- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുംബൈ അധോലോക ഗുണ്ടകളിൽ കണ്ടുവരുന്ന പ്രൊഫഷനിസവും മന:കരുത്തും; വിമുക്ത ഭടന്മാരിൽ തന്ന് തോക്കുപയോഗിക്കാനുള്ള പരിശീലനവും കിട്ടി; കുത്തുപറമ്പ് പഴയ നിരത്ത് കില്ലർ സ്ക്വാഡുമായി അടുത്ത ബന്ധം; ചെയ്സിങ്ങിനിടെ ഫയറിങ്ങും; അർജുൻ ആയങ്കി ഡോൺ തന്നെ
കണ്ണൂർ: രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ മുഖ്യ. ആ സൂത്രകനായ അർജുൻ ആയങ്കി തോക്കു ൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധനായിരുന്നുവെന്ന് കസ്റ്റംസിന് സൂചന കിട്ടി. വെറും സ്വർണ കള്ള കടത്തുകാരൻ മാത്രമല്ല പൊട്ടിച്ച സ്വർണവുമായി കടന്നു കളയാനുള്ള വൈദഗ്ദ്ധ്യവും ഇയാൾക്കുണ്ടായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ നിന്നും വ്യക്തമായി.
മുംബൈ അധോലോകങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നവരിൽ കണ്ടുവരുന്ന പ്രൊഫഷനിസവും ഏതു സാഹചര്യത്തെയും നേരിടാനുള്ള മന: കരുത്തും അർജുൻ ആയങ്കിക്ക് ലഭിച്ചത് കണ്ണുരിലെ പാർട്ടി ഗ്രാമങ്ങളിൽ നിന്നാണെന്നാണ് നിഗമനം. പയ്യന്നൂർ മേഖലകളിലെ പാർട്ടി ഗ്രാമങ്ങളിൽ ഒരു കാലത്ത് വിമുക്ത ഭടന്മാരെ ഉപയോഗിച്ച് വ്യാപകമായ കൈത്തോക്ക് പരിശീലനം നടന്നിരുന്നു.
ടി.പി.വധ കേസിനെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് പൊലിസിന് ഈക്കാര്യം വ്യക്തമായത്. പഞ്ചാബിൽ നിന്നാണ് തോക്കുകൾ കടത്തികൊണ്ടു വന്നിരുന്നത്. ഇതുപയോഗിച്ചായിരുന്നു ഒരു കാലത്ത് പാർട്ടി കേന്ദ്രങ്ങളിൽ ഡിഫൻസ് ക്യാംപുകളിൽ പരിശീലനം നടത്തിയിരുന്നത്. അർജുൻ ആയങ്കിയുടെ കൈ കരുത്ത് ഒരു കാലത്ത് നന്നായി ഉപയോഗിച്ചിട്ടുണ്ട് ഇത്തരം പരിശീലനത്തിന് പിന്നിലുള്ളവർ എന്നാണ് നിഗമനം.
കണ്ണൂരിൽ നടത്തിയ ചില ഓപ്പറേഷനുകൾക്കു നേതൃത്വം നൽകിയത് ആകാശ് തില്ലങ്കേരിയും അർജുനും കൂടിയാണ്. എടയന്നുർ ശുഹൈബ് വധമുൾപ്പെടെയുള്ള കൊലപാതകങ്ങളുടെ കമാൻഡിങ് ആകാശ് തില്ലങ്കേരിയായിരുന്നു. ഇയാളുടെ വലംകൈയായിരുന്ന അർജുനും ഇത്തരം ആക്ഷനുകളിൽ പങ്കാളിയായിരുന്നുവെന്ന വ്യക്തമായ സൂചനയാണ് പുറത്തു വരുന്നത്.
കുത്തുപറമ്പ് പഴയ നിരത്ത് കില്ലർ സ്‌ക്വാഡുമായും കൊടി സുനിയുടെ സംഘമായും ഇവർക്ക് ബന്ധമുണ്ടായിരുന്നു. മുവർ സംഘവും ക്വട്ടേഷൻ - കുഴൽപ്പണം തട്ടൽ പണിയെടുത്തിരുന്നത് ഒരേ ലിങ്കു പോലെയായിരുന്നു.
പാർട്ടിയുമായി ബന്ധപ്പെട്ട് രഹസ്യങ്ങളെല്ലാം താൻ വാർത്താ സമ്മേളനം നടത്തി തുറന്നു പറയുമെന്ന ആകാശ് തില്ലങ്കേരിയുടെ ഭീഷണി കുറിക്കുകൊണ്ടുവെന്നാണ് സൂചന. ശുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി നടത്താൻ സാധ്യതയുള്ള വെളിപ്പെടുത്തലുകൾ പാർട്ടിക്ക് തലവേദനയാകാൻ സാധ്യതയുള്ളതിനാൽ കൂടുതൽ വിമർശനം വേണ്ടെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്.
കഴിഞ്ഞ ജൂൺ 21 ന് രാമനാട്ടുകരയിൽ നടന്ന കാർ ചെയ്‌സിങിനിടെ താൻ കൊല്ലപ്പെടേണ്ടതായിരുന്നുവെന്ന വെളിപ്പെടുത്തൽ അർജുൻ ആയങ്കി നടത്തിയ സാഹചര്യത്തിൽ സ്വർണക്കാത്ത് പൊട്ടിക്കൽ സംഘങ്ങൾ തമ്മിൽ വെടിവയ്‌പ്പടക്കം നടന്നുവെന്നാണ് കസ്റ്റംസ് പറയുന്നത്. കരിപ്പുർ വിമാനതാവളത്തിൽ നിന്നും കടത്തവെ പിടിച്ച സ്വർണത്തിന് പുറമേ അർജുന്റെ കാറിൽ മറ്റു സ്വർണമുണ്ടായിരുന്നുവെന്ന അന്വേഷണവും നടക്കുന്നുണ്ട്.
എന്നാൽ അർജുൻ ആയങ്കി ചോദ്യം ചെയ്യലിൽ ഒരു കാര്യവും വിട്ടു പറയാത്തത് കസ്റ്റംസിനെ വെള്ളം കുടിപ്പിക്കുന്നുണ്ട്. മാത്രമല്ല ഇയാൾ ഉപയോഗിച്ച മൊബൈൽ ഫോൺ വളപട്ടണം പുഴയിലെറിഞ്ഞതിനു ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ഇതു കണ്ടെടുക്കുന്നതിനും കരിപ്പൂരിൽ അർജുൻ സഞ്ചരിച്ച കാറിന്റെ വിശദാംശങ്ങൾ ശേഖരികാനും അർജുനുമായി കസ്റ്റംസ് കണ്ണുരിൽ തെളിവെടുപ്പ് നടത്തും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്