- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനത്തെ ചെമ്പരുന്തേ'; 'അർച്ചന 31 നോട്ട് ഔട്ടി'ലെ ഗാനമെത്തി; ചിത്രമെത്തുക ഫെബ്രുവരി 4 ന്
ഐശ്വര്യ ലക്ഷ്മി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അർച്ചന 31 നോട്ട് ഔട്ട്' എന്ന ചിത്രത്തിലെ ഗാനമെത്തി. 'മാനത്തെ ചെമ്പരുന്തേ' എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ വരികളും സംഗീതവും ആലാപനവും മാത്തൻ ആണ്. ഐശ്വര്യ ലക്ഷ്മിയും ഗ്രേസിക്കുട്ടിയും കോറസ് പാടിയിരിക്കുന്നു. ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധ നേടിയ അഖിൽ അനിൽകുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചർ ചിത്രമാണ് അർച്ചന 31 നോട്ട് ഔട്ട്.
അഖിലിനൊപ്പം അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം ജോയൽ ജോജി. ലൈൻ പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ സബീർ മലവെട്ടത്ത്, എഡിറ്റിങ് മുഹ്സിൻ പി എം, സംഗീതം രജത്ത് പ്രകാശ്, മാത്തൻ, കലാസംവിധാനം രാജേഷ് പി വേലായുധൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, അസോസിയേറ്റ് ഡയറക്ടർ സമന്ത്യക് പ്രദീപ്, സൗണ്ട് വിഷ്ണു പി സി, അരുൺ എസ് മണി, പരസ്യകല ഓൾഡ് മോങ്ക്സ്, വാർത്താ പ്രചരണം എഎസ് ദിനേശ്.
ഫെബ്രുവരി 4 ആണ് പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി. ഐക്കൺ സിനിമ റിലീസ് തിയറ്ററുകളിൽ എത്തിക്കും.