- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവോണ തോണിയിൽ പാർത്ഥസാരഥിക്ക് ഓണക്കാഴ്ചയുമായി ഭട്ടത്തിരി എത്തും; അകമ്പടി സേവിക്കാൻ വള്ളങ്ങളിൽ കരക്കാരും: ക്ഷേത്രത്തോളം പഴക്കമുള്ള ആന്മുള ഉതൃട്ടാതി വള്ളം കളിയും വള്ള സദ്യയും ഇന്ന് ചരിത്ര പ്രസിദ്ധം
കാലം കുറേ കടന്നിട്ടും പല നാടുകളിലും ഓണക്കാലത്ത് വള്ളം കളി ഒഴിച്ച് കൂടാനാവാത്ത ഒരു അനുഭവമാണ്. ആറന്മുള വള്ളം കളിയും താഴത്തങ്ങാടി വള്ളം കളിയും ഒക്കെ ഓണക്കാലത്തെ അവിസ്മരണീയമായ കാഴ്‌ച്ചയാണ്. കൊച്ചുകുട്ടികൾ പോലും വളരെ ആവേശത്തോടെയാണ് വള്ളം കളിയെ എതിരേൽക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മലയാളികളും ഇന്ന് ഓണക്കാലത്ത് തങ്ങൾ താമസിക്കുന്ന നാട്ടിൽ വള്ളം കളി നടത്താനും മുന്നിട്ടിറങ്ങുന്നുണ്ട്. ഓണക്കാലത്തെ വള്ളംകളികളിൽ ചരിത്ര പ്രസിദ്ധമായത് ആറന്മുള വള്ളംകളിയുടെ ആർപ്പു വിളികളാണ്. ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുന്നത്. ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളിക്ക് പാർത്ഥസാരഥി ക്ഷേത്രത്തോളം തന്നെ പഴക്കവുമുണ്ട്. പമ്പാനദിക്കരയിൽ ആറന്മുള വള്ളംകളി കാണുവാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നു. വിദേശികൾ പോലും കടൽകടന്ന് വള്ളംകളി കാണാനായി കേരളത്തിൽ എത്തുന്നു. 48 പള്ളിയോടങ്ങളാണ് ഈ വള്ളംകളിയിൽ പങ്കെടുക്കുന്നത്. വള്ളംകളിയിൽ
കാലം കുറേ കടന്നിട്ടും പല നാടുകളിലും ഓണക്കാലത്ത് വള്ളം കളി ഒഴിച്ച് കൂടാനാവാത്ത ഒരു അനുഭവമാണ്. ആറന്മുള വള്ളം കളിയും താഴത്തങ്ങാടി വള്ളം കളിയും ഒക്കെ ഓണക്കാലത്തെ അവിസ്മരണീയമായ കാഴ്‌ച്ചയാണ്. കൊച്ചുകുട്ടികൾ പോലും വളരെ ആവേശത്തോടെയാണ് വള്ളം കളിയെ എതിരേൽക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മലയാളികളും ഇന്ന് ഓണക്കാലത്ത് തങ്ങൾ താമസിക്കുന്ന നാട്ടിൽ വള്ളം കളി നടത്താനും മുന്നിട്ടിറങ്ങുന്നുണ്ട്.
ഓണക്കാലത്തെ വള്ളംകളികളിൽ ചരിത്ര പ്രസിദ്ധമായത് ആറന്മുള വള്ളംകളിയുടെ ആർപ്പു വിളികളാണ്. ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുന്നത്. ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളിക്ക് പാർത്ഥസാരഥി ക്ഷേത്രത്തോളം തന്നെ പഴക്കവുമുണ്ട്.
പമ്പാനദിക്കരയിൽ ആറന്മുള വള്ളംകളി കാണുവാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നു. വിദേശികൾ പോലും കടൽകടന്ന് വള്ളംകളി കാണാനായി കേരളത്തിൽ എത്തുന്നു. 48 പള്ളിയോടങ്ങളാണ് ഈ വള്ളംകളിയിൽ പങ്കെടുക്കുന്നത്. വള്ളംകളിയിൽ വെള്ള മുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചിൽക്കാർ വള്ളപ്പാട്ടുകൾ പാടും. പള്ളിയോടങ്ങളുടെ അമരച്ചാർത്തും നടുവിലായി ഉള്ള മുത്തുക്കുടയും കൊടി ചാമരങ്ങളും വള്ളംകളിയെ നല്ലൊരു ദൃശ്യാനുഭവമായ് മാറ്റുന്നു. നാലാം നൂറ്റാണ്ടുമുതൽ നടന്നുവരുന്ന ഈ ജലമേള, കലാസാംസ്‌കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വർണാഭമായ ഘോഷയാത്രയെ തുടർന്ന് മത്സരവള്ളംകളി ആരംഭിക്കും.
ആറന്മുള വള്ളംകളി ലോകപ്രസിദ്ധമായിട്ടുള്ളതാണ്. വള്ളംകളിയുമായി ബന്ധപ്പെട്ട് പല ഐതീഹങ്ങളും ചരിത്ര താളുകളിലുണ്ട്. മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുളക്ക് ഓണക്കാഴ്ചയുമായി പമ്പയിലൂടെ വന്ന ഭട്ടത്തിരിയെ അക്രമികളിൽ നിന്നും സംരക്ഷിക്കുന്നതിനായി കരക്കാർ വള്ളങ്ങളിൽ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓർമ്മ പുതുക്കുന്നതിനാണ് ചരിത്രപ്രസിദ്ധമായ ഈ വള്ളംകളി നടത്തുന്നത്. കാലക്രെമേണ ഇതൊരു മത്സരമായിമാറി. മത്സരത്തിൽ പങ്കെടുക്കുന്ന ഓരോ പള്ളിയോടങ്ങളും പമ്പയുടെ തീരത്തെ ഓരോ ഗ്രാമങ്ങളുടേതാണ്.
ആറന്മുളവള്ളംകളി അനുബന്ധിച്ച് നടക്കുന്ന മറ്റൊരു ചടങ്ങാണ് വള്ളസദ്യ. ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രത്തിൽ നടത്തുന്ന ആചാരനിബിഡമായ ചടങ്ങാണ് വള്ളസദ്യ. കർക്കിടകം 15 മുതൽ കന്നി 15 വരെയാണ് വള്ളസദ്യ നടത്തുന്നത്. വള്ളപ്പാട്ടും പാടി ക്കൊണ്ട് വള്ളസദ്യ ഉണ്ണാൻ ഊട്ടുപുരയിലേയ്ക്ക് പോകുന്നത് ഒരുപ്രധാന ചടങ്ങാണ്. വഴിപാടുകാരന്റെ കുടുംബക്കാരൊഴികെ എല്ലാവരും ഒരുമിച്ചാണ് ഉണ്ണാൻ ഇരിക്കുന്നത്. അതിനുശേഷമേ വീട്ടുകാർ ഊണു കഴിയ്കാറുള്ളു. വള്ളപ്പാട്ടിൽ കൂടി ചോദിക്കുന്ന വിഭവങ്ങൾ ഉടനടി സദ്യയിൽ വിളമ്പും. ഇങ്ങനെ ഉണ്ടു കഴിയുന്നതുവരെ വളരെ ശ്രദ്ധയോടുകൂടി വിളമ്പിക്കൊണ്ടേയിരിക്കണം. അതാണ് വള്ളസദ്യയുടെ ഏറ്റവും ആകർഷണവും. ചോദി്ക്കുന്ന വിഭവങ്ങളൊന്നും ഇല്ലെന്നു പറയാൻ പാടില്ലത്രേ.