ക്യരാഷ്ട്ര സംഘടനയുടെ ഒരു കോൺഫറൻസിൽ പങ്കെടുക്കുമ്പോഴാണ് ഞാൻ ആ യുവതിയെ പരിചയപ്പെട്ടത്. ഞാനൊരു വടക്കേ ഇന്ത്യക്കാരനാണെന്ന് ആ യുവതിയും ആ യുവതി ഒരു വടക്കേ ഇന്ത്യക്കാരിയാണെന്നും വിചാരിച്ചു. ആ കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും സഹായിക്കാനുമായി ഒരു വോളണ്ടിയർ ആയി സേവനമനുഷ്ഠിക്കുകയായിരുന്ന ആ യുവതി സ്‌നേഹ ബഹുമാനത്തോടെ ഞങ്ങളെ ഓരോരുത്തരെയും അഭിവാദ്യം ചെയ്യുകയും കഴിവുള്ള ഇരിപ്പടങ്ങളിലേക്ക് ആനയിക്കുകയും ചെയ്തു.

പിന്നീട് ഒരിടവേളയിൽ സംസാരിക്കാനവസരം കിട്ടിയപ്പോഴാണ് ഞങ്ങളിരുവരും മലയാളികളാണെന്നു തിരിച്ചറിഞ്ഞത്. അത് ഞങ്ങൾക്കിരുവർക്കും അത്ഭുതവും അഭിമാനവും പരസ്പര ബഹുമാനവുമുളവാക്കി. ആ യുവതിയുടെ പേര് കേട്ടപ്പോൾ കൂടുതൽ ആദരവ് എനിക്ക് ആ യുവതിയോട് ഉണ്ടായി.

'ആർദ്ര മാനസി' എന്നാണ് ആ യുവതിയുടെ പേര്. പേരും പെരുമാറ്റവും തമ്മിൽ വലിയ പൊരുത്തം. വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസം. കുറച്ചു നേരത്തെ സംഭാഷണത്തിന് ശേഷം ആർദ്ര മാനസിയെക്കുറിച്ച് ഒരു ലേഖനമെഴുതാൻ എനിക്കാഗ്രഹമുണ്ടെന്നറിയിച്ചപ്പോൾ ലഭിച്ച മറുപടി എന്നെ കൂടുതൽ അത്ഭുതപ്പെടുത്തി. എന്നെക്കുറിച്ച് ഒരു ലേഖനം എഴുതുവാൻ മാത്രം മഹത്വമുള്ളതായി ഒന്നും തന്നെ ഞാനിതുവരെ ചെയ്തിട്ടില്ല. എന്നാൽ ഭാവിയിൽ വലിയ നന്മകൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു അതിനുള്ള ശ്രമമാരംഭിച്ചു കഴിഞ്ഞു.

ഞാൻ ഒരു സാധാരണ ഫ്രീലാൻസ് ജേർണലിസ്റ്റ് മാത്രമാണെന്നും എന്നെ സംബന്ധിച്ച് ആർദ്ര മാനസി ഇതിനകം ചെയ്ത നന്മകളും നേടിയ നേട്ടങ്ങളും വളരെ വലുതാണെന്നറിയിച്ചപ്പോൾ ഇങ്ങനെയൊരു ലേഖനം എഴുതാൻ ആർദ്ര മാനസി എനിക്കനുവാദം നൽകി. അതോടൊപ്പം ഒരു നിബന്ധനയുണ്ടായിരുന്നു. ''ഞാൻ എന്ന വ്യക്തിയെക്കുറിച്ച് അധികം വിവരിക്കാതെ എനിക്ക് ചെയ്യാൻ സാധിച്ച ചെറിയ കാര്യങ്ങളെക്കുറിച്ചും ഇനി ചെയ്യാൻ ശ്രമിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയുകയും ആ പ്രവർത്തനങ്ങളിൽ പങ്ക് ചേരാനും സഹായ സഹകരണമേകുവാനും മറ്റുള്ളവരെ സ്വാഗതം ചെയ്യുന്ന തരത്തിലൊരു ലേഖനമായിരിക്കണം സാറെഴുതുന്നത്''

ആ നിബന്ധന പൂർണ്ണമായും ഉൾക്കൊള്ളാൻ ശ്രമിച്ചു കൊണ്ട് ആർദ്ര മാനസിയുടെ നന്മ പ്രവർത്തികളെയും ഇനി ചെയ്യാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വിവരിക്കാൻ ലഭിക്കുന്ന ഈ അസരം വളരെ ആദരവോടെ ഞാൻ ഏറ്റെടുക്കുന്നു.

