- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം അഞ്ചലിൽ ബാഹുബലി കണ്ടിറങ്ങിയ യുവാവ് പത്തു വാഹനങ്ങൾ അടിച്ചു തകർത്തു; കമ്പിവടിയുമായി ബഹുബലീഡാ... എന്നു വിളിച്ചുകൂടി നടത്തിയ അക്രമത്തിൽ പകച്ച് കാണികൾ; സ്റ്റേഷനിലെത്തിച്ചപ്പോൾ അവിടെയും അക്രമം; യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി
കൊല്ലം: ബാഹുബലി കണ്ടിറങ്ങിയ യുവാവ് പത്തോളം വാഹനങ്ങളും തിയേറ്ററിന്റെ ഗേറ്റും റെസ്റ്റോറന്റിന്റെ ഗ്ലാസും അടിച്ചുതകർത്തു. കൊല്ലം അഞ്ചലിൽ മെയ് 8 തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. അഞ്ചലിലെ അർച്ചന തീയേറ്ററിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന പത്തോളം വാഹനങ്ങളാണ് യുവാവ് അടിച്ചുതകർത്തത്. പൊലീസ് സ്റ്റേഷനിലെത്തിച്ച യുവാവ് അവിടെയും അക്രമം തുടർന്നു. ഇയാൾ മാനസിക രോഗിയാണെന്നാണ് നിഗമനം. സംഭവത്തിൽ അഞ്ചൽ കാട്ടമ്പിള്ളി സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാഹുബലി ഡാ എന്ന് അക്രോശിച്ചുകൊണ്ടായിരുന്നു യുവാവിന്റെ അക്രമണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നേരത്തെ, തിയേറ്ററിലെ സെക്യൂരിറ്റി ജീവനക്കാരും യുവാവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനു പിന്നാലെയായിരുന്നു അക്രമം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഇയാൾ മാറ്റിനി കാണാൻ തിയേറ്ററിലെത്തിയിരുന്നു. എന്നാൽ ഫസ്റ്റ് ഷോയുടെ ടിക്കറ്റുമായി മാറ്റിനിക്കെത്തിയ യുവാവിനെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു. തുടർന്ന് യുവാവും സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി. സെക്യൂ
കൊല്ലം: ബാഹുബലി കണ്ടിറങ്ങിയ യുവാവ് പത്തോളം വാഹനങ്ങളും തിയേറ്ററിന്റെ ഗേറ്റും റെസ്റ്റോറന്റിന്റെ ഗ്ലാസും അടിച്ചുതകർത്തു. കൊല്ലം അഞ്ചലിൽ മെയ് 8 തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. അഞ്ചലിലെ അർച്ചന തീയേറ്ററിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന പത്തോളം വാഹനങ്ങളാണ് യുവാവ് അടിച്ചുതകർത്തത്. പൊലീസ് സ്റ്റേഷനിലെത്തിച്ച യുവാവ് അവിടെയും അക്രമം തുടർന്നു. ഇയാൾ മാനസിക രോഗിയാണെന്നാണ് നിഗമനം.
സംഭവത്തിൽ അഞ്ചൽ കാട്ടമ്പിള്ളി സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാഹുബലി ഡാ എന്ന് അക്രോശിച്ചുകൊണ്ടായിരുന്നു യുവാവിന്റെ അക്രമണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നേരത്തെ, തിയേറ്ററിലെ സെക്യൂരിറ്റി ജീവനക്കാരും യുവാവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനു പിന്നാലെയായിരുന്നു അക്രമം.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഇയാൾ മാറ്റിനി കാണാൻ തിയേറ്ററിലെത്തിയിരുന്നു. എന്നാൽ ഫസ്റ്റ് ഷോയുടെ ടിക്കറ്റുമായി മാറ്റിനിക്കെത്തിയ യുവാവിനെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു. തുടർന്ന് യുവാവും സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി.
സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞതിനെ തുടർന്ന് യുവാവ് ഫസ്റ്റ് ഷോയ്ക്കാണ് കയറിയത്. രാത്രി പത്ത് മണിയോടെ ഫസ്റ്റ് ഷോ കഴിഞ്ഞിറങ്ങിയ ശേഷമാണ് യുവാവ് തിയേറ്റർ പരിസരത്ത് അക്രമം അഴിച്ചുവിട്ടത്. കൈയിൽ കരുതിയിരുന്ന കമ്പിവടി ഉപയോഗിച്ചായിരുന്നു വാഹനങ്ങൾ അടിച്ചുതകർത്തത്.
സിനിമ കണ്ടിറങ്ങിയ യുവാവ് ബാഹുബലി ഡാ എന്ന് അക്രോശിച്ച് കൊണ്ടാണ് അക്രമം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അർച്ചന തീയേറ്ററിന് സമീപത്തായി പാർക്ക് ചെയ്തിരുന്ന പത്തോളം കാറുകളുടെ ചില്ലുകൾ കമ്പിവടി ഉപയോഗിച്ചാണ് അടിച്ചുതകർത്തത്.
അർച്ചന തിയേറ്ററിന്റെ ഗേറ്റും, സൊസൈറ്റി ജംഗ്ഷനിലെ അർച്ചന റെസ്റ്റോറന്റിന് മുന്നിലെ ഗ്ലാസുകളും യുവാവ് അടിച്ചുതകർത്തു. തിങ്കളാഴ്ച രാത്രി പത്തരയോടെ നാട്ടുകാരും യാത്രക്കാരും നോക്കിനിൽക്കേയായിരുന്നു യുവാവിന്റെ പരാക്രമം.
അഞ്ചലിൽ അക്രമം നടത്തിയ കാട്ടമ്പിള്ളി സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാവിനെതിരെ പരാതി ലഭിച്ചാൽ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് അഞ്ചൽ പൊലീസ് അറിയിച്ചത്.
പൊലീസ് പിടികൂടി ഇയാളെ സ്റ്റേഷനിലെത്തിച്ചെങ്കിലും സ്റ്റേഷനിലെ പൈപ്പും ബക്കറ്റുകളും അടിച്ച് തകർത്തു. ഇയാൾ മാനസിക രോഗിയാണെന്നാണ് പൊലീസ് പറയുന്നത്. കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.