കമൽഹാസൻ അവതാരകനായി എത്തിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ഏറ്റവും പ്രശസ്തരായത് മലയാളിയായ ഓവിയയും പരിപാടിയുടെ വിജയി ആയ ടെലിവിഷൻ താരം ആരവും ആയിരുന്നു. ഓവിയയ്ക്ക് ആരവിനോട് തോന്നിയ പ്രണയവും പിന്നീട് ഷോയിൽ നിന്നും ഓവിയ പുറത്തേക്ക് പോയതും ഒക്കെ വാർത്തയായിരുന്നു. എന്നാൽ പരിപാടിയിൽ ഓവിയയും ആരവും തമ്മിലുള്ള ഒരു ചുംബന സീൻ വൻ ചർച്ചയാകുകയും ചെയ്തിരുന്നു.

ഒടുവിൽ ഓവിയയെ കുറിച്ച് പ്രേക്ഷകരോട് മനസ് തുറക്കുകയാണ്. ഓവിയ നിരവധി ആരാധകരുള്ള ഒരു നടിയാണ്. അതിലുപരി ഒരു പെൺകുട്ടി. ആ ചുംബനം കൊണ്ട് എനിക്ക് ചീത്തപ്പേരുണ്ടായി. അതിൽ പ്രശ്നമില്ല. ഞാൻ അവളെ സന്തോഷിപ്പിക്കാൻ വേണ്ടി ചെയ്തതാണെന്നും ആരവ് പറയുന്നു.

50 സിനിമകൾ ചെയ്താലും ലഭിക്കാത്ത സ്വീകാര്യതയാണ് ഈ ഒരു പരിപാടികൊണ്ട് തനിക്ക് ലഭിച്ചതെന്ന് ആരവ് പറയുന്നു. ഓവിയയുടേത് മികച്ചൊരു വ്യക്തിത്വമാണെന്നും ആരവ് പറയുന്നു. മറ്റുള്ളവരെ അധിക്ഷേപിക്കുന്ന രീതിയിൽ ഓവിയ പെരുമാറാൻ തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.

എന്നാൽ എന്തുകൊണ്ടാണ് ഓവിയ പുറത്തുപോകാത്തതെന്ന് ഞങ്ങൾ ചിന്തിച്ചിരുന്നു. എന്നാൽ ഒരിക്കലും ഓവിയയെ ഒഴിവാക്കാൻ ശ്രമിച്ചിട്ടില്ല. പിന്നീട് ഞാൻ പുറത്തുവന്നപ്പോഴാണ് ഇത്രത്തോളം ആരാധകർ ഓവിയയ്ക്ക് ഉണ്ടെന്ന് മനസ്സിലായത്. എന്നെ ചൊല്ലിയായിരുന്നു ബഹളം. എനിക്ക് എത്രയും പെട്ടന്ന് പുറത്തുപോയാൽ മതിയെന്നായിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ കുറ്റം മുഴുവൻ എന്റേതായേനെ-ആരവ് പറഞ്ഞു.

ഓവിയ കാരണമാണ് ഞാൻ വിജയിച്ചതെന്ന് ഒട്ടേറെ പേർ പറയുന്നു. അതെല്ലാം ഞാൻ സ്വീകരിക്കുന്നു. എനിക്കെതിരെ ഒരുപാട് ട്രോളുകളും വന്നു. നമ്മളൊരു സെലിബ്രിറ്റി ആകാൻ തീരുമാനിച്ചെങ്കിൽ ഇതൊക്കെ നേരിടേണ്ടി വരുമെന്നും ആരവ് പറഞ്ഞു.