- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിടം പൊളിച്ചതു സ്റ്റേ ഉത്തരവിലെ സുപ്രധാന വ്യവസ്ഥയുടെ ലംഘനം; ഐഎഎസുകാരൻ നഷ്ടപരിഹാരം കൊടുത്തേ മതിയാകൂ; കോടതിയലക്ഷ്യ കേസിൽ നിരുപാധിക ക്ഷമാപണം ഒറ്റപ്പാലം മുൻ സബ് കലക്ടർക്ക് നൽകാമെന്നും ഹൈക്കോടതി
ഒറ്റപ്പാലം: ഒറ്റപ്പാലം മുൻ സബ് കലക്ടറും ഇടുക്കി പാക്കേജ് സ്‌പെഷൽ ഓഫിസറുമായ അർജുൻ പാണ്ഡ്യൻ കാൽ ലക്ഷം രൂപ പിഴ നൽകണമെന്നും ഹൈക്കോടതി ഉത്തരവ്. കോടതിയലക്ഷ്യക്കേസിലാണ് ഉത്തരവ്. റോഡ് വികസനം വേഗത്തിലാക്കാനുള്ള ഇടപെടലാണ് കേസിന് ആധാരം.
ഒറ്റപ്പാലത്തു റോഡ് വികസനം ലക്ഷ്യമിട്ട 'ഓപ്പറേഷൻ അനന്ത'യുടെ ഭാഗമായി മുൻവശം പൊളിച്ചുനീക്കിയ കെട്ടിടത്തിന്റെ ഉടമയായ ഹർജിക്കാരിക്കു തുക നൽകാനാണു ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്റെ ഉത്തരവ്. അർജുൻ പാണ്ഡ്യനു താൽപര്യമുണ്ടെങ്കിൽ കോടതിയലക്ഷ്യ നടപടിയിൽ നിരുപാധിക ക്ഷമാപണം ഹൈക്കോടതിയിൽ സത്യവാങ്മൂലമായി സമർപ്പിക്കാമെന്നും ഉത്തരവിൽ പറയുന്നു.
ഒറ്റപ്പാലം മുംതാസ് മൻസിലിൽ കെ.ടി. മറിയക്കുട്ടി ഉമ്മയാണ് കോടതിയലക്ഷ്യക്കേസിൽ ഹർജിക്കാരി. 2020 നവംബർ 22ന് ആണ് ഇവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുൻഭാഗം പൊളിച്ചത്. കെട്ടിടം പൊളിച്ചതു 2016ൽ ഹൈക്കോടതി നൽകിയിരുന്ന സ്റ്റേ ഉത്തരവിലെ സുപ്രധാന വ്യവസ്ഥയുടെ ലംഘനമാണെന്നു കാണിച്ചു മറിയക്കുട്ടിയുമ്മ ഹൈക്കോടതിയെ സമീപിച്ചു.
ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ച അന്തിമവിധി ഹർജിക്കാരിക്ക് എതിരായാലും കോടതിയുടെ അനുമതിയില്ലാതെ തുടർനടപടി പാടില്ലെന്ന 2016ലെ സ്റ്റേ ഉത്തരവിലെ നിബന്ധന ലംഘിച്ചതാണു കോടതിയലക്ഷ്യമായത്. വ്യാപാര സ്ഥാപനത്തിന്റെ മുൻവശം പൊളിച്ചുനീക്കി സർക്കാരിലേക്കെടുത്ത ഭൂമി കൈവശക്കാർക്കു തിരിച്ചേൽപിക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവു നൽകിയിരുന്നു. ഇതുപ്രകാരം റവന്യു വകുപ്പു സാങ്കേതികമായി ഭൂമി തിരിച്ചേൽപിച്ചു.
ഹൈക്കോടതി ഉത്തരവു പ്രകാരം അർജുൻ പാണ്ഡ്യനെ സംസ്ഥാന പൊതുഭരണ വകുപ്പ് കഴിഞ്ഞ മെയ് 24നു മാനന്തവാടിയിലേക്കു സ്ഥലം മാറ്റി. അവിടെ, സബ് കലക്ടറായി ഒരു മാസം തികഞ്ഞപ്പോഴായിരുന്നു ഇടുക്കി പാക്കേജ് സ്‌പെഷൽ ഓഫിസർ പദവിയുമായി അദ്ദേഹത്തിനു സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടിയത്.