- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളം സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ വാർത്താസമ്മേളനത്തിൽ മീടൂ.. വെളിപ്പെടുത്തലുമായി നടി അർച്ചന പത്മിനി; മമ്മൂട്ടിയുടെ പുള്ളിക്കാരാൻ സ്റ്റാറാ സിനിമയുടെ സെറ്റിൽ പ്രൊഡക്ഷൻ അസിസ്റ്റന്റിൽ നിന്നും മോശം അനുഭവം ഉണ്ടായി; ഫെഫ്ക്ക ജനറൽ സെക്രട്ടറിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല; ഈ ഊളകളുടെ പിറകേ നടക്കാൻ താത്പര്യമില്ലെന്ന് പൊലീസിൽ പരാതി നൽകാത്തതിനുള്ള വിശദീകരണം
കൊച്ചി: മലയാളം സിനിമ ലോകത്തെ പെൺകൂട്ടായ്മയുടെ പൊട്ടിത്തെറിയായിരുന്നു ഇന്ന് കൊച്ചിയിൽ ഉണ്ടായത്. ആണത്തത്തിന്റെ ആഘോഷമാകുന്ന മേഖലയ്‌ക്കെതിരായ പൊട്ടിത്തെറി. എഎംഎംഎ ഭാരവാഹികൾക്കെതിരായ പൊട്ടിത്തെറിയായി വിലയിരുത്തിയ വാർത്താസമ്മേളനത്തിൽ മലയാള സിനിമയിലെ മീ ടൂ വെളിപ്പെടുത്തലും പുറത്തുവന്നു. നടി അർച്ച പത്മിനിയാണ് തങ്ങൾക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് കൊണ്ട് വാർത്താസമ്മേളനത്തിൽ രംഗത്തെത്തിയത്. മമ്മൂട്ടിയുടെ ലൊക്കേഷനിൽ വെച്ചുണ്ടായ ദുരനുഭവമാണ് അർച്ചന പത്മിനി തുറന്നു പറഞ്ഞത്. മമ്മൂട്ടിയുടെ പുള്ളിക്കാരാൻ സ്റ്റാറാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് പ്രൊഡക്ഷൻ കൺട്രോളറിൽ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായെന്നാണ് അർച്ചന പത്മിനി വെളിപ്പെടുത്തിയത്. പ്രൊഡക്ഷൻ കൺട്രോളറായ ബാദുഷായുടെ അസിസ്റ്റന്റ് ഷെറിൻ സ്റ്റാൻലി തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് അഴർ വ്യക്തമാക്കിയത്. സംഭവത്തെ കുറിച്ച് അർച്ചനയുടെ വെളിപ്പെടുത്തൽ ഇങ്ങനെ: സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു പോരുന്ന നടിയാണ് ഞാൻ. മമ്മൂട്ടിയുടെ പുള്ളിക്കാരാൻ സ
കൊച്ചി: മലയാളം സിനിമ ലോകത്തെ പെൺകൂട്ടായ്മയുടെ പൊട്ടിത്തെറിയായിരുന്നു ഇന്ന് കൊച്ചിയിൽ ഉണ്ടായത്. ആണത്തത്തിന്റെ ആഘോഷമാകുന്ന മേഖലയ്‌ക്കെതിരായ പൊട്ടിത്തെറി. എഎംഎംഎ ഭാരവാഹികൾക്കെതിരായ പൊട്ടിത്തെറിയായി വിലയിരുത്തിയ വാർത്താസമ്മേളനത്തിൽ മലയാള സിനിമയിലെ മീ ടൂ വെളിപ്പെടുത്തലും പുറത്തുവന്നു. നടി അർച്ച പത്മിനിയാണ് തങ്ങൾക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് കൊണ്ട് വാർത്താസമ്മേളനത്തിൽ രംഗത്തെത്തിയത്. മമ്മൂട്ടിയുടെ ലൊക്കേഷനിൽ വെച്ചുണ്ടായ ദുരനുഭവമാണ് അർച്ചന പത്മിനി തുറന്നു പറഞ്ഞത്.
