രിസോണ പള്ളിയിലെ ഒരു വൈദികൻ മാമോദീസ മുക്കുന്ന സമയത്ത് തെറ്റായ വാക്കുകൾ ഉപയോഗിച്ച് കഴിഞ്ഞൻ 25 വർഷക്കാലമായി വിശ്വാസികളെ കബളിപ്പിക്കുകയായിരുന്നു എന്ന് വത്തിക്കാൻ പറഞ്ഞതോടെ ആ പുരോഹിതൻ വൈദികസ്ഥാനം രാജിവെച്ചു. മാമോദീസ് മുക്കുന്ന സമയത്ത് തെറ്റായ പദങ്ങൾ ഉപയോഗിച്ചതിനാൽ അദ്ദേഹം നടത്തിയ മാമോദീസകൾ എല്ലാം അസാധുവാണെന്ന് വത്തിക്കാൻ കണ്ടെത്തിയ സാഹചര്യത്തിലാണ് ഫെനിക്സിലെ സെയിന്റ് ഗ്രിഗറി കത്തോലിക്ക പള്ളിയിലെ പുരോഹിതനായ ഫാദർ ആൻഡ്രെസ് അരാങ്ങോ തത്സ്ഥാനം രാജിവെച്ചത്.

വിശ്വാസപ്രമാണങ്ങൾ അനുസരിച്ച്, ഞാൻ മാമോദീസ് മുക്കുന്നു എന്നാണ് പറയേണ്ടത്. ദൈവത്തിന്റെ ശക്തിയെ പ്രതിനിധീകരിക്കുന്നതാണ് ഈ ''ഞാൻ'' എന്ന പദം. അതിനുപകരമായി ഈ പുരോഹിതൻ ഉപയോഗിച്ചിരുന്നത് ''ഞങ്ങൾ'' എന്ന വാക്കായിരുന്നു. ഞങ്ങൾ എന്ന വാക്ക് പ്രതിനിധീകരിക്കുന്നത് വിശ്വാസി സമൂഹത്തേയാണ്. അത്തരത്തിൽ തെറ്റായ പദപ്രയോഗം നടത്തുകവഴി ഈ പുരോഹിതൻ നടത്തിയ മാമൊദീസകളെല്ലാം വത്തിക്കാൻ അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു.

1995 മുതൽ 2021 വരെ അദ്ദേഹം നടത്തിയ മാമോദീസകൾ എല്ലാം അസാധുവായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഈ പുരോഹിതൻ മാമോദീസ മുക്കിയവർക്കൊന്നും ഇപ്പോൾ കുർബാന കൈക്കൊള്ളാനോ കുമ്പസാരിക്കാനോ കഴിയാത്ത സാഹചര്യമാണുള്ളത്. ചില വിവാഹങ്ങളേയും ഇത് ബാധിച്ചേക്കാം എന്ന് ഫീനിക്സിലെ റോമൻ കത്തോലിക്ക രൂപതാ പ്രതിനിധി പറഞ്ഞു. എന്നാൽ അത് എങ്ങിനെയാണ് ബാധിക്കുക എന്ന് അദ്ദേഹംവ്യക്തമാക്കിയില്ല.

ഇത്തരത്തിൽ മോമോദീസ് അസാധുവായ വിശ്വാസികളെയെല്ലാം ബോധവ്ത്ക്കരിച്ച് വീണ്ടും മാമോദീസ മുക്കാനുള്ള ശ്രമത്തിലാണ് രൂപത അധികൃതർ. കുറച്ചു നാളായി രൂപത അധികൃതർ ഇക്കാര്യത്തിൽ അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ മാസമായിരുന്നു പുരോഹിതൻ ചെയ്തത് വിശ്വാസത്തിനെതിരായ പ്രവൃത്തിയാണെന്നും അതിനാൽ അദ്ദെഹം നിർവഹിച്ച മാമോദീസകൾ അസാധുവാക്കുന്നതായും വത്തിക്കാനിൽ നിന്നും അറിയിപ്പു വന്നത്. നേരത്തേ ബ്രസീലിലും സാൻഡീഗോയിലും പുരോഹിതനായിരുന്നപ്പോൾ ഈ വ്യക്തി നടത്തിയ മാമോദീസകളും ഇതിൽ ഉൾപ്പെടുന്നു.

ഇക്കാര്യത്തിൽ വത്തിക്കാൻ വ്യക്തത വരുത്തിയതോടെ തെറ്റായ പദങ്ങൾ ഉച്ചരിച്ച് മാമോദീസ മുക്കിയ മറ്റു പുരോഹിതരുടെ കഥകളും വെളിപ്പെടുകയാണ്. 1992 ൽ നടന്ന മറ്റൊരു മാമോദീസയുടെ വീഡിയോ പരിശോധിച്ചപ്പോൾ ഓക്ലഹോം അതിരൂപതയ്ക്ക് കീഴിലുള്ള ഒരു പള്ളിയിലെ പുരോഹിതനും ഇത്തരത്തിൽ തെറ്റായ പദപ്രയോഗം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഇതിനെ തുടർന്ന് അന്ന് മാമോദീസക്ക്വിധേയനായ വ്യക്തിയെ വീണ്ടും മാമോദീസ മുക്കുകയും ചെയ്തു.