- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിചാരണയാണെങ്കിൽ പ്രതികരിക്കാൻ ഞാനും നിർബന്ധിതനാകും; രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഉത്തരവാദിത്വം പറയേണ്ടുന്നത് തുടക്കമിട്ടവർ; വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത്; പത്രസമ്മേളനം താൽക്കാലികമായി ഉപേക്ഷിക്കുന്നു; ഡിവൈഎഫ്ഐക്കെതിരെ അർജ്ജുൻ ആയങ്കി
കണ്ണൂർ: തനിക്കെതിരെ രംഗത്തുവന്ന ഡിവൈഎഫ്‌ഐ കണ്ണൂർ ഘടകത്തിനെതിരെ പ്രതികരണവുമായി അർജുൻ ആയങ്കി. തനിക്കെതിരെ സംഘടന ചുമത്തിയ കുറ്റങ്ങൾ തള്ളിക്കൊണ്ടാണ് ആർജുൻ ഫേസ്‌ബുക്കിലൂടെ വീണ്ടും രംഗത്തുവന്നത്. തന്നെ വീണ്ടും പൊതുസമൂഹത്തിലേക്ക് വലിച്ചിറച്ചു കൊണ്ടുവന്ന് വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ പ്രതികരിക്കാൻ ഞാനും നിർബന്ധിതനായേക്കുമെന്നാണ് അർജുൻ പറയുന്നത്. നേരത്തെ മെയ് ഒന്നിന് നടത്തുമെന്ന് പറഞ്ഞ് വാർത്താസമ്മേളനം ഉപേക്ഷിക്കുന്നതായും അർജുൻ ആയങ്കി പറഞ്ഞു.
അങ്ങനെ സംഭവിച്ചാൽ ഉണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഉത്തരവാദിത്വം പറയേണ്ടുന്നത് ഇതിന് തുടക്കമിട്ടവരാണ്. നിങ്ങൾക്ക് വിദ്വേഷമുണ്ടാവാം, അയിത്തം കല്പിച്ച തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടാവാം. അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ലെന്നും അർജുൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
അനാവശ്യകാര്യങ്ങൾക്ക് ഉപദ്രവിക്കാതിരിക്കുക, അതാർക്കും ഗുണം ചെയ്യുകയില്ലെന്നും ആയങ്കി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് വിരുദ്ധർക്ക് ചാരപ്പണിയെടുക്കുന്ന പരിപാടി ഞാൻ ചെയ്തിട്ടില്ല, രാഷ്ട്രീയം ഉപജീവനമാർഗ്ഗം ആയിക്കാണുന്ന, രാഷ്ട്രീയ എതിരാളികളുമായി പങ്കുകച്ചവടം നടത്തുന്ന, അയിത്തം കല്പിച്ച അധോലോകത്തിലെ അതിഥികളായ അഭിനവ ആദർശ വിപ്ലവകാരികൾ ആരൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കാനും നിൽക്കുന്നില്ലെന്നും അർജുൻ പറഞ്ഞു.
അർജുൻ ആയങ്കിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
ഒരു ജില്ലാ നേതാവ് ചാനലുകാർക്ക് വാർത്തകൾ ചോർത്തിക്കൊടുക്കുന്നു എന്നതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിൽ ആ ജില്ലാ നേതാവിനെ മെൻഷൻ ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് സംഘടന എനിക്കെതിരെ പരാതി കൊടുത്തിട്ടുള്ളത്. പോസ്റ്റിട്ടയാൾ ഞാനല്ല, മെൻഷൻ ചെയ്തു എന്നത് ഒഫൻസുമല്ല, എങ്കിലും മനഃപൂർവ്വം എന്നെയും ഇതിലേക്ക് വലിച്ചിഴച്ച് മറ്റൊരു ദിശയിലേക്ക് വിഷയം കൊണ്ടെത്തിക്കുന്ന പ്രവണത ശരിയല്ല.
