- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കടത്തിന് അകമ്പടി പോയ നീല കാർ ഓടിച്ചത് അർജുന്റെ സുഹൃത്ത് തിമിരി സ്വദേശി പ്രണവ്; എസ്കോർട്ടിന് കാർ വാടകയ്ക്ക് എടുത്തത് ഉദിനൂർ സ്വദേശി വികാസിൽ നിന്ന്; കരിപ്പൂർ കടത്തിന് അർജുൻ ആയങ്കി ഉപയോഗിച്ച മറ്റൊരു കാർ കൂടി കസ്റ്റഡിയിൽ
കണ്ണൂർ: രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് പിടിയിലായ അർജുൻ ആയങ്കിയുമായി ബന്ധമുള്ള ഒരു കാർ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു കാസർകോട്. ഉദിനൂർ സ്വദേശി വികാസിന്റേതാണ് കാർ.
സ്വർണക്കടത്തിന് അകമ്പടി പോയ ഈ കാർ ഓടിച്ചത് അർജുന്റെ സുഹൃത്ത് തിമിരി സ്വദേശി പ്രണവാണ്. പ്രണവിനെയും വികാസിനെയും കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ദിവസം കസ്റ്റംസിന്റെ കാസർകോട് സംഘമാണ് ഈ കാർ കസ്റ്റഡിയിലെടുത്തത്.
സ്വർണക്കടത്തിന് അകമ്പടി പോകാൻ ഈ കാർ ഉപയോഗിച്ചിട്ടുണ്ടെന്ന അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. നിലവിൽ ഈ കാർ ചന്ദേര പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഉടമയായ വികാസിൽ നിന്ന് പ്രണവ് കാർ വാടകയ്ക്ക് എടുത്ത് സ്വർണക്കടത്തിന് എക്‌സ്‌കോർട്ട് പോകാൻ ഉപയോഗിക്കുകയായിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്