- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി മുഴുവൻ വൈഫൈ; 20 പുതിയ കോളേജുകൾ; ചെറിയ വാടകയ്ക്ക് ഓഫീസ് മുറികൾ; അഞ്ചുവർഷം കൊണ്ട് എല്ലാവർക്കും ജോലി; യുവാക്കളെ കൈയിലെടുക്കാൻ പുത്തൻ നമ്പറുകളുമായി കെജരീവാൾ
അഴിമതിക്കെതിരായ പോരാട്ടം ഉയർത്തിക്കാട്ടിയാണ് ആം ആദ്മി പാർട്ടി ഡൽഹി തിരഞ്ഞെടുപ്പിൽ കഴിഞ്ഞതവണ വിസ്മയിപ്പിക്കുന്ന നേട്ടം കൊയ്തത്. എന്നാൽ, അധികാരത്തിലേറെ 49 ദിവസത്തിനുശേഷം രാജിവച്ചൊഴിഞ്ഞ അരവിന്ദ് കെജരീവാളിനും കൂട്ടർക്കും ഇക്കുറി പുതിയ അടവുകൾ പയറ്റിയേ തീരൂ. നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഡൽഹിയിൽ യുവാക്കളെ കൈയിലെടുക്കാനാണ് ആം
അഴിമതിക്കെതിരായ പോരാട്ടം ഉയർത്തിക്കാട്ടിയാണ് ആം ആദ്മി പാർട്ടി ഡൽഹി തിരഞ്ഞെടുപ്പിൽ കഴിഞ്ഞതവണ വിസ്മയിപ്പിക്കുന്ന നേട്ടം കൊയ്തത്. എന്നാൽ, അധികാരത്തിലേറെ 49 ദിവസത്തിനുശേഷം രാജിവച്ചൊഴിഞ്ഞ അരവിന്ദ് കെജരീവാളിനും കൂട്ടർക്കും ഇക്കുറി പുതിയ അടവുകൾ പയറ്റിയേ തീരൂ. നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഡൽഹിയിൽ യുവാക്കളെ കൈയിലെടുക്കാനാണ് ആം ആദ്മിയുടെ പുതിയ ലക്ഷ്യം.
ശനിയാഴ്ച ജന്തർ മന്ദറിൽ സംഘടിപ്പിച്ച ഡൽഹി ഡയലോഗ് എന്ന ടോക്ക് ഷോയിലാണ് അധികാരത്തിലേറിയാൽ യുവാക്കൾക്കായി എന്തൊക്കെ ചെയ്യുമെന്ന് ആം ആദ്മി പാർട്ടി നേതാവ് കെജരീവാൾ വ്യക്തമാക്കിയത്. ചെലവുകുറഞ്ഞ വിദ്യാഭ്യാസം, തൊഴിൽ, മെച്ചപ്പെട്ട കായിക സൗകര്യങ്ങൾ, സൗജന്യ വൈഫൈ, മയക്കുമരുന്നിനെതിരായ പോരാട്ടം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാവും ഇനി പാർട്ടിയുടെ ഭരണമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു.
യുവാക്കളെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസമാണ് പ്രധാന പ്രതിസന്ധികളിലൊന്ന്. ഡൽഹി നഗരത്തിൽ ഓരോ വർഷവും ഒന്നരലക്ഷത്തോളം വിദ്യാർത്ഥികളാണ് +2 പാസ്സാകുന്നത്. ഇവരിൽപലർക്കും കോളേജുകളിൽ തുടർവിദ്യാഭ്യാസത്തിന് പ്രവേശനം പോലും കിട്ടാറില്ല. ഇതുപരിഹരിക്കുന്നതിന് ഡൽഹിയുടെ പ്രാന്ത പ്രദേശങ്ങളിൽ 20 പുതിയ കോളേജുകൾ ആരംഭിക്കും. സൗജന്യമായി സ്ഥലം ലഭ്യമാക്കാൻ തയ്യാറാകുന്ന ഗ്രാമങ്ങളിലൊക്കെ കോളേജുകൾ സ്ഥാപിക്കും. ഈ സ്ഥാപനങ്ങളിൽ തൊഴിലടിസ്ഥാനത്തിലുള്ള കോഴ്‌സുകളുമാരംഭിക്കുമെന്ന് കെജരീവാൾ പറഞ്ഞു.
വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകളും ഫീസ് ഇളവുകളും വായ്പകളും ലഭ്യമാക്കുമെന്നും ഇതിനായി 400 കോടിയോളം രൂപ നീക്കിവെക്കുമെന്നും കെജരീവാൾ പറഞ്ഞു. ഇതിന് പുറമെ, ചെറുകിട വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള സഹായം യുവാക്കൾക്ക് നൽകുമെന്നും അദ്ദേഹംപറഞ്ഞു. ഡൽഹിയിലെ 29 വ്യവസായ കേന്ദ്രങ്ങളിൽ 20-ഉം ശുന്യമായി കിടക്കകുകയാണ്. വെള്ളവും വൈദ്യുതിയും റോഡുകളും ഇല്ലാത്തതാണ് കാരണം. ഈ സൗകര്യങ്ങൾ ലഭ്യമാക്കി വ്യവസായ കേന്ദ്രങ്ങൾ തുറക്കും. ചെറിയ വാടകയ്ക്ക് വ്യവസായ സ്ഥാപനത്തിനായി കെട്ടിടങ്ങൾ വിട്ടുനൽകും. പത്തുലക്ഷം തൊഴിലവസരങ്ങൾ വരെ ഈ രീതിയിൽ സൃഷ്ടിക്കാനാവും. ഡൽഹി സർക്കാരിൽ മാത്രം 55,000 ഒഴിവുകളുണ്ടെന്നും അത് നികത്തുമെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.
മുതിർന്ന ആം ആദ്മി നേതാക്കളായ യോഗേന്ദ്ര യാദവ്, മീര സന്യാൽ, ഭഗ്‌വന്ത് മാൻ, സഞ്ജയ് സിങ്, ഗോപാൽ റായ് എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. 5000-ലേറെ പേർ സദസ്സിലുമെത്തിയിരുന്നു. ഇന്റർനെറ്റിനാകും സർക്കാർ പ്രാമുഖ്യം നൽകുകയെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ വ്യക്തമാക്കി. നഗരം മുഴുവൻ വൈഫൈയിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതികളാവും കൊണ്ടുവരിക.