അങ്ങനെ വീണ്ടും വീണ്ടും എന്നെ പൊതുമധ്യത്തിലേക്ക് കൊണ്ടുവന്ന് വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ പ്രതികരിക്കാൻ ഞാനും നിർബന്ധിതനായേക്കും. അപ്പോഴുണ്ടായേക്കാവുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഉത്തരവാദിത്വം പറയേണ്ടുന്നത് ഇതിന് തുടക്കമിട്ടവരാണ്. നിങ്ങൾക്ക് വിദ്വേഷമുണ്ടാവാം, അയിത്തം കല്പിച്ച തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടാവാം. അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. അനാവശ്യകാര്യങ്ങൾക്ക് ഉപദ്രവിക്കാതിരിക്കുക,
അതാർക്കും ഗുണം ചെയ്യുകയില്ല.
കമ്മ്യൂണിസ്റ്റ് വിരുദ്ധർക്ക് ചാരപ്പണിയെടുക്കുന്ന പരിപാടി ഞാൻ ചെയ്തിട്ടില്ല, രാഷ്ട്രീയം ഉപജീവനമാർഗ്ഗം ആയിക്കാണുന്ന, രാഷ്ട്രീയ എതിരാളികളുമായി പങ്കുകച്ചവടം നടത്തുന്ന, അയിത്തം കല്പിച്ച അധോലോകത്തിലെ അതിഥികളായ അഭിനവ ആദർശ വിപ്ലവകാരികൾ ആരൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കാനും നിൽക്കുന്നില്ല. വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത്? 'പത്രസമ്മേളനം താൽക്കാലികമായി ഉപേക്ഷിക്കുന്നു.'
സംഘടനയ്ക്കെതിരെ അപകീർത്തി പ്രചാരണം നടത്തുന്നുവെന്ന ഡിവൈഎഫ്ഐയുടെ പരാതിക്ക് പിന്നാലെ നേരത്തെ പരോക്ഷ ഭീഷണിയുമായി കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കി രംഗത്തുവന്നിരുന്നു. മെയ് ഒന്നാം തീയതി താനൊരു പത്രസമ്മേളനം നടത്താൻ ആലോചിക്കുന്നുണ്ടെന്നും വരാൻ താല്പര്യമുള്ള ചാനലുകാർക്ക് വരാമെന്നുമാണ് അർജുൻ ആയങ്കി ഫേസ്‌ബുക്കിൽ കുറിച്ചത്.
ഇതോടെ അർജുൻ ആയങ്കിയുടെ വെളിപ്പെടുത്തലിൽ ഒരു ഭീഷണി സ്വരമില്ലേയെന്ന സംശയവും ഇതിനോടകം ഉയർന്നിരുന്നു. സ്വർണക്കടത്ത് സംഘങ്ങളിൽ പെട്ടവർ സമൂഹമാധ്യമങ്ങൾ വഴി, ഡിവൈഎഫ്ഐയുടെ സംസ്ഥാന കമ്മിറ്റിയംഗവും മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റുമായ മനു തോമസിനെതിരെ അപകീർത്തി പ്രചാരണം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ അർജുനെതിരെ പരാതി നൽകിയത്.
'സ്വർണക്കടത്ത് സംഘങ്ങളിൽ പെട്ട ഇവർ ഡിവൈഎഫ്ഐ അപകീർത്തിപ്പെടുത്തുകയാണ്. ഈ സംഘങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ക്യാംപെയ്ൻ നടത്തിയതാണ് വിരോധത്തിന് കാരണം. ഇവർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നിയമ നടപടി സ്വീകരിക്കണം', എം ഷാജർ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. സ്വർണ കള്ളക്കടത്ത് മുതൽ കടത്ത് സംഘത്തിൽ നിന്ന് സ്വർണം തട്ടിയെടുക്കുന്ന സംഘങ്ങളിലേക്ക് മറ്റൊന്നും ആലോചിക്കാതെ ഇക്കൂട്ടർ എടുത്തുചാടുന്ന അവസ്ഥയാണ് എന്നും റിപ്പോർട്ടിൽ ഉണ്ട്. അറസ്റ്റിന് പിന്നാലെ, അർജുൻ ആയങ്കിയെ സിപിഐ.എമ്മും ഡിവൈഎഫ്ഐയും പല തവണ തള്ളിപ്പറഞ്ഞെങ്കിലും പാർട്ടി അനുഭാവികളെന്ന തരത്തിൽ ഇവർ ഇടുന്ന പോസ്റ്റിന് വൻ പിന്തുണയാണ് ലഭിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