ന്യൂഡൽഹി: ലഡാക്കിലെ ഗൽവാൻ താഴ് വരയിലെ ഇന്ത്യ ചൈന ഏറ്റുമുട്ടലിന്റെ ഒന്നാംവാർഷികത്തിൽ, ഗൽവാൻ താഴ്‌വരയിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദവ് അർപ്പിച്ച് വീഡിയോ ഗാനം പുറത്തിറക്കി ഇന്ത്യൻ സൈന്യം.

കഴിഞ്ഞ വർഷം ജൂൺ 15 ന് ഗൽവാൻ താഴ്‌വരയിലുണ്ടായ ഇന്ത്യ ചൈന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിനും 20 സൈനികർക്കും ആദരാഞ്ജലി അർപ്പിച്ചാണ് സൈന്യം വീഡിയോ ഇറക്കിയത്.

പ്രശസ്ത ഗായകൻ ഹരിഹരനാണ് 'ഗൽവാൻ കാ വീർ' എന്ന പേരിലുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ച് മിനുട്ട് നീളമുള്ള വീഡിയോയിൽ ഇന്ത്യൻ അതിർത്തിയിലേതടക്കം സൈനികരുടെ പ്രയത്‌നങ്ങളും സാഹസികതകളും ദൃശ്യമാകുന്നുണ്ട്.