പൊതുയോഎന്നാൽ ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ഗത്തിൽ പറഞ്ഞത്. ആറന്മുള പൊലീസ് സ്റ്റേഷനിലേക്ക് അഞ്ചു പ്രാവശ്യം പോയി വന്നാലും ഇത്രയും പണം ചെലവാകില്ലെന്ന് നാട്ടുകാർ പറയുന്നു. അതേ സമയം പ്രദേശത്ത് മറ്റൊരു ഉത്സവത്തിന് പൊലീസിന് മദ്യം വാങ്ങി നൽകിയിട്ട് ശിരോമാന്ദ്യം - 5000 രൂപ എന്ന് കണക്കെഴുതിയ ചരിത്രവും ഉണ്ടെന്ന് ഒരു മുൻ ഭരണ സമിതി അംഗം പറഞ്ഞു. എന്തായാലും പൊലീസിന്റെ ശിരോലിഖിതം എന്നല്ലാതെ എന്തു പറയാൻ.