- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണിപ്പൂരിൽ ഭീകരാക്രമണം: അസം റൈഫിൾസ് കമാൻഡിങ് ഓഫീസറുടെ വാഹനവ്യൂഹത്തിന് ആക്രമണം; കമാൻഡിങ് ഓഫീസർക്ക് വീരമൃത്യു; നിരവധി സൈനികർക്ക് പരിക്ക്
ന്യൂഡൽഹി: മണിപ്പൂരിൽ ഭീകരാക്രമണം. മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അസം റൈഫിൾസ് കമാൻഡിങ് ഓഫീസറുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. മണിപ്പൂരിലെ ചുരാചന്ദപൂർ ജില്ലയിലെ സിങ്ഗാട്ടിൽ വച്ചാണ് ആക്രമണമുണ്ടായത്. രാവിലെ പത്തുമണിയോടെ കമാൻഡിങ് ഓഫീസർ വിപ്ലൗ ത്രിപാദിയും കുടുംബവും സഞ്ചരിച്ച വാഹനത്തിന് നേരെ ഇവർ ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തിൽ കമാൻഡിങ് ഓഫീസർ വീരചരമം പ്രാപിച്ചു., ഭാര്യയും, മകനും സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മറ്റ് മൂന്ന് സൈനികർക്കും പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. അവരുടെ പരിക്ക് ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. ഇവർക്കൊപ്പം അസം റൈഫിൾസിന്റെ ദ്രുതകർമ്മ സേനയുമുണ്ടായിരുന്നു. ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.
ആക്രമണത്തെ ശക്തമായി അപലപിച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ്മ കുറ്റവാളികൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. രാവിലെ പത്തുമണിയോടെ കമാൻഡിങ് ഓഫീസറും കുടുംബവും സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
മറുനാടന് ഡെസ്ക്