മമ്മൂട്ടിയുടെ പുള്ളിക്കാരാൻ സ്റ്റാറാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് പ്രൊഡക്ഷൻ കൺട്രോളറിൽ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായെന്നാണ് അർച്ചന പത്മിനി വെളിപ്പെടുത്തിയത്. പ്രൊഡക്ഷൻ കൺട്രോളറായ ബാദുഷായുടെ അസിസ്റ്റന്റ് ഷെറിൻ സ്റ്റാൻലി തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് അഴർ വ്യക്തമാക്കിയത്. സംഭവത്തെ കുറിച്ച് അർച്ചനയുടെ വെളിപ്പെടുത്തൽ ഇങ്ങനെ:
സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു പോരുന്ന നടിയാണ് ഞാൻ. മമ്മൂട്ടിയുടെ പുള്ളിക്കാരാൻ സ്റ്റാറാ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് പ്രൊഡക്ഷൻ കൺട്രോളറായ ബാദുഷായുടെ അസിസ്റ്റന്റ് ഷെറിൻ സ്റ്റാൻലി തന്നോട് അപമര്യാദയായി പെരുമാറി. ഇതേക്കുറിച്ച് ഫെഫ്ക് ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് താൻ നേരിട്ട് പരാതി നൽകിയെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. തനിക്കിപ്പോൾ അവസരങ്ങൾ ഒന്നുമില്ല എന്നാൽ ആരോപണവിധേയൻ സിനിമയിൽ സജീവമാണ്.
തനിക്കുണ്ടായ ദുരനുഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഫെഫ്കയുടെ കൊച്ചിയിലെ ഓഫീസിൽ പലതവണ പോയിരുന്നു. ബി.ഉണ്ണിക്കൃഷ്ണൻ, സിബി മലയിൽ, സോഹൻ സീനുലാൽ എന്നിവരെയൊക്കെ നടപടി ആവശ്യപ്പെട്ടു താൻ സമീപിച്ചെന്നും എന്നാൽ ഒരുഫലവുമുണ്ടായില്ലെന്നും അർച്ചന പത്മിനി വെളിപ്പെടുത്തുന്നു.
സംഭവത്തിൽ പൊലീസിന് പരാതി നൽകാത്തത് എന്തുകൊണ്ടാണ് എന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വീണ്ടുമൊരു വെർബൽ റേപ്പിന് നിന്നുകൊടുക്കാൻ പറ്റില്ലാത്തതുകൊണ്ടാണ് പൊലീസിൽ പരാതി നൽകാത്തതെന്നും ഈ ഊളകളുടെ പിറകേ നടക്കാൻ താത്പര്യമില്ലെന്നും തനിക്ക് തന്റേതായ സ്വപ്നങ്ങളുണ്ടെന്നുമായിരുന്നു അർച്ചന പത്മിനിയുടെ മറുപടി. സംഭവത്തിന് ശേഷം തനിക്ക് ഭീഷണി നേരിടേണ്ടതായി വന്നുവെന്നും അർച്ചന വ്യക്തമാക്കി.
മിന്നാമിനുങ്ങ്, രണ്ടുപേർ ചുംബിക്കുമ്പോൾ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച നടിയാണ് അർച്ചന. നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ഡബ്യു.സി.സി അംഗങ്ങൾ ചേർന്നു വിളിച്ചു ചേർത്ത വാർത്താ സനമ്മേളനത്തിലായിരുന്നു പെൺകുട്ടിയുടെ വിവാദ വെളിപ്പെടുത്തൽ. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ദിലീപിനെ പുറത്താക്കാൻ ആവശ്യപ്പെട്ട നടപടിയിൽ എ.എംഎം.എയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ന് പത്രസമ്മേളനം ചേർന്നത്. താരസംഘടന പ്രസിഡന്റ് മോഹൻലാലിനെതിരെ രൂക്ഷഭാഷയിൽ വിമർശനം ചതൊടുത്തായിരുന്നു ഡബ്യു.സി.സി അംഗങ്ങൾ വാർത്താ സമ്മേളനം നടത്തിയത്. നടൻ മോഹൻലാൽ ഡബ്യു.സി.സി അംഗങ്ങളെ വിളിച്ചുവരുത്തി അപമാനിച്ചെന്നും ഭാരവാഹികൾ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ പത്നമപ്രിയ, പാർവതി, രേവതി, രമ്യാ നമ്പീശൻ, റിമാ കല്ലിങ്കൽ എന്നിവർ പങ്കെടുത്തിരുന്നു.