- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ സ്വമേധയാ ഡിവൈഎഫ് ഐ യുടെ മെമ്പർഷിപ്പിൽ നിന്നും പുറത്തു വന്നയാൾ; തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് സിപിഎം മറുപടി പറയേണ്ട; അന്വേഷണ ഉദ്യോഗസ്ഥൻ മാർക്കു മുൻപിൽ ഹാജരായി സത്യം ബോധ്യപ്പെടുത്തും; മുങ്ങിയ അർജുൻ ആയങ്കി ഫെയ്‌സ് ബുക്ക് പോസ്റ്റുമായി രംഗത്ത്: മുടക്കോഴി മലയിൽ നിന്നും പുറത്തിറങ്ങി കീഴടങ്ങും
കണ്ണൂർ: രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്ന അർജുൻ ആയങ്കിതന്റെ ഭാഗം ന്യായീകരിച്ചു കൊണ്ട് രംഗത്തെത്തി. ഫെയ്‌സ് ബുക്കിലൂടെയാണ് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി രംഗത്തുവന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ മാർക്ക് മുൻപിൽ ഹാജരായി സത്യം തെളിയിക്കുമെന്നും മാധ്യമങ്ങൾ വ്യാജ കഥകൾ പടച്ചു വിടുകയാണെന്നും അർജുന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.
സ്വമേധയാ ഡിവൈഎഫ്ഐ യുടെ മെമ്പർഷിപ്പിൽ നിന്നും പുറത്തു വന്നയാളാണ് താൻ. അതു കൊണ്ടു തന്നെ തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് പാർട്ടി മറുപടി പറയേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും അർജുൻപറയുന്നു.താൻ ഇഷ്ടപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം. പാർട്ടിയുടെ ആശയപ്രചാരണം വ്യക്തിപരമായി നടത്തുന്നതാണെന്നും അർജുന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലുണ്ട്.
രാമനാട്ടുകര അപകടത്തിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണ് അർജുൻ.
ക്വട്ടേഷൻ സംഘങ്ങളെ തള്ളിപ്പറഞ്ഞു കൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ വാർത്താ സമ്മേളനം നടത്തി മണിക്കുറുകൾക്കുള്ളിൽ അർജുൻ ആയങ്കി സഞ്ചരിച്ചിരുന്ന വിവാദമായ കാർ അപ്രത്യക്ഷമായിരുന്നു. രാമനാട്ടുകരയിലെ സ്വർണക്കടത്ത് ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കിയുടെ കാർ അഴീക്കോട്ടെ പൂട്ടിയ കപ്പൽ പൊളി ശാലയിൽ നിന്നും വ്യാഴാഴ്‌ച്ച രാവിലെ കണ്ടെത്തിയിരുന്നു അർജുന്റെ കൂട്ടാളി പ്രണവാണ് കാർ താക്കോലുമായി വന്ന് കടത്തികൊണ്ടുപോയത്.
ഇയാൾ അമിത വേഗതയിലാ ണ് കാർ ഓടിച്ചു പോയതെന്നും അപകടമൊഴിവാക്കുന്നതിനായി ആളുകൾ റോഡിൽ നിന്നും ഓടി മാറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വ്യാഴാഴ്‌ച്ച ഉച്ചയോടെയാണ് സംഭവം. സ്വർണ്ണക്കടത്ത് സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സമയത്ത് അഴീക്കൽ കപ്പക്കടവ് സ്വദേശിയായ അർജുന്റെ ഉടമസ്ഥതയിലുള്ള ഈ കാർ കരിപ്പൂരിൽ ഉണ്ടായിരുന്നതായി തെളിഞ്ഞിരുന്നു. അപകടം നടക്കുമ്പോൾ ക്വട്ടേഷൻ സംഘം സഞ്ചരിച്ചിരുന്ന കാറാണിത്. ഒളിവിലുള്ള അർജുന്റെ വീട്ടിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.എന്നാൽ ഇവിടെ നിന്നും മറ്റു രേഖകളോ കൂടുതൽ വിവരങ്ങളോ ലഭിച്ചിട്ടില്ല പരിശോധനാ സമയത്ത് അർജുന്റെ ഭാര്യയും കുഞ്ഞും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
ഇതിനിടെ സ്വർണക്കടത്ത് ക്വട്ടേഷൻ ബന്ധം വ്യക്തമായ സാഹചര്യത്തിൽ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരെ തള്ളാൻ സിപിഎം തീരുമാനിച്ചു. സിപിഎം രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയായ എം വി ജയരാജൻ വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. സി. പി. എമ്മിനായി രാഷ്ട്രീയ പ്രചാരണ വേല നടത്താൻ ഒരു ക്വട്ടേഷൻ സംഘത്തെയും ഏൽപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്വട്ടേഷൻ സംഘത്തിലുള്ള ഒരാളെയും പാർട്ടി സൈബർ പ്രവർത്തനം ഏൽപ്പിച്ചിട്ടില്ല. ക്വട്ടേഷൻ സംഘത്തിൽ പെട്ട ഒരൊറ്റയാൾക്കും സിപിഎമ്മിന്റെ സംരക്ഷണം ഉണ്ടാവില്ലെന്നും എം വി ജയരാജൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കീഴടങ്ങൽ സൂചന നൽകി അർജുൻ ആയങ്കിയുടെ പോസ്റ്റ് എത്തിയത്.
അർജുൻ ആയങ്കിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് -
മൂന്ന് കൊല്ലത്തിലധികമായി സിപിഎമ്മിന്റെയോ ഡിവൈഎഫ്ഐയുടെയോ മെമ്പർഷിപ്പിലോ പ്രവർത്തന മേഖലയിലോ ഇല്ലാത്തയാളാണ് ഞാൻ. യാതൊരുവിധ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാതെ ഇഷ്ട്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നു എന്നതുകൊണ്ട് എനിക്കെതിരെയുള്ള ഏതെങ്കിലും ആരോപണങ്ങൾക്ക് മറുപടി പറയാൻ ആ പാർട്ടി ബാധ്യസ്ഥരല്ല. എന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ എന്റെ വ്യക്തിപരമായ ഇഷ്ട്ടമാണ്.
മാധ്യമങ്ങൾ പടച്ചുവിടുന്ന അർദ്ധസത്യങ്ങൾ വളരെ രസകരമായി വീക്ഷിക്കുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി നിരപരാധിത്വം തെളിയിക്കുന്നത് വരെ ക്ഷമിക്കുക.
കൂടുതൽ കാര്യങ്ങൾ വഴിയേ പറയാം
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്