- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാരീരിക ബന്ധം നിരോധിച്ചിട്ടും ബ്രിട്ടീഷ് സേനയിൽ ജോലിക്ക് കയറുന്ന പെൺകുട്ടികൾ പരിശീലന കാലത്ത് തന്നെ ഗർഭിണികളാകുന്നു; ഇറാഖിലെ യുദ്ധഭൂമിയിൽ നിന്നും മടക്കി അയച്ചത് ഗർഭിണികളായ 100 പട്ടാളക്കാരെ; തലവേദന ഒഴിയാതെ സേന
ബ്രിട്ടീഷ് സേനയിലെ പുരുഷ സൈനികരും വനിതാ പട്ടാളക്കാരും തമ്മിൽ ശാരീരിക ബന്ധം കർക്കശമായി നിരോധിച്ചിട്ടുണ്ടെങ്കിലും ബ്രിട്ടീഷ് സേനയിൽ ജോലിക്ക് കയറുന്ന പെൺകുട്ടികൾ പരിശീലന കാലത്ത് തന്നെ ഗർഭിണികളാകുന്ന അവസ്ഥയാണുള്ളതെന്നാണ് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.എന്തിനേറെ ഇറാഖിലെ യുദ്ധഭൂമിയിൽ വച്ച് പോലും ഇത്തരത്തിൽ ബ്രിട്ടീഷ് പട്ടാളത്തിലെ വനിതകൾ ഗർഭിണികളാകുന്ന അവസ്ഥയാണുള്ളത്. ഇത്തരത്തിലുള്ള 100 ഗർഭിണികളായ പട്ടാളക്കാരെയാണ് ഇറാഖിൽ നിന്നും മടക്കി അയച്ചിരിക്കുന്നത്. ഇതോടെ ബ്രിട്ടീഷ് സേനയുടെ തലവേദന വർധിച്ചിരിക്കുകയുമാണ്. മിനിസ്ട്രി ഓഫ് ഡിഫെൻസ് പുറത്ത് വിട്ടിരിക്കുന്ന പുതിയ കണക്കുകളനുസരിച്ച് 2014നും 2016 ഡിസംബറിനും ഇടയിൽ 36 ആർമി റിക്രൂട്ടുകൾ ഗർഭിണികളായിട്ടുണ്ട്. ഇതിൽ 15 ആർഎഎഫ് റിക്രൂട്ടുകളും 10 നേവി റിക്രൂട്ടുകളും ഉൾപ്പെടുന്നുണ്ട്. അവരുടെ ബേസിക് ട്രെയിനിംഗിനിടയിലാണിവർ ഗർഭിണികളായിരിക്കുന്നത്. ഇത്തരത്തിൽ സൈനിക വനിതകളിലെ ഗർഭം വർധിക്കുന്നത് അധികൃതർക്ക് കടുത്ത തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് സേനയിലെ പുരുഷ സൈനികരും വനിതാ പട്ടാളക്കാരും തമ്മിൽ ശാരീരിക ബന്ധം കർക്കശമായി നിരോധിച്ചിട്ടുണ്ടെങ്കിലും ബ്രിട്ടീഷ് സേനയിൽ ജോലിക്ക് കയറുന്ന പെൺകുട്ടികൾ പരിശീലന കാലത്ത് തന്നെ ഗർഭിണികളാകുന്ന അവസ്ഥയാണുള്ളതെന്നാണ് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.എന്തിനേറെ ഇറാഖിലെ യുദ്ധഭൂമിയിൽ വച്ച് പോലും ഇത്തരത്തിൽ ബ്രിട്ടീഷ് പട്ടാളത്തിലെ വനിതകൾ ഗർഭിണികളാകുന്ന അവസ്ഥയാണുള്ളത്. ഇത്തരത്തിലുള്ള 100 ഗർഭിണികളായ പട്ടാളക്കാരെയാണ് ഇറാഖിൽ നിന്നും മടക്കി അയച്ചിരിക്കുന്നത്. ഇതോടെ ബ്രിട്ടീഷ് സേനയുടെ തലവേദന വർധിച്ചിരിക്കുകയുമാണ്.
