ജോഹന്നാസ് ബർഗ്: ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം അവസാനിപ്പിക്കാൻ അഹോരാത്രം പണിയെടുത്ത സമരനായകൻ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസായിരുന്നു അദ്ദേഹത്തിന്. സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് കൂടിയാണ് ടുട്ടു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ സിറിൽ റമഫോസയാണ ടുട്ടുവിന്റെ മരണം സ്ഥിരീകരിച്ചത.

'വിമോചിത ദക്ഷിണാഫ്രിക്കയെ നമുക്ക് സമ്മാനിച്ച മികച്ച ദക്ഷിണാഫ്രിക്കക്കാരുടെ ഒരു തലമുറയോടുള്ള നമ്മുടെ രാജ്യത്തിന്റെ വിടവാങ്ങലിൽ അദ്ദേഹത്തിന്റെ വിയോഗം മറ്റൊരു അധ്യായം അടയാളപ്പെടുത്തി' -റാമഫോസ പറഞ്ഞു. അടുത്തിടെ റോഹിങ്ക്യൻ വിഷയത്തിൽ അടക്കം അഭിപ്രായപ്രകടനവുമായി ടുട്ടു രംഗത്തെത്തിയിരുന്നു.