ചെന്നൈ: തമിഴ്‌നാട്ടിൽ ജൂവലറി ഉടമയുടെ വീട് ആക്രമിച്ച് രണ്ട് പേരെ കൊലപ്പെടുത്തി 17 കിലോ സ്വർണം കവർന്നു. മയിലാട്തുറൈ സിർകഴിയിൽ ആണ് സംഭവം. ജൂവലറി ഉടമയായ ധൻരാജിന്റെ വീട്ടിലാണ് മോഷണം നടന്നത്. ധൻരാജിന്റെ ഭാര്യ ആശ മകൻ അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത്.

സ്വർണാഭരണങ്ങളുമായി രക്ഷപ്പെടാൻ ശ്രമിച്ച രാജസ്ഥാനിൽ നിന്നുള്ള കൊള്ള സംഘവുമായി പൊലീസ് ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ ഒരാൾ കൊലപ്പെടുകയും മൂന്ന് പേരെ പിടികൂടുകയും ചെയ്തു. ഒരാൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെ ആറുമണിയോടെ മയിലാടുംതുറയിലെ സിർക്കഴിയിൽ വച്ചാണ് സംഭവം. റെയിൽവേ സ്റ്റേഷന് സമീപമുള്ള ജൂവലറി ഉടമ ധനരാജിന്റെ വീട്ടിലേക്കാണ് അഞ്ചംഗ സംഘം അതിക്രമിച്ച് കയറിയത്. ധനരാജിന്റെ ഭാര്യ ഡി ആശ, മകൻ അഖിൽ എന്നിവരാണ് ആക്രമണത്തിൽ കൊലപ്പെട്ടത്. ധനരാജിനും അഖിലിന്റെ ഭാര്യ നിഖിലയ്ക്കും ഗുരുതരമായി പരിക്കേറ്റു.

വിവരം അറിഞ്ഞ സ്ഥലത്തെത്തിയ പൊലീസിന് കൊള്ളമുതലുമായി തൊട്ടടുത്തുള്ള ഗ്രാമമായ ഇരുക്കൂറിലേക്ക് അക്രമിസംഘം പോയതായി വിവരം ലഭിച്ചു. ഇതിനെ തുടർന്ന് കൊള്ളമുതൽ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെയാണ് അക്രമി സംഘവുമായി ഏറ്റുമുട്ടൽ ഉണ്ടായത്. കൊള്ള സംഘാംഗമായ മണിബാൽ ആണ് കൊല്ലപ്പെട്ടത്. മൂന്ന് പേരെ പിടികൂടിയ പൊലീസ് കടന്നുകളഞ്ഞ അഞ്ചാമന് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കി.

പൊലീസിന് നേരേയും ആക്രമണം

മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു വീട്ടിൽ അതിക്രമിച്ച് കയറിയ സംഘത്തിന്റെ ആക്രമണം. സ്വർണത്തിനൊപ്പം സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌കും കൊലയാളികൾ കൊണ്ടുപോയി. സംഭവം അറിഞ്ഞെത്തിയ പൊലീസ് കണ്ടത് ഗുരുതരാവസ്ഥയിൽ കഴിയുനന്ന ജൂവലറി ഉടമയെയും മരുമകളെയും ആയിരുന്നു. ഇരുവരെയും സീർക്കാഴി സർക്കാർ ആശുപത്രിയിലാക്കി.

തങ്ങൾ സഞ്ചരിച്ച കാർ ഏതാനും കീലോമീറ്റർ ഓടിയ ശേഷം സംഘം മേലാമതൂരിനടുത്ത് സിർക്കാഴി ബൈപാസ് റോഡിൽ ഉപേക്ഷിച്ചു. എരുക്കൂർ ഗ്രാമത്തിന് അടുത്ത് പാടത്ത് സംഘത്തെ കണ്ടതായ വിവരം കിട്ടിയതോടെ പൊലീസ് അങ്ങോട്ട് കുതിക്കുകയായിരുന്നു. പിടികൂടാൻ ശ്രമിച്ചപ്പോഴായിരുന്നു പൊലീസിന് നേരേയും ആക്രമണം. തിരിച്ചടിയിലാണ് ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേരെ പിടികൂടുകയും ചെയ്തത്.
പ്രാഥമികാന്വേഷണ പ്രകാരം മോഷ്ടാക്കൾ രാജസ്ഥാനിൽ നിന്ന് വന്നവരാണ്. ഇവർ സഞ്ചരിച്ച കാർ സിർക്കാഴി ബൈപ്പാസിൽ വച്ച് ബ്രേക്ക് ഡൗണായെന്നും വ്യക്തമായി. ഇതോടെയാണ് ഇവർ സമീപത്തെ വയലിൽ ഒളിച്ചത്. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.