മിനിസ്ട്രി ഓഫ് ഡിഫെൻസ് പുറത്ത് വിട്ടിരിക്കുന്ന പുതിയ കണക്കുകളനുസരിച്ച് 2014നും 2016 ഡിസംബറിനും ഇടയിൽ 36 ആർമി റിക്രൂട്ടുകൾ ഗർഭിണികളായിട്ടുണ്ട്. ഇതിൽ 15 ആർഎഎഫ് റിക്രൂട്ടുകളും 10 നേവി റിക്രൂട്ടുകളും ഉൾപ്പെടുന്നുണ്ട്. അവരുടെ ബേസിക് ട്രെയിനിംഗിനിടയിലാണിവർ ഗർഭിണികളായിരിക്കുന്നത്. ഇത്തരത്തിൽ സൈനിക വനിതകളിലെ ഗർഭം വർധിക്കുന്നത് അധികൃതർക്ക് കടുത്ത തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ശാരീരികവും മാനസികവുമായി തളർത്തുന്നതും കർക്കശമായ മേൽനോട്ടത്തിൽ നടത്തുന്നതുമായ ട്രെയിനിങ് പ്രക്രിയകൾക്കിടയിൽ സൈനികർക്ക് എങ്ങനെയാണ് സെക്‌സ് ചെയ്യാൻ സാധിക്കുന്നതെന്ന ചോദ്യം ഇതോടെ ശക്തമായി ഉയർന്നിരിക്കുകയാണ്.
ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് പ്രകാരം സമർപ്പിച്ച ഒരു അപേക്ഷയെ തുടർന്നാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകൾ വെളിപ്പെടുത്താൻ അധികൃതർ നിർബന്ധിതരായിരിക്കുന്നത്. സൈനികർക്കിടയിൽ ലൈംഗിക ബന്ധങ്ങളോ നിർദേശങ്ങളെ ലംഘിക്കുന്ന അനുചിതമായ പെരുമാറ്റങ്ങളോ പാടില്ലെന്ന് മിനിസ്ട്രി ഓഫ് ഡിഫെൻസ് കർക്കശമായ ഉത്തരവ് നൽകിയിട്ടുണ്ടെങ്കിലും ഇത് പലപ്പോഴും ലംഘിക്കപ്പെടുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ലൈംഗിക വൃത്തിക്കിടെ സൈനികരെ പിടികൂടിയാൽ സാധാരണയായി അവരുടെ കമാൻഡിങ് ഓഫീസറുടെ അടുത്ത് നിന്നും ഒരു താക്കീതോ ശാസനയോ ആണ് നൽകുന്നത്. എന്നാൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നവരുടെ റാങ്കിനും പൊസിഷനും അനുസൃതമായി ഗുരുതരമായ അച്ചടക്ക നടപടികളും അനുവർത്തിച്ചേക്കാം.ബേസിക് ട്രെയിനിംഗിനിടയിൽ സ്ത്രീകളും പുരുഷന്മാരുമായ റിക്രൂട്ടുകൾ വെവ്വേറെ ക്വാർട്ടറുകളിൽ ഉറങ്ങണമെന്നത് നിർബന്ധമുള്ള കാര്യമാണ്.
പുതുതായി സൈന്യത്തിൽ ചേരാനെത്തുന്നവർ ഒരു മെഡിക്കൽ ക്വസ്റ്റ്യനയർ പൂരിപ്പിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി വനിതകളോട് അവർ ഗർഭിണികളാണോയെന്ന ചോദ്യവും ചോദിക്കാറുണ്ട്. 2013ൽ 16 വനിതാ പട്ടാളക്കാരെ ഗർഭിണികളായതിനെ തുടർന്ന് നീക്കം ചെയ്തിരുന്നുവെന്നാണ് മിനിസ്ട്രി ഓഫ് ഡിഫെൻസ് പുറത്ത് വിട്ട കണക്കുകൾ വെളിപ്പെടുത്തുന്നത്. 2011ൽ ഇത്തരത്തിൽ 18 പേരെ വീട്ടിലേക്കയച്ചിരുന്നു.ലാൻസ് ബോംബാർഡിയർ ലൈനെറ്റ് പിയാർസ് എന്ന 28 കാരി 2012ൽ കാംപ് ബാസ്റ്റിയണിലെ ഹോസ്പിറ്റലിൽ വച്ച് കുഞ്ഞിന് ജന്മമേകിയിരുന്നു. ഈ ബേസ് താലിബാൻ ആക്രമിച്ച് നാല് ദിവസത്തിന് ശേഷമായിരുന്നു ഈ പ്രസവം. 2011ൽ കൈല ഡോനെല്ലി എന്ന 21 കാരിയ പട്ടാളക്കാരി അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലെ യുദ്ധമുഖത്ത് ഏഴ് മാസം ഗർഭിണിയായിരിക്കെ പോരാട്ടം നടത്തിയിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. നിലവിൽ ബ്രിട്ടീഷ് സായുധ സേനയുടെ 10 ശതമാനവും സ്ത്രീകളാണ്. ആർഎഎഫിന്റെ 14 ശതമാനവും വനിതകളാണ്. നേവിയുടെ ഒമ്പത് ശതമാനവും ആർമിയുടെ എട്ട് ശതമാനവും വനിതാ പട്ടാളക്കാരാണ്.