- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി.ഡി. സതീശൻ മറുപടി അർഹിക്കുന്നില്ല; എല്ലാത്തിനും മര്യാദ വേണം; അധികാരം തരാനല്ല, എന്നിൽ നിന്ന് അധികാരം എടുക്കാനാണ് പറയുന്നത്; എന്റെ വായ മൂടിക്കെട്ടിയിരിക്കുകയാണ്.. എനിക്ക് പലതും പറയാനുണ്ട്, ഭരണഘടനസ്ഥാനത്ത് ഇപ്പോഴും തുടരുന്നതിനാൽ ഒന്നും പറയുന്നില്ല: നിലപാട് ആവർത്തിച്ചു ഗവർണർ
തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നൽകാനുള്ള തീരുമാനാത്തിൽ തനിക്കെതിരേ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ മലയാളത്തിൽ മറുപടിയുമായി ഗവർണർ ആരിഫ് മുഹ്മദ് ഖാൻ. സതീശൻ മറുപടി അർഹിക്കുന്നില്ലെന്ന് അദ്ദേഹം എഴുതി തയാറാക്കി വച്ചിരുന്ന മലയാളത്തിൽ വ്യക്തമാക്കി. ചാൻസലർ പദവിയിലേക്ക് ഇല്ലെന്നും അദ്ദേഹം ആവർത്തിച്ചു. എനിക്ക് അധികാരം തരാനല്ല, അധികാരം എന്നിൽ നിന്ന് എടുത്ത് മാറ്റനാണ് പറയുന്നത്. എല്ലാത്തിനും ഒരു മര്യാദ വേണം. ചട്ടവും നിയമവും അറിയാത്തവരല്ല ഇവരൊക്കെ. എന്റെ വായ മൂടിക്കെട്ടിയിരിക്കുകയാണ്. എനിക്ക് പലതും പറയാനുണ്ട്. എന്നാൽ, ഭരണഘടനസ്ഥാനത്ത് ഇപ്പോഴും തുടരുന്നതിനാൽ ഒന്നും പറയുന്നില്ല.
സർക്കാരിലെ അംഗങ്ങളുമായ സംസാരിക്കില്ലെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്നും ഗവർണർ. സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസിലറായി തുടരാൻ താത്പ്പര്യമില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാവിലെ രംഗത്തെത്തിയിരുന്നു. തനിക്ക് ആരോടും പ്രശ്നങ്ങളില്ല. വിവാദങ്ങളോട് തർക്കിച്ച് നിൽക്കാൻ താത്പ്പര്യവുംം സമയവുമില്ലെന്നും അദ്ദേഹം മാധ്യ പ്രവർത്തകരോട് പറഞ്ഞു.
ചെയ്യുന്ന തൊഴിലിന് ഗൗരവമായ പ്രശ്നങ്ങൾ നേരിട്ടാൽ അത് വേണ്ടെന്ന് വെക്കില്ലേ. സർവ്വകലാശാല ചാൻസിലർ പദവിയിൽ തുടരാൻ താത്പ്പര്യമില്ല. പകരം സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഡിലീറ്റ് നൽകാൻ കേരള സർവകലാശാല വിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടായെന്ന് ഇപ്പോൾ പറയുന്നില്ല. ഇക്കാര്യത്തിൽ മൗനം പാലിക്കാനാണ് ആഗ്രഹിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ മൗനം പാലിക്കാതെ എന്ത് ചെയ്യും. അത്രയ്ക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നും ഗവർണർ പറഞ്ഞു.
ഇന്ന് രാവിലെയും ഗവർണർ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരുന്നു. അധികാരങ്ങളുണ്ടായിട്ടും എല്ലാ കാര്യങ്ങളിലും ഇടപെടൽ വരുമ്പോൾ ചാൻസലർ സ്ഥാനത്ത് തുടരാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയും ചട്ടങ്ങളും പാലിച്ചാകണം സംവാദങ്ങൾ നടക്കേണ്ടത്. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ കണ്ടപ്പോൾ താൻ നിശബ്ദനായെന്നും ആരുമായും ഏറ്റുമുട്ടലുകൾക്കില്ലെന്നും ആക്ഷേപങ്ങൾക്ക് മറുപടിയായി ഗവർണർ പറഞ്ഞു.
ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ ഉണ്ടായി. അതീവ ഗൗരവമുള്ള കാര്യങ്ങൾ കണ്ടപ്പോൾ നിശബ്ദനായിപോയി. ഭരണഘടനാ സ്ഥാപനങ്ങൾക്ക് ഹിതമല്ലാത്ത കാര്യങ്ങളാണ് നടന്നത്. എന്നാൽ ഇത് പരസ്യമായി പറയാൻ ആഗ്രഹിക്കുന്നില്ല. പറയുന്നവർ പറയട്ടെയെന്നും ഗവർണർ പറഞ്ഞു. ചാൻസലർ പദവി നൽകിയിട്ട് ഓരോ ദിവസവും ഇടപെടുകയാണ്. പിന്നെ താൻ എങ്ങനെ നിയമപരമായ കാര്യങ്ങൾ നിരവഹിക്കുമെന്നും ഗവർണർ ചോദിക്കുന്നു. അതിനാൽ തന്നെ ഈ പദവിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഗവർണറായ തന്റെ കരങ്ങൾ കൂട്ടിക്കെട്ടി. ചെയ്യുന്ന തൊഴിലിന് ഗൗരവമായ പ്രശ്നങ്ങൾ ഉണ്ടായാൽ അത് വേണ്ടെന്ന് വെക്കില്ലേ. അത് പോലെയാണ് ഇതും. പകരം സംവിധാനം ഏർപ്പെടുത്തണം. തനിക്ക് ആരോടും പ്രശ്നങ്ങളില്ല. വിവാദങ്ങളോട് തർക്കിച്ച് നിൽക്കാൻ താൽപര്യമില്ല, സമയവുമില്ല. ഇത്തരം സാഹചര്യങ്ങളിൽ. മൗനം പാലിക്കാതെ എന്ത് ചെയ്യും. അത്രയ്ക്കും ബുദ്ധിമുട്ടനുഭവിക്കുന്നുവെന്നും ഗവർണർ വ്യക്തമാക്കി.
തന്നെ ആർക്കും വിമർശിക്കാം, താൻ സ്വയം വിമർശിക്കാറുണ്ട്. അക്കാദമിക വിഷയങ്ങൾ എന്തിനാണ് രാഷട്രീയവത്ക്കരിക്കുന്നത്. ഇത് ശക്തി തെളിയിക്കാനുള്ള ഇടമല്ല. ഡീലിറ്റ് നൽകാൻ കേരള വിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടായെന്ന് ഇപ്പോൾ പറയുന്നില്ല. ഇക്കാര്യത്തിൽ മൗനം പാലിക്കാൻ ആണ് ആഗ്രഹിക്കുന്നത്. ഭരണഘടനയും ദേശീയ ചിഹ്നങ്ങളെയും ഞാൻ ബഹുമാനിക്കുന്നു. അതുകൊണ്ട് ഈ വിഷയത്തിൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്തിനാണ് ആവശ്യമില്ലാതെ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും ഗവർണർ ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