- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷിപ്പണിയെടുക്കുന്ന അച്ഛൻ; രോഗിയായ അമ്മ; പെയിന്റിങ് ജോലി ചെയ്തും ഓട്ടോ ഓട്ടിച്ചും കുടുംബം പുലർത്തുന്ന സഹോദരീ ഭർത്താക്കന്മാർ; പഠിക്കാനെടുത്ത ലോൺ അടയ്ക്കാൻ മെയിൽ നേഴ്‌സായി ഇടവേളയില്ലാതെ ജോലിയെടുത്തത് രണ്ട് ആശുപത്രികളിൽ; പനവേലിയിൽ ഇന്നോവ ഇടിച്ചു തകർത്തത് നാരകക്കാനത്തെ ഒരു കുടുംബത്തിന്റെ ഏകാശ്രയത്തെ; അർജുൻ ഈപ്പന്റെ ഓർമ്മകളിൽ വിതുമ്പി ബന്ധുക്കളും സുഹൃത്തുക്കളും
തൊടുപുഴ: പനവേലിനടുത്ത് ഖോപ്പോളിയിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസക്കിടെ മരിച്ച ഇടുക്കി നാരകക്കാനം സ്വദേശി അർജുൻ ഈപ്പന്റെ ഓർമകളിൽ വിതുമ്പി ബന്ധുക്കളും സുഹൃത്തുക്കളും. മുംബൈയിൽനിന്ന് ചൊവ്വാഴ്ച വിമാനമാർഗം മൃതദേഹം കൊച്ചിയിലെത്തിച്ചു. അവിടെനിന്ന് സ്വദേശമായ നാരകക്കാനത്തുകൊണ്ടുവന്ന മൃതദേഹം ബുധനാഴ്ച സംസ്‌കരിച്ചു. പക്ഷേ ഇപ്പോഴും ഈ ചെറുപ്പക്കാരൻ ഇവർക്ക് നീറുന്ന ഓർമ്മയാണ്. പുണെ-മുംബൈ പാതയിൽ ബൈക്കിൽ യാത്രചെയ്യവേ അതിവേഗം വന്ന കാർ അർജുനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡിൽ വീണ അർജുന്റെ കാലിലൂടെ വാഹനം കയറിയിറങ്ങി. ചതഞ്ഞരഞ്ഞ കാലുമായി രക്തം വാർന്നുകിടന്ന യുവാവിനെ പൊലീസ് കാമോഠെ എം.ജി.എം. ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് അർജുൻ ജോലി ചെയ്യുന്ന കൃഷ്ണ ആശുപത്രി അധികൃതർ വിവരമറിഞ്ഞുവന്ന് തങ്ങളുടെ ആശുപത്രിയിലേക്കുമാറ്റി. അവിടെവച്ചാണ് കാൽ മുറിച്ചുനീക്കിയത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് ഫോർട്ടിസ് ആശുപത്രിയിലേക്ക് മാറ്റി. ലക്ഷക്കണക്കിന് രൂപ ചികിത്സച്ചെലവ് വരുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതിനുശ
തൊടുപുഴ: പനവേലിനടുത്ത് ഖോപ്പോളിയിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസക്കിടെ മരിച്ച ഇടുക്കി നാരകക്കാനം സ്വദേശി അർജുൻ ഈപ്പന്റെ ഓർമകളിൽ വിതുമ്പി ബന്ധുക്കളും സുഹൃത്തുക്കളും. മുംബൈയിൽനിന്ന് ചൊവ്വാഴ്ച വിമാനമാർഗം മൃതദേഹം കൊച്ചിയിലെത്തിച്ചു. അവിടെനിന്ന് സ്വദേശമായ നാരകക്കാനത്തുകൊണ്ടുവന്ന മൃതദേഹം ബുധനാഴ്ച സംസ്‌കരിച്ചു. പക്ഷേ ഇപ്പോഴും ഈ ചെറുപ്പക്കാരൻ ഇവർക്ക് നീറുന്ന ഓർമ്മയാണ്.
