- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു ചലച്ചിത്രം പ്രദർശിപ്പിക്കാനാവാത്ത രാജ്യത്ത് നിക്ഷേപങ്ങൾ എങ്ങനെ സുഗമമവും സുതാര്യവും ആകും; സർക്കാരുകളും സുപ്രീം കോടതിയും ചിത്രത്തിന് അനുകൂലമായ നിലപാടെടുക്കണം'; 'പത്മാവതി'നെതിരായ പ്രതിഷേധങ്ങൾക്കെതിരെ തുറന്നടിച്ച് അരവിന്ദ് കേജരിവാൾ
ന്യൂഡൽഹി: സഞ്ജയ് ലീല ബെൻസാലി ചിത്രം 'പത്മാവതി'നെതിരായ പ്രതിഷേധങ്ങൾക്കെതിരെ തുറന്നടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. കേന്ദ്ര-സംസ്ഥാന സർക്കാരുകളും സുപ്രീം കോടതിയും ചിത്രത്തിന് അനുകൂലമായ നിലപാടെടുക്കണമെന്നു പറഞ്ഞ അദ്ദേഹം ഒരു ചലച്ചിത്രം പ്രദർശിപ്പിക്കാനാവാത്ത രാജ്യത്ത് നിക്ഷേപങ്ങൾ എങ്ങനെ സുഗമമവും സുതാര്യവും ആകുമെന്നും ചോദിച്ചു. ചിത്രത്തിന് പ്രദർശനാനുമതി നൽകിയ സുപ്രീംകോടതി വിധിയെ കേജരിവാൾ സ്വാഗതം ചെയ്യുകയും ചെയ്തു. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ സമർപ്പിച്ച മുഴുവൻ ഹർജികളും സുപ്രീം കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. ചിത്രത്തിന്റെ പ്രദർശനം തടയാനാകില്ലെന്നും കാണേണ്ടവർ മാത്രം 'പത്മാവത്' കണ്ടാൽ മതിയെന്നും തുറന്നടിച്ച കോടതി രാജ്യത്തെ ഒരു ഹൈക്കോടതികളും ഇനി ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കേണ്ടെന്നും ഉത്തരവിട്ടിരുന്നു. സതി ആചാരത്തെ ചിത്രത്തിൽ മഹത്വവത്കരിക്കുന്നുണ്ടെന്നും ചരിത്ര വസ്തുതകൾ വളച്ചൊടിക്കുന്നുണ്ടെന്നും ആരോപിച്ചാണ് ചിത്രത്തിനെതിരെ രജപുത്ര കർണിസേന അടക്കമുള്ള സംഘടനകൾ വൻതോതിലുള്ള പ്രത
ന്യൂഡൽഹി: സഞ്ജയ് ലീല ബെൻസാലി ചിത്രം 'പത്മാവതി'നെതിരായ പ്രതിഷേധങ്ങൾക്കെതിരെ തുറന്നടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ.
കേന്ദ്ര-സംസ്ഥാന സർക്കാരുകളും സുപ്രീം കോടതിയും ചിത്രത്തിന് അനുകൂലമായ നിലപാടെടുക്കണമെന്നു പറഞ്ഞ അദ്ദേഹം ഒരു ചലച്ചിത്രം പ്രദർശിപ്പിക്കാനാവാത്ത രാജ്യത്ത് നിക്ഷേപങ്ങൾ എങ്ങനെ സുഗമമവും സുതാര്യവും ആകുമെന്നും ചോദിച്ചു. ചിത്രത്തിന് പ്രദർശനാനുമതി നൽകിയ സുപ്രീംകോടതി വിധിയെ കേജരിവാൾ സ്വാഗതം ചെയ്യുകയും ചെയ്തു.
ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ സമർപ്പിച്ച മുഴുവൻ ഹർജികളും സുപ്രീം കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. ചിത്രത്തിന്റെ പ്രദർശനം തടയാനാകില്ലെന്നും കാണേണ്ടവർ മാത്രം 'പത്മാവത്' കണ്ടാൽ മതിയെന്നും തുറന്നടിച്ച കോടതി രാജ്യത്തെ ഒരു ഹൈക്കോടതികളും ഇനി ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കേണ്ടെന്നും ഉത്തരവിട്ടിരുന്നു.
സതി ആചാരത്തെ ചിത്രത്തിൽ മഹത്വവത്കരിക്കുന്നുണ്ടെന്നും ചരിത്ര വസ്തുതകൾ വളച്ചൊടിക്കുന്നുണ്ടെന്നും ആരോപിച്ചാണ് ചിത്രത്തിനെതിരെ രജപുത്ര കർണിസേന അടക്കമുള്ള സംഘടനകൾ വൻതോതിലുള്ള പ്രതിഷേധമുയർത്തിയത്.