- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനാധിപത്യത്തിൽ അവസാന വാക്ക് ആരുടേതാണ്? ലെഫ്. ഗവർണറിന്റെ നടപടിയെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രംഗത്ത്; ഡൽഹിയിൽ വീണ്ടും അധികാരത്തർക്കം; ഗവർണർക്കെതിരെ വാളെടുത്ത് കേജരിവാൾ
ന്യൂഡൽഹി: ഡൽഹി സംസ്ഥാന ഭരണത്തിൽ വീണ്ടും അധികാരത്തർക്കം. ലെഫ്. ഗവർണർ അനിൽ ബൈജാലിന്റെ നടപടിയെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രംഗത്തെത്തി. ജനാധിപത്യത്തിൽ അവസാന വാക്ക് ആരുടേതാണെന്നായിരുന്നു കേജരിവാളിന്റെ ചോദ്യം. സാമൂഹിക സേവന പദ്ധതികൾ വീടുകളിലെത്തിച്ചു നൽകുന്ന പദ്ധതിക്ക് അംഗീകാരം നൽകാതെ ലെഫ്. ഗവർണർ തിരിച്ചയച്ചതാണ് കേജരവാളിനെ പ്രകോപിപ്പിച്ചത്. ഡിജിറ്റലൈസേഷൻ മതിയെന്ന് ലെഫ്. ഗവർണർ പറയുന്നു. സേവനങ്ങൾ വാതിൽക്കൽ ലഭിക്കുന്ന തരത്തിൽ ഡിജിറ്റലൈസേഷൻ വിപുലീകരിക്കണമെന്ന് തെരഞ്ഞെടുക്കപ്പെട്ട സർക്കാർ തീരുമാനിക്കുന്നു. എന്നാൽ, ലെഫ്. ഗവർണർ അംഗീകരിക്കുന്നില്ല. ഇത്തരമൊരു അവസ്ഥയിൽ ജനാധിപത്യത്തിൽ ആരുടേതാണ് അവസാന വാക്ക്- കേജരിവാൾ ട്വിറ്ററിലൂടെ ചോദിച്ചു. ജനന സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ് തുടങ്ങിയ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിച്ചു നൽകുന്നതിനുള്ള പദ്ധതി നിർദേശമാണ് ഗവർണർ ള്ളിയത്. ജനങ്ങളുടെ സുരക്ഷ, ഗതാഗതം, മലിനീകരണം തുടങ്ങിയവക്കാണ് സർക്കാർ പദ്ധതികൾ വേണ്ട തെന്നും മറ്റു സേവനങ്ങൾ ഇപ്പോൾ ഓൺലൈനിൽ
ന്യൂഡൽഹി: ഡൽഹി സംസ്ഥാന ഭരണത്തിൽ വീണ്ടും അധികാരത്തർക്കം. ലെഫ്. ഗവർണർ അനിൽ ബൈജാലിന്റെ നടപടിയെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രംഗത്തെത്തി. ജനാധിപത്യത്തിൽ അവസാന വാക്ക് ആരുടേതാണെന്നായിരുന്നു കേജരിവാളിന്റെ ചോദ്യം. സാമൂഹിക സേവന പദ്ധതികൾ വീടുകളിലെത്തിച്ചു നൽകുന്ന പദ്ധതിക്ക് അംഗീകാരം നൽകാതെ ലെഫ്. ഗവർണർ തിരിച്ചയച്ചതാണ് കേജരവാളിനെ പ്രകോപിപ്പിച്ചത്.
ഡിജിറ്റലൈസേഷൻ മതിയെന്ന് ലെഫ്. ഗവർണർ പറയുന്നു. സേവനങ്ങൾ വാതിൽക്കൽ ലഭിക്കുന്ന തരത്തിൽ ഡിജിറ്റലൈസേഷൻ വിപുലീകരിക്കണമെന്ന് തെരഞ്ഞെടുക്കപ്പെട്ട സർക്കാർ തീരുമാനിക്കുന്നു. എന്നാൽ, ലെഫ്. ഗവർണർ അംഗീകരിക്കുന്നില്ല. ഇത്തരമൊരു അവസ്ഥയിൽ ജനാധിപത്യത്തിൽ ആരുടേതാണ് അവസാന വാക്ക്- കേജരിവാൾ ട്വിറ്ററിലൂടെ ചോദിച്ചു.
ജനന സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ് തുടങ്ങിയ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിച്ചു നൽകുന്നതിനുള്ള പദ്ധതി നിർദേശമാണ് ഗവർണർ ള്ളിയത്. ജനങ്ങളുടെ സുരക്ഷ, ഗതാഗതം, മലിനീകരണം തുടങ്ങിയവക്കാണ് സർക്കാർ പദ്ധതികൾ വേണ്ട തെന്നും മറ്റു സേവനങ്ങൾ ഇപ്പോൾ ഓൺലൈനിൽ ലഭ്യാമാണല്ലോ എന്നുമായിരുന്നു ലെഫ്. ഗവർണറുടെ നിലപാട്.