- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോൺ ഉപയോഗം വിലക്കിയതിന് ജവാൻ ഓഫീസറെ വെടിവെച്ചു കൊന്നു; രാഷ്ട്രീയ റൈഫിൾസ് 8ലെ ഓഫീസറായ മേജർ ശിക്കാർ താപ്പയാണ് ജവാനായ നായ്ക് കതിരേശന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്; പൊലീസ് അന്വേഷണം ആരംഭിച്ചു
ശ്രീനഗർ: ജമ്മുവിലെ ഉറി മേഖലയിൽ കരസേന ഓഫീസർ വെടിയേറ്റ് മരിച്ചു. രാഷ്ട്രീയ റൈഫിൾസ് 8 ലെ ഓഫീസറായ മേജർ ശിക്കാർ താപ്പയാണ് ജവാൻ നായ്ക് കതിരേശന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. നിയന്ത്രണരേഖയിലെ ബുച്ചർ പോസ്റ്റിലെ ഡ്യൂട്ടിക്കിടെയാണ് മേജർ താപ്പയ്ക്ക് വെടിയേറ്റത്. ഓഫീസറും ജവാനും തമ്മിലുള്ള തർക്കത്തിനിടെ കതിരേശൻ ഓഫീസർക്കെതിരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.ജവാന്റെ വെടിയേറ്റു തന്നെയാണ് മേജർ താപ്പ കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥീരികരിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് തർക്കത്തിലേക്ക് നയിച്ചതെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ മരണത്തിലേക്ക് നയിച്ച തർക്കത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ പുറത്തു വന്നിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തിൽ വ്യക്തത വരുത്തി സൈന്യം ഉടൻ പ്രസ്താവന പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശ്രീനഗർ: ജമ്മുവിലെ ഉറി മേഖലയിൽ കരസേന ഓഫീസർ വെടിയേറ്റ് മരിച്ചു. രാഷ്ട്രീയ റൈഫിൾസ് 8 ലെ ഓഫീസറായ മേജർ ശിക്കാർ താപ്പയാണ് ജവാൻ നായ്ക് കതിരേശന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
നിയന്ത്രണരേഖയിലെ ബുച്ചർ പോസ്റ്റിലെ ഡ്യൂട്ടിക്കിടെയാണ് മേജർ താപ്പയ്ക്ക് വെടിയേറ്റത്. ഓഫീസറും ജവാനും തമ്മിലുള്ള തർക്കത്തിനിടെ കതിരേശൻ ഓഫീസർക്കെതിരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.ജവാന്റെ വെടിയേറ്റു തന്നെയാണ് മേജർ താപ്പ കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥീരികരിച്ചിട്ടുണ്ട്.
മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് തർക്കത്തിലേക്ക് നയിച്ചതെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ മരണത്തിലേക്ക് നയിച്ച തർക്കത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ പുറത്തു വന്നിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തിൽ വ്യക്തത വരുത്തി സൈന്യം ഉടൻ പ്രസ്താവന പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.