- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേനയ്ക്കും പുസ്തകത്തിനും പകരം ആയുധം; മടിക്കേരിയിൽ വിദ്യാർത്ഥികൾക്ക് ബജ്റംഗ്ദളിന്റെ ആയുധപരിശീലനം വിവാദമാകുന്നു; പ്രതിഷേധവുമായി പ്രതിപക്ഷം; സർക്കാരിന് താലിബാൻ സംസ്കാരമെന്ന് കോൺഗ്രസ്
മംഗളുരു : എംഎൽഎ.മാരുടെ സാന്നിധ്യത്തിൽ മടിക്കേരിയിലെ വിദ്യാർത്ഥികൾക്ക് ആയുധപരിശീലനം നൽകിയത് വിവാദമാകുന്നു. താലിബാൻ സംസ്കാരമാണ് സർക്കാർ കാണിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ഉള്ളാളം എം എൽ എയുമായ യു.ടി.ഖാദർ ആരോപിച്ചു.
എംഎൽഎമാരായ എംപി. അപ്പച്ചു, കെ.ജി. ബൊപ്പയ്യ സുജ കുശലപ്പ എന്നിവരുടെ നേതൃത്വത്തിൽ മടിക്കേരി ടൗണിലെ സ്കൂൾ വളപ്പിൽ നടന്ന ബജ്റംഗ് ദളിന്റെ ശൗര്യ പ്രശിക്ഷൻ വർഗ പരിപാടിയിലെ വിദ്യർത്ഥികൾക്ക് ആയുധപരിശീലനം നൽകിയതാണ് വിവാദമായിരിക്കുന്നത് .
നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ബജ്റംഗ്ദൾ, ഹിന്ദു ജാഗരണ വേദികെ ശ്രീരാമസേന തുടങ്ങിയ സംഘടനകളുമായുള്ള ബിജെപി ക്ക് എന്താണ് ബന്ധമെന്നും സംസ്ഥാനത്തിന്റെ സമാധാനം തകർക്കാൻ ഇത്തരം വർഗീയ സംഘടനകൾക്ക് ബിജെപി എന്തെങ്കിലും പ്രത്യേക ഇളവ് നൽകിയിട്ടുണ്ടോ യെന്ന് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ചോദിച്ചു .
ബിജെപിയുടെ കാലത്ത് അവർ പുതിയ ഹൈസ്കൂളോ പ്രൈമറി സ്കൂളോ കോളേജുകളോ തുടങ്ങിയിട്ടില്ല. ജനവിരുദ്ധ നയങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. അദ്ധ്യാപകരുടെ ഒഴിവ് നികത്താനുള്ള ഉത്തരവുകളും നടപ്പിക്കുന്നില്ല. മഴക്കാലത്ത് തകർന്ന സ്കൂളുകളും കോളേജുകളും നന്നാക്കാൻ ഫണ്ട് അനുവദിച്ചിട്ടില്ല. വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമുകളും ഇതുവരെ ലഭിച്ചിട്ടില്ല. ജനവിരുദ്ധ സർക്കാർ എന്നതിനൊപ്പം വിദ്യാർത്ഥികളോടും യുവാക്കളോടും യാതൊരു കരുതലില്ലാത്ത വിദ്യാർത്ഥി വിരുദ്ധ സർക്കാരാണിത്. വിദ്യാർത്ഥികൾക്ക് പേനയും പുസ്തകവും നൽകുന്നതിന് പകരം വിദ്യാർത്ഥികൾക്ക് ആയുധം നൽക്കുകയാണ് ഇവർ ചെയുന്നത്. ഇത്തരം പരിശീലനത്തിനുള്ള കാരണം എന്തായിരുന്നു എന്ന് ആഭ്യന്തര മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് യു.ടി.ഖാദർ ആവശ്യപ്പെട്ടു. കോൺഗ്രസ് സേവാദൾ ഇത്തരം പരിശീലനം സംഘടിപ്പിച്ചാൽ ബിജെപിയുടെ പ്രതികരണം എന്തായിരിക്കും? അതല്ല മുസ്ലിം സംഘടനകൾ ഇത് ചെയ്താൽ എന്തായിരിക്കും ഇവിടെത്തെ സംഭവങ്ങളെന്നും ഖാദർ ചോദിക്കുന്നു
വിദ്യാർത്ഥികൾക്ക് ആയുധങ്ങൾ നൽകിപരിശീലനം നടത്തിയ നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ നിലപാട് .
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്