പുണെ-മുംബൈ പാതയിൽ ബൈക്കിൽ യാത്രചെയ്യവേ അതിവേഗം വന്ന കാർ അർജുനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡിൽ വീണ അർജുന്റെ കാലിലൂടെ വാഹനം കയറിയിറങ്ങി. ചതഞ്ഞരഞ്ഞ കാലുമായി രക്തം വാർന്നുകിടന്ന യുവാവിനെ പൊലീസ് കാമോഠെ എം.ജി.എം. ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് അർജുൻ ജോലി ചെയ്യുന്ന കൃഷ്ണ ആശുപത്രി അധികൃതർ വിവരമറിഞ്ഞുവന്ന് തങ്ങളുടെ ആശുപത്രിയിലേക്കുമാറ്റി. അവിടെവച്ചാണ് കാൽ മുറിച്ചുനീക്കിയത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് ഫോർട്ടിസ് ആശുപത്രിയിലേക്ക് മാറ്റി.
ലക്ഷക്കണക്കിന് രൂപ ചികിത്സച്ചെലവ് വരുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതിനുശേഷം മുംബൈയിലെ നിരവധി മലയാളിസംഘടനകൾ ഫണ്ട് സമാഹരണവും നടത്തിയിരുന്നു. പനവേൽ മലയാളി സമാജം ഒന്നരലക്ഷവും വേൾഡ് മലയാളി കൗൺസിൽ ഒരുലക്ഷം രൂപയും സഹായമായി നൽകിയിരുന്നു. ഇതിനുപുറമേ മുംബൈയിലെ മറ്റ് സംഘടനകളും സാമ്പത്തികസഹായം നൽകി. ഇതിനിടയിലാണ് ഏവരേയും ദുഃഖത്തിലാഴ്‌ത്തി മരണ വാർത്ത എത്തുന്നത്. മുംബൈ വാശിയിലെ ഹോസ്പ്പിറ്റലിൽ മെയിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു ഇരുപത്തിയെട്ടുകാരനായ അർജുൻ ഈപ്പൻ.
അമിത വേഗത്തിൽ വന്ന ഒരു ഇന്നോവ കാർ വന്നിടിച്ചു വീഴ്‌ത്തിയതാണ് ദുരന്തമായത്. ഇടിയുടെ ആഘാതത്താൽ റോഡിൽ തലയിടിച്ച് വീഴുകയും ഇടിച്ച വാഹനത്തിന്റെ പിൻചക്രം തന്റെ വലതുകാലിൽ കയറി ഇറങ്ങുകയും ചെയ്തു. ഏകദേശം അരമണിക്കൂറിനു ശേഷമാണ് പൊലീസ് രക്തം വാർന്നുകിടന്ന അർജുനെ കമൊട്ടയിലുള്ള എം.ജി.എം ഹോസ്പിറ്റലിൽ എത്തിച്ചത്. പിന്നീട് വലതുകാൽ മുട്ടിനു താഴെവെച്ചു മുറിച്ചു മാറ്റുകയും ചെയ്തു .തുടർന്ന് ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ അർജുന്റെ തലയ്ക്കു സാരമായ പരിക്ക് ഏൽക്കുകയും ചെയ്തു.
ഇടുക്കി ജില്ലാകാരനായ അർജുൻ, കൃഷിപ്പണിക്കാരനായ പിതാവിന്റെയും രോഗിയായ മാതാവിന്റെയും ഏക ആശ്രയം ആയിരുന്നു. വിവാഹിതരായ രണ്ടു സഹോദരിമാർ അടങ്ങുന്നതാണ് അർജുന്റെ കുടുംബം. മൂത്ത സഹോദരി ഭർത്താവ് പെയിന്റിങ് തൊഴിലാളിയും, ഇളയ സഹോദരി ഭർത്താവ് കൂലിക്കു ഓട്ടോ ഓടിക്കുകയുമാണ്. ഇവർക്കെല്ലാം തീരാ ദുരിതമാണ് ഈ യുവാവിന്റെ മരണം. നാല് വർഷമായി അർജുൻ മുംബൈയിൽ ജോലി ചെയ്ത് വരികയായിരുന്നു. അർജുൻ ബാങ്കിൽ നിന്നും ലോൺ എടുത്താണ് നഴ്‌സിങ് പൂർത്തീകരിച്ചത്, ആ ബാധ്യത തീരുന്നതിനു മുൻപേ ആണ് മരണം വില്ലനായെത്തിയത്.
ഈ ബാധ്യതകളോർത്തു അർജുൻ രണ്ടു ഹോസ്പിറ്റലുകളിൽ ജോലിചെയ്തു വരുകയായിരുന്നു (കൃഷ്ണ ഹോസ്പിറ്റൽ വാശി, പി.കെ.സി ഹോസ്പിറ്റൽ വാശി.). അവിവാഹിതനാണ്.