ഇത് ഇന്ത്യയിൽ ജനിച്ചു വളർന്നു മാസങ്ങൾക്ക് മുൻപ് മാത്രം അമേരിക്കയിൽ എത്തി ചേർന്ന ഒരു മലയാളി യുവതിയുടെ വിജയ ചരിത്രമാണ്. ന്യൂയോർക്കിൽ മിലാനോ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ അഫയേഴ്‌സ് മാനേജ്‌മെന്റ് ആൻഡ് അർബൻ പോളിസി എന്ന സ്ഥാപനത്തിൽ ഇന്റർനാഷണൽ അഫയേഴ്‌സിൽ ബിരുദാനന്തര ബിരുദ കോഴ്‌സിൽ പഠിക്കുന്ന ആർദ്ര മാനസി, ക്ലിന്റൻ ഗ്ലോബൽ ഇനിയേറ്റീവ് എന്ന സംഘടന അവരുടെ പ്രോഗ്രാമായ ക്ലിന്റൻ ഗ്ലോബൽ ഇനിഷ്യേറ്റീവ് യൂണിവേഴ്‌സിറ്റി കോൺഫറൻസിൽ പങ്കെടുക്കാൻ തിരഞ്ഞെടുത്ത ആയിരം വിദ്യാർത്ഥികളിലൊരാളാണ്. ഈ വർഷം മയാമിയിൽ നടന്ന സിജിഐയു കോൺഫറൻസിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ആർദ്ര കരുതുന്നു.
Displaying Ardra Manasi 4.jpg
ഈ കോൺഫറൻസിൽ പങ്കെടുക്കാത്തവരിൽ രാജ്യാടിസ്ഥാനത്തിൽ നിന്നുള്ളവരുണ്ടായിരുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ഹിലാരി ക്ലിന്റൺ, ചെൽസിയ ക്ലിന്റൻ എന്നിവരോടൊപ്പം നിരവധി പ്രശസ്ത വ്യക്തികൾ ഈ പ്രസ്ഥാനത്തെ നയിക്കുന്നു.

ലോകത്തിന്റെ ഏതെങ്കിലും കോണിൽ വിദ്യാഭ്യാസം പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം, സമാധാനം, മനുഷ്യാവകാശങ്ങൾ, ദാരിദ്ര നിർമ്മാജനം, പൊതു ജനാരോഗ്യം എന്നീ മേഖലകളിലേതെങ്കിലും ക്രിയാത്മകമായ പുരോഗമന വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ വിദ്യാർത്ഥികൾക്കവസരം നൽകുകയാണ് സിജിഐയു പ്രോഗ്രാമിന്റെ ലക്ഷ്യം. അതിനായി ഓരോരുത്തരും ചെയ്യുന്ന പ്രോഗ്രാമുകൾ
സിജിഐയ്ക്ക് അച്ചു കൊടുക്കണം ആ ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ഈ കോൺഫറൻസിൽ പങ്കെടുക്കുവാനവസരം ലഭിക്കുന്നതും അതിന്റെ ഫോളോ അപ്പ് ചെയ്യാൻ സാധിക്കുന്നതും.[BLURB#1-VR]അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ അവസരമൊരുക്കി കൊണ്ടുള്ള ഒരു പ്രോജക്ടാണ് ആർദ്ര മാനസി തയ്യാറാക്കി അയച്ചത്. 'സഹ്യാദ്രി വിമൻസ് ലൈഫ്സ് ആൻഡ് ലൈഫ്ഹുഡ്' ('Sahyadri Women's Empowered lives and livelihood'.(SWELL) എന്നാണ് പ്രോജക്ടിന്റെ പേര്. ഒരു ഹാന്റി ക്രാഫ്റ്റ് പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിങ് യൂണിറ്റാണ് സ്ഥാപിക്കാൻ പോകുന്നത്. തുടക്കത്തിൽ അൻപത്(50) ആദിവാസി സ്ത്രീകളെ പദ്ധതിയിലുൾപ്പെടുത്തും. മുള കൊണ്ടുള്ള വസ്തുക്കൾ തയ്യാറാക്കി അത് മാർക്കറ്റിലെത്തിച്ച് അതിൽ നിന്നുള്ള വരുമാനം കൊണ്ട് സ്ത്രീ ശാക്തീകരണവും സാമൂഹ്യ വികസനവും എന്ന കാഴ്ചപ്പാടാണ് ആർദ്ര വിഭാവനം ചെയ്യുന്നത്.

മദ്രാസ് ഐഐറ്റിയിലെ അഞ്ച് വർഷ ഇൻഗ്രേറ്റഡ് ബിരുദാനന്ദര ബിരുദ പഠനത്തിനിടയിൽ മൂന്ന് മാസം അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിനിടയിലാണ് ആദിവാസി സ്ത്രീകളുമായി അടുത്തിടപഴകാനും അവരെക്കുറിച്ച് മനസ്സിലാക്കാനും ആർദ്ര മാനസിക്ക് അവസരം ലഭിച്ചത്. അന്ന് മുതലേ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആർദ്ര ആഗ്രഹിച്ചിരുന്നു. ഇന്നിപ്പോൾ ആ അവസരം ലഭിക്കുന്നതിൽ ഏറെ സന്തുഷ്ടയാണ് ആർദ്ര മാനസി.

തിരഞ്ഞെടുക്കപ്പെട്ട ആയിരം വിദ്യാർത്ഥി വിദ്യാർത്ഥിനികളിൽ അണ്ടർ ഗ്രാജ്യേറ്റ് കോഴ്‌സ് ചെയ്യുന്നവരിൽ ഭൂരി ഭാഗത്തിനും സിജിഐ തന്നെ കുറെ ഫണ്ട് നൽകും. മാസ്റ്റർ ബിരുദം ചെയ്യുന്നവർ സ്വയം ഫണ്ട് ശേഖരണം നടത്തി വേണം അവരുടെ പ്രോജക്ടുകൾ ആരംഭിക്കേണ്ടത്.

ഈ പ്രോജക്ട് നിങ്ങളുടെയൊക്കെ പങ്കാളിത്തമുള്ള ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാനാണ് ആർദ്ര മാനസി ആഗ്രഹിക്കുന്നത്. അതിനായി നിങ്ങളുടെ സഹായ സഹകരണങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യന്നു. വ്യക്തിപരമായും സംഘടകൾ വഴിയായും ഈ മുന്നേറ്റത്തിൽ അണി ചേരാം.
Displaying Ardra Manasi.jpg
അധികം താമസിയാതെ ഈ പ്രസ്ഥാനത്തിന്റെ വെബ്‌സൈറ്റ് നിലവിൽ വരും. ഈ ലേഖനത്തിന്റെ അവസാനം നൽകിയിരിക്കുന്ന ഈ മെയിൽ ഐഡിയയിലൂടെ ആർദ്ര മാനസിയെ നിങ്ങൾക്ക് സഹായിക്കാൻ സാധിക്കും.

ഇനി ആർദ്ര മാനസിയെക്കുറിച്ച് വ്യക്തിപരമായി ചില കാര്യങ്ങൾ വിവരിക്കാൻ ആഗ്രഹിക്കുന്നു. ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിലായിരുന്നു ജനനം. പ്രശസ്ത സിനിമ നിരൂപകനും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിൽ ജൂറി അംഗവുമായി പ്രൊഫ (റിട്ട) മധു ഇറവങ്കരയുടെയും അദ്ധ്യാപികയായ ഉഷയുടെയും പുത്രിയാണ് ആർദ്ര മാനസി ആർദ്ര മാനസിയുടെ സഹോദരനും ചേച്ചിയുടെ പാത പിന്തുടർന്ന് മദ്രാസ് ഐഐടിസിയിൽ ഇതേ കോഴ്‌സിന് ചേർന്ന് പഠിക്കുന്നു. അനന്തു മാധവ് എന്നാണ് അനുജന്റെ പേര്.

ഭർത്താവ് കീർത്തിക് ശശിധരനോടൊപ്പം ന്യൂയോർക്കിലാണിപ്പോൾ ആർദ്ര മാനസി താമസിക്കുന്നത്. ഏഴ് വർഷം നൃത്തം അഭ്യസിച്ചിട്ടുള്ള ആർദ്ര മാനസി നല്ലൊരു എഴുത്തുകാരി കൂടിയാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി കവിത സമാഹരാങ്ങൾ പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപോലെ ഒരു ലേഖനമെഴുതാനുള്ള കാര്യങ്ങൾ കീർത്തിക്കിന്റെ ജീവിതത്തിനുള്ളതിനാൽ അധികം എഴുതുന്നില്ല.
കീർത്തിക്കും വളരെ നല്ലൊരു എഴുത്തുകാരനാണെന്ന് മാത്രം സൂചിപ്പിക്കട്ടെ.

മാവേലിക്കര ബിഷപ്പ് മൂർ വിദ്യാ പീഠത്തിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ഐസിഎസ്‌സി, ഐഎസ്‌സി സിലബസുകളിൽ മാനവിക വിഷയങ്ങളിലേക്ക് തിരഞ്ഞത്. അഖിലേന്ത്യ തലത്തിലുള്ള മത്സര പരീക്ഷയിലൂടെയാണ് മദ്രാസ് ഐഐടി നടത്തുന്ന ഈ പ്രത്യേക ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാമിൽ അഡ്‌മിഷൻ കരസ്ഥമാക്കിയത്. ഈ പ്രോഗ്രാമിന്റെ രണ്ടാമത്തെ ബാച്ചിൽ വെറും മുപ്പത് സീറ്റുകളിൽ ഒന്നിലാണ് ആർദ്ര മാനസി പ്രവേശനം നേടിയത്.

നിരവധി നന്മകൾ ആർദ്ര മാനിസിയെ തേടിയെത്തട്ടെയെന്നും ലോകത്തിന് ധാരാളം സംഭാവനകൾ നൽകാൻ ആർദ്ര മാനസിക്ക് സാധിക്കട്ടെയെന് ആശംസകളോടെയും പ്രാർത്ഥനയോടെയും ആർദ്ര മാനസിയെ പരിചയപ്പെടുത്താൻ ലഭിച്ച ഈ അവസരത്തിന് നന്ദി പറയുന്നു.

ആർദ്ര മാനസിയുടെ ഇമെയിൽ adramanasi11@gmail.com
Displaying Ardra Manasi 5.jpg
Displaying Ardra Manasi 1.